ധ്വനിയുണർന്നു

 ധ്വനിയുണർന്നു 


അനുരാഗ ധ്വനിയുണർന്നു 

ആത്മ ചൈതന്യ ജ്യോതി പരന്നു 

അങ്ങകലെ ചക്രവാളമൊരുങ്ങി 

ആദിത്യൻ മെല്ലെ  യാത്രയാകുന്നു 


സന്ധ്യാംബര  ശോഭയിൽ ചുവന്നു 

ചെമ്പരത്തി നിഴല്‍ പരത്തി മുറ്റത്തു 

പരതി കണ്ണുകള്‍ അവള്‍ക്കായി 

പതിഞ്ഞ സ്വരങ്ങള്‍ക്ക് കാതോര്‍ത്ത് 


കുറുകി അമ്പല പ്രാവുകള്‍ 

മുറുകിയ മന്ത്ര ജപം പോലെ 

തന്തികള്‍ മുറുകി മന തമ്പുരു 

പാടി നീലാമ്പരിയാല്‍ അനുരാഗം ...


മധുരതരം സുന്ദരം സുദാര്യം 

മനോഹരം മനോന്മയം മായാതരളിതം 

മമ്മ മനസ്സിൽ വിലോലമാം തരംഗം 

മൗനമുടച്ചു മണിനാവു ചലിച്ചു 


ശാന്തമാം അനുഭൂതി പൂത്തുലഞ്ഞു 

സൗന്ദര്യലഹരിയിൽ പ്രണവമുതിർന്നു 

ചുണ്ടുകൾ ജപിച്ചു കൈകളർപ്പിച്ചു 

ചെമ്പരത്തി ദളങ്ങൾ ആനന്ദമയിക്കായ് 


ഓം സിന്ധുരാവർണ്ണ ശോഭിതേ 

സുനയനേ സുമുഖീ സുസ്മിതേ 

സുരനര പൂജിതേ സുലളിതേ 

സുപ്രഭാതം , തവ സുപ്രഭാതം 


ജീ ആർ കവിയൂർ 

08 .05 .2021 

Comments

Cv Thankappan said…
ഹൃദ്യമായ വരികൾ
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “