ആലിലക്കൃഷ്ണൻ (ഭക്തി ഗാനം)
ആലിലക്കൃഷ്ണൻ
(ഭക്തി ഗാനം)
ആലിലയിലെ പ്രകാശത്തിൻ തിളക്കം
നദിയുടെ പുളിനങ്ങളിൽ താളം അലതല്ലി
കേശങ്ങളെ കാറ്റ് ചാരുതയോടെ തഴുകി
ഹൃദയം കൃഷ്ണഭക്തിയിൽ മുഴുകി
ആലിലയിൽ കാൽവിരലുണ്ണും
ആരോമൽ പൈതലേ ബാലഗോപാലാ
ഹരേ കൃഷ്ണാ കരുണാമയാ
ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ
പുഷ്പപൂക്കളെ കണ്ണീരോടെ നൽകി
മിഴികളിൽ പ്രേമഭാവം നിറഞ്ഞു
വാനിലാവിൻ പ്രകാശം പരന്നു
ആനന്ദാനുഭൂതിയിൽ ഹൃദയം നിറഞ്ഞു
ആലിലയിൽ കാൽവിരലുണ്ണും
ആരോമൽ പൈതലേ ബാലഗോപാലാ
ഹരേ കൃഷ്ണാ കരുണാമയാ
ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ
അഴകിൻ മാധവ മാധുര്യം പകർന്നു
മനസ്സിൻ ആഴങ്ങളിൽ കൃഷ്ണധ്വനി
നീലത്താമര മിഴിയിൽ സ്നേഹം
പവിത്രമഴയിൽ ജീവൻ പാടുന്നു
ആലിലയിൽ കാൽവിരലുണ്ണും
ആരോമൽ പൈതലേ ബാലഗോപാലാ
ഹരേ കൃഷ്ണാ കരുണാമയാ
ഹരേ കൃഷ്ണാ കാരുണ്യസിന്ധോ ഭഗവാനേ
ജീ ആർ കവിയൂർ
10 02 2026
(കാനഡ, ടൊറൻ്റോ)

Comments