കുഞ്ഞി ചെറുകിളിയെ (ഗാനം)

 കുഞ്ഞി ചെറുകിളിയെ (ഗാനം)




ആ… ഹൂം… ഹൂം…
ഓ… ഹൂം… ലാ… ആ…

കുഞ്ഞി ചെറുകിളിയെ, കന്നി മാനത്തേക്ക് നീ
കണ്ണീരറിയാതെ പറന്നുയരുമ്പോഴായ്

കുഞ്ഞി ചെറുകിളിയെ
കന്നി മാനത്തേക്ക് നീ
പറന്നുയരുമ്പോഴായ്
പേടിയില്ലേ നിനക്ക് ഒട്ടുമേ

കഴുകകണ്ണുകൾ
കാത്തിരിക്കുന്നു 
കപടതയാർന്ന ലോകം
കറങ്ങിപ്പറക്കുന്നുവല്ലോ

കുഞ്ഞി ചെറുകിളിയെ, കന്നി മാനത്തേക്ക് നീ
കണ്ണീരറിയാതെ പറന്നുയരുമ്പോഴായ്

കാറ്റിന്റെ കൈകളിൽ
കാത്തിരിപ്പിന്റെ വിറയൽ,
കണ്ണിൽ നിറയുന്ന നാളുകൾ
കണ്ണീരായി മാറുന്നില്ലേ?

കള്ളച്ചിരികളാൽ
കവരുന്ന വഴികളിൽ,
കൗമാരസ്വപ്നങ്ങൾ
കുത്തേറ്റ് വീഴുന്നില്ലേ?

കുഞ്ഞി ചെറുകിളിയെ, കന്നി മാനത്തേക്ക് നീ
കണ്ണീരറിയാതെ പറന്നുയരുമ്പോഴായ്

ജീ ആർ കവിയൂർ 
09 02 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “