രാ – മായണം

രാ – മായണം
പുത്രകാമേഷ്ടി ഫലമായി നാലു പുത്രർ പിറന്നു
വിശ്വാമിത്രനൊപ്പം രാമൻ താടകയെ വീഴ്ത്തി
ശിവധനുസ്സൊടിച്ച് സീതയെ മണവാട്ടിയാക്കി
കൈകേയി വരത്താൽ വനവാസം വിധിയായി

സീതയും ലക്ഷ്മണനും രാമനൊപ്പം യാത്രയായി
ദശരഥൻ പുത്രദുഃഖത്താൽ ജീവൻ വെടിഞ്ഞു
പാദുകകൾ വെച്ച് ഭരതൻ രാജ്യം കാത്തു
രാവണൻ സീതയെ തട്ടിക്കൊണ്ടുപോയി ലങ്കയിൽ ചേർത്തു

ജടായു പൊരുതി വീണു വിവരം അറിയിച്ചുപോയി
ഹനുമാൻ അശോകവനത്തിൽ സീതയെ കണ്ടു
സേതു പണിതു വാനരസേന ലങ്കയിൽ കടന്നു
രാവണനെ വീഴ്ത്തി രാമൻ ധർമ്മവിജയം നേടി

സീതയുമായി അയോധ്യയിൽ തിരിച്ചെത്തി രാമൻ
പട്ടാഭിഷേകത്താൽ രാമരാജ്യം പിറന്നുയർന്നു
അഹങ്കാരം വീഴുമൊരുനാൾ ധർമ്മം വിജയമണിയും
സത്യമെന്നെന്നും ജയിക്കുമെന്ന സന്ദേശം രാമായണം പകരും

ജീ ആർ കവിയൂർ 
09 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം