ഒരുമയുടെ പെരുമയ്ക്കായി
ഒരുമയുടെ പെരുമയ്ക്കായി
പല്ലവി
ഒരുമയുടെ പെരുമയ്ക്കായി നമുക്കു മുന്നേറാം
ഒന്നിച്ചു കൈകോർത്തു നന്മകൾ പകരാം
ചരണം 1
ആയകാലം സ്വന്തമെന്നതെല്ലാം മറന്ന്
അന്യർക്കു താങ്ങായി ജീവിച്ചവരല്ലേ
ഇന്നീ നരവീണ സായന്തനത്തിലും നമ്മൾ
ഒറ്റയ്ക്കല്ല, ഒരുമിച്ചൊരു കരുത്തല്ലേ
പല്ലവി
ഒരുമയുടെ പെരുമയ്ക്കായി നമുക്കു മുന്നേറാം
ഒന്നിച്ചു കൈകോർത്തു നന്മകൾ പകരാം
ചരണം 2
കാലം വരച്ചിടും ചുളിവുകൾക്കുള്ളിൽ
പറയാത്ത കഥകൾ ഇനിയും ഏറെയുണ്ട്
ഓർമ്മകൾ പൂക്കുന്ന മനസ്സിൻ തോട്ടത്തിൽ
സൗഹൃദപ്പൂക്കൾ വിരിയട്ടെ വീണ്ടും
പല്ലവി
ഒരുമയുടെ പെരുമയ്ക്കായി നമുക്കു മുന്നേറാം
ഒന്നിച്ചു കൈകോർത്തു നന്മകൾ പകരാം
ചരണം 3
ആരുടെയോ കണ്ണിലെ കണ്ണീരൊപ്പാൻ
അരികത്തു ചേർന്നൊരു സാന്ത്വനമാകാം
അശരണർക്കൊരു കൈത്താങ്ങേകി
അനുഗ്രഹമാകുന്ന ജീവിതമാകാം
പല്ലവി
ഒരുമയുടെ പെരുമയ്ക്കായി നമുക്കു മുന്നേറാം
ഒന്നിച്ചു കൈകോർത്തു നന്മകൾ പകരാം
ചരണം 4
വയസ്സെന്നതൊരു സംഖ്യ മാത്രമല്ലേ
വീര്യം നിറയുന്ന ഹൃദയമുണ്ടല്ലോ
ഒരുമയുടെ കരുത്തിൽ മുന്നേറി നമ്മൾ
പുതിയൊരു ലോകം പടുത്തുയർത്താം
അവസാന പല്ലവി – എല്ലാവരും ഉച്ചത്തിൽ
ഒരുമയുടെ പെരുമയ്ക്കായി നമുക്കു മുന്നേറാം
ഒന്നിച്ചു കൈകോർത്തു നന്മകൾ പകരാം
ഒരുമയുടെ പെരുമയ്ക്കായി നമുക്കു മുന്നേറാം
ഒന്നിച്ചു കൈകോർത്തു നന്മകൾ പകരാം
ജീ ആർ കവിയൂർ
06 11 2026
( തിരുവല്ല, കവിയൂർ)
Comments