പലിപ്രകാവിൽ വാഴും അമ്മേ

 പലിപ്രകാവിൽ വാഴും അമ്മേ




പുണ്യദായിനി പവിത്രമയി
പലിപ്രകാവിൽ വാഴും അമ്മേ
ആനന്ദമയി ആത്മ സംരക്ഷകയെ
അമ്മേ ശരണം ദേവി ശരണം 

ജന്മപുണ്യത്താൽ അവിടുത്തെ
അന്തികെ നിവസിക്കാൻ ഭാഗ്യം
ജനനി ജഗത് മാതേ കവിയൂരിൻ്റെ
ഐശ്വരദായിനിയെ ഭഗവതിയമ്മേ

നിൻ പുന പ്രതിഷ്ഠിക്കാൻ ഒരുങ്ങും
വേളകളിൽ അരികിലില്ലെങ്കിലും
ഏഴു കടലിനും അകലത്തിരുന്നു
എൻ്റെ പ്രാർത്ഥന കൈക്കൊള്ളണമേ 

കുടുംബത്തെ ഇമ്പത്തോടെ കാക്കണമേ
സർവ മംഗളങ്ങളും അരുളി എല്ലാ
ദുഃഖ ദുരിതങ്ങളും അകറ്റി അവിടുന്നു
സൽഗതി ഉണ്ടാവാൻ അനുഗ്രഹിക്കണേ

പുണ്യദായിനി പവിത്രമയി
പലിപ്രകാവിൽ വാഴും അമ്മേ
ആനന്ദമയി ആത്മ സംരക്ഷകയെ
അമ്മേ ശരണം ദേവി ശരണം 

ജീ ആർ കവിയൂർ 
11 02 2026
( കാനഡ, ടൊറൻ്റോ)




Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “