ശിവനാദം
ശിവനാദം
ശിവ ഡമരുവിൽ ഉണർന്നൊരു നാദമേ
ഓങ്കാരം പാടിത്തുടങ്ങി ഹൃദയമേ
രാഗം കല്യാണി സപ്തസ്വരങ്ങൾ മുഴങ്ങി
താളം തുളുമ്പി നീ ഈണം പോലെ പ്രണയമേ
നാദപ്രവാഹത്തിൽ ഹൃദയം നൃത്തം ചെയ്യും
പാട്ടിന്റെ ഓരോ താളത്തിലും ആത്മാവ് ഉണരും
ഗമകങ്ങൾ മധുരമായി കുളിർ പോലെ വരും
ഗാനത്തിൽ ശിവന്റെ സാന്നിധ്യം തെളിയുന്നു
താളവിന്ദങ്ങളിൽ ചിറകിട്ട് വീണയുടെ ലയം തരൂ
മൃദംഗം താളം പാടുമ്പോൾ ലോകം മായും
രാഗസാന്ദ്രതയിൽ നിന്റെ മഹിമ നിത്യമായി
ശിവനാദം ആകാശം നിറയ്ക്കുന്നു മറക്കാതെ
ഓങ്കാരം മുതൽ അവസാന സ്വരം വരെ
പൂർണ്ണമായ സംഗീതത്തിൽ ജീവൻ ഉണരേ
സ്വരങ്ങളിലും താളങ്ങളിലും പ്രകാശം വിരിയുമ്പോൾ
ശിവനാദം, ശിവനാദം, ശിവനാദം
ജീ ആർ കവിയൂർ
15 02 2026
( കാനഡ , ടൊറൻ്റോ)

Comments