കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത )

 കവിയുടെ ഉൾക്കാഴ്ചകൾ ( ചോൽക്കവിത )




കണ്ണെത്താ ദൂരത്തോളം അങ്ങ്
കണ്ണാടി ചേലുമായി നിൽക്കും
കെട്ടിട സമുച്ചയങ്ങളിൽ നിന്ന്
കാറ്റിന്റെ വായ് മൂടിക്കെട്ടി
കുളിർ ചില്ലകളിൽ രാപ്പാർക്കുന്നവർ
കണ്ടില്ല, കേട്ടില്ല, കണ്ടതായി നടിച്ചില്ല

കത്തിയേറും കനൽക്കട്ട പോലെ
കദനങ്ങൾക്ക് ഉണ്ടോ മുടിവ്?
കാര്യങ്ങൾ ഇതൊക്കെയെങ്കിലും
കാമ്യമെന്നതറിയാതെ
കാലം കഴിക്കുന്നു ഇവിടെ

കടന്നുപോയ തീയതി
വീണ്ടും വന്നീടുമോ?

കുറ്റമില്ലാ കുറുമ്പുകൾ
കുറിഞ്ഞിപ്പൂ പോലെ വിരിയുമോ?
കറങ്ങിപ്പോയ കഥകൾ
കുടമാറ്റം കാണുമോ?

കുഴഞ്ഞുപോയ കുറിപ്പുകൾ
കൂട്ടിയിണക്കി നിൽക്കുമോ?
കാഠിന്യമുള്ള കുറവുകൾ
കരളിലാഴം കിടന്നാലും
കഴിഞ്ഞതെല്ലാം കുറിപ്പായി
കാണാതെ പോകില്ലെന്നോ?

കൈവിട്ട നിമിഷങ്ങൾ
കല്ലിൽ കൊത്തിയ വരികൾ
കാത്തുസൂക്ഷിക്കുന്ന ജീവിതം
കൂടുതൽ കരുത്താകുമോ?

കഴിഞ്ഞുപോയ ദിനങ്ങൾ
കഥയായി മാത്രം നിൽക്കും
കഴിയാത്തത് തിരിച്ചുവരില്ല
കാണാൻ പഠിച്ചാൽ മാത്രം
കുറവുകൾക്കും കനവുണ്ടാവൂ

കടൽ കടന്നാലും കാരണമിങ്ങനെ
കടവ് തേടും വഞ്ചി പോലെ
കയങ്ങളുടെ ആഴം അറിയാൻ
കവിയുടെ ഒരു പാഴ് ശ്രമല്ലോ

ജീ ആർ കവിയൂർ 
21 02 2026
കാനഡയിൽ

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “