ആത്മാവിൻ്റെ പരിവേദനം

 ആത്മാവിൻ്റെ പരിവേദനം




ആത്മാവിന്റെ പരിവേദനം
തൂലികയ്ക്കും വിരലുകൾക്കും
മരവിപ്പു പടരുന്ന പോൽ...
ആകാശദൂതുമായ് അതാ,
കാലത്തിൻ കാവ്യനീതിയോടെ
യമധർമ്മന്റെ വരവായ്.

എഴുതിയ അക്ഷരങ്ങൾ ഉണർന്നു,
അക്ഷമമായ് കാത്തുനിൽപ്പൂ.
എങ്ങും അന്ധകാരം നിറഞ്ഞൊരാ-
കുളിരുള്ള ഇരുണ്ട ഇടനാഴിയിൽ,
മുന്നോട്ടുള്ള ഗമനം പിന്നോട്ടേക്കു വലിക്കവേ.

ജീവിത കർമ്മഫലമാം-
അനിവാര്യമായ കെട്ടുപാടുകൾ...
സുഖദമാം ഒരു പ്രകാശധാരയെ
ലക്ഷ്യമാക്കി യാത്ര തുടരവേ...

താഴെയാ ഭൂമിയിൽ ആരൊക്കെയോ,
വെള്ളപുതച്ചുറങ്ങുന്ന ഉടലിനു ചുറ്റും
കണ്ണുനീർപ്പുഴയൊഴുക്കുന്നു.
എങ്ങും മൗനം, നേർത്ത കുശുകുശുപ്പുകൾ...
“ഇനിയൊരു ജന്മം വേണ്ട” എന്നാത്മാവ് ചൊല്ലി.

ജീ ആർ കവിയൂർ
12 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “