വാലന്റൈൻസ് ഡേ സ്പെഷ്യൽ

 വാലന്റൈൻസ് ഡേ സ്പെഷ്യൽ



ചില സ്നേഹങ്ങൾ പറയപ്പെടാറില്ല.
അവ ആഘോഷിക്കപ്പെടാറുമില്ല.
എങ്കിലും അവ മൗനത്തിൽ പോലും
ഒരു ഈണമായി തുടിക്കുന്നു.

പറയാതെ പോയ,
അറിയിക്കാതെ സൂക്ഷിച്ച,
പേരില്ലാത്തൊരു സ്നേഹത്തിനായി
ഈ പാട്ട്…

— “മൗനത്തിന്റെ ഈണം” ( ഗാനം)


പല്ലവി (ഹമ്മിങ്ങോടെ)
ഹും… ഹും… ഹും…
തീർത്താലും തീരാത്ത മോഹമേ…
ഹും… ഹും…
അല്ല അഭിനിവേശം നിന്നോടായ്
ഹും… ഹും…
ഓമനിച്ചു തീരും മുൻപേ അകന്നു
അടുക്കാനേറെ ശ്രമിച്ചു മൗനം മാത്രം

ചരണം 1
എന്തേ നിന്നെക്കുറിച്ച് എത്ര എഴുതി
ഏറെ മനസ്സിലിട്ടു കൊണ്ടു നടന്നു
എന്നിട്ടുമെന്തേ അതൊക്കെ നീ
എന്നും അറിയാതെ പോയല്ലോ

വാക്കുകൾ കാറ്റിൽ അലിഞ്ഞു പോയി
നോക്കുകൾ മാത്രം ബാക്കി നിന്നു
പറയാതെ പോയ സ്നേഹങ്ങൾ
മൗനമായി എന്നെ മൂടി

പല്ലവി (ഹമ്മിങ്ങ് – ആവർത്തനം)
ഹും… ഹും… ഹും…
തീർത്താലും തീരാത്ത മോഹമേ…
ഹും…

ചരണം 2
ഇനിയെന്നു കാണുമെന്നറിയാതെ
ഇംഗിതമെല്ലാം മനസിലൊതുക്കി
ഇഴഞ്ഞകന്നു കഴിയുന്നു ഇന്നുമീ
ഒരു ഈണമാകാൻ ആശകളോടെ

പേരില്ലാത്തൊരു ബന്ധമായി
നിഴലായ് ഞാൻ നിന്റെ അരികിൽ
അറിയാതെ നീ കടന്നു പോകുമ്പോൾ
എൻ ഹൃദയം പാടുന്നു നിശ്ശബ്ദം

ജീ ആർ കവിയൂർ 
10 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “