ഡിജിറ്റൽ ലോകത്തെ ഹൃദയം(ഒരു കാലിക കവിത)

ഡിജിറ്റൽ ലോകത്തെ ഹൃദയം
(ഒരു കാലിക കവിത)

വിരൽത്തുമ്പിൽ ലോകം വിരിഞ്ഞു നിന്നു
വാർത്തകൾ മിന്നൽപോൽ വന്നണഞ്ഞു
ആയിരം മുഖങ്ങൾ കൂട്ടായ് തെളിഞ്ഞു
ആരെയും കാണാതെ നാളുകൾ നീണ്ടു

പുഞ്ചിരി ചിത്രങ്ങൾ കൈമാറി നമ്മൾ
സ്നേഹത്തിൻ വാക്കുകൾ അയച്ചു പതിവിൽ
അരികിലിരുന്നിട്ടും മൗനമായ് ബന്ധം
അകലങ്ങളിലായി ഹൃദയത്തിൻ സ്പന്ദം

കണ്ണുകൾ കാഴ്ചയിൽ തളച്ചിടുമ്പോൾ
കാഴ്ചകൾ മങ്ങുന്നു ചുറ്റുമിരിക്കെ
കേൾക്കാതെ പോകുന്നു ഉള്ളിലെ തേങ്ങൽ
തൊടാതെ പോകുന്നു സ്നേഹത്തിൻ താളം

വേണം പുതിയ അറിവിൻ വെളിച്ചം
വേണം മനസ്സുകളിൽ സ്നേഹത്തിൻ നനവ്
യന്ത്രങ്ങൾ നൽകട്ടെ അറിവിൻ ലോകം
മനുഷ്യഹൃദയത്തിൽ നിലനിൽക്കട്ടെ സ്നേഹം

ജീ ആർ കവിയൂർ 
09 11 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം