പാരമ്പര്യത്തിന്റെ പുതിയ മുഖം(ഒരു കാലിക കവിത)
പാരമ്പര്യത്തിന്റെ പുതിയ മുഖം
(ഒരു കാലിക കവിത)
പഴമയുടെ പാട്ടുകൾ മാഞ്ഞുപോകാതെ
പുതുമയുടെ വഴികൾ തുറന്നിടുമ്പോൾ
മുത്തശ്ശി ചൊല്ലിയ കഥകൾക്കുള്ളിൽ
മൂല്യത്തിൻ വെളിച്ചം തെളിഞ്ഞുനിൽക്കുന്നു
കാലം മാറിയാൽ കാഴ്ച മാറാം
കോലം മാറിയാൽ ഭാവം മാറാം
മണ്ണിന്റെ മണമുള്ള ഓർമ്മകളെല്ലാം
മനസ്സിൽ എന്നും കാത്തുവെക്കാം
പുതിയ തലമുറ മുന്നേറുമ്പോൾ
പഴയ തലമുറ വഴികാട്ടിയാകാം
അറിവിന്റെ ചിറകുകൾ വിരിയട്ടെ
അടിവേരുകൾ മണ്ണിൽ ഉറയ്ക്കട്ടെ
പാരമ്പര്യം ചങ്ങലയാകരുത്
പുതുമ വേരുകൾ മുറിക്കരുത്
നന്മകൾ ചേർത്തൊരു നാളെയൊരുക്കി
നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കാം
ജീ ആർ കവിയൂർ
09 11 2026
( തിരുവല്ല, കവിയൂർ)
Comments