ഗരുഡ വാഹന വാസുദേവ”

 ഗരുഡ വാഹന വാസുദേവ”



ഗരുഡ വാഹന വാസുദേവ വിഷ്ണോ  
ഗഗന നിറമാർന്നവനെ ഭഗവാനേ  
ഹരേ കൃഷ്ണ നാരായണാ  
പാലാഴി വാസനെ ശരണം ശരണം  

അന്തശായി പാലാഴി പാതയിലൂടെ സഞ്ചാരിയായി  
സുദർശന ചക്രധാരിയായി ഭഗവാൻ  
ഗരുഡനിൽ ഏറി ഭൂതലെ  
ശബ്ദരഹിതമായ പാതയിൽ ധ്യാനം പടർന്നു

സരസ്വരൂപിണി ഒഴുകുന്ന തീരത്തെ അലങ്കരിച്ചു
പവിത്രകിരണങ്ങൾ ജലരാശിയിൽ വിരിഞ്ഞു  
സൗമ്യമാം ദർശനം ഹൃദയകവാടം തുറന്നു  
അമൃതസ്പർശം പോലെ കമലം തെളിഞ്ഞു  

ദിവ്യസ്മിതം ഭൂമിയിൽ കൃപയായി വീണു  
കാലതാളം നിശ്ചലമായി ലോകം മൗനപ്പെട്ടു  
പാദസേവയിൽ ലയിച്ച നിമിഷം പുണ്യമായി  
ഭക്തിപരിമളം അന്തരീക്ഷം നിറഞ്ഞു

ഗരുഡ വാഹന വാസുദേവ വിഷ്ണോ  
ഗഗന നിറമാർന്നവനെ ഭഗവാനേ  
ഹരേ കൃഷ്ണ നാരായണാ  
പാലാഴി വാസനെ ശരണം ശരണം  

ജീ ആർ കവിയൂർ 
09 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “