ഉറക്കമില്ലാത്ത സ്വപ്നങ്ങൾ
ഉറക്കമില്ലാത്ത സ്വപ്നങ്ങൾ
എത്താത്തിടങ്ങളിൽ എത്തുന്ന മനസ്സ്,
കാണാത്ത കാഴ്ചകൾ തേടുന്ന കണ്ണുകൾ.
രവിയെത്താത്ത ദൂരങ്ങളിലും
ഭാവന ചിറകുവിരിച്ചെത്തും.
അവന് രാവെന്നോ പകലെന്നോ ഇല്ല,
ഉറക്കമെന്നോ ഉണർവെന്നോ ഇല്ല.
സ്വപ്നങ്ങൾ കൂട്ടിനുള്ളപ്പോൾ
നിദ്ര പോലും വഴിമാറിപ്പോകും.
ഇരുളിലും വെളിച്ചം തിരയും,
വെളിച്ചത്തിലും നിഴൽ കണ്ടെത്തും.
മറ്റുള്ളവർ കാണാത്ത ലോകങ്ങൾ
മനസ്സുകൊണ്ട് അവൻ തീർത്തിടും.
ലോകം ഉറങ്ങുമ്പോഴും ചിന്തകൾ ഉണരും,
കാലം കടന്നാലും ഭാവന പെയ്തിറങ്ങും.
എത്താത്തിടം തേടിയുള്ള യാത്രയിൽ
അവസാനമില്ലാത്ത സ്വപ്നമാണ് കവി.
ജീ ആർ കവിയൂർ
06 11 2026
( തിരുവല്ല, കവിയൂർ)
Comments