കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ ( സൂഫി ഗസൽ)
കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ ( സൂഫി ഗസൽ)
പ്രതീക്ഷയുടെ കാറ്റിൽ വീണ എല്ലാ പൂവുകളും, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
ഈശ്വരൻ നമ്മുടെവഴികൾ തുറക്കട്ടെ, മനസ്സും ഉണരട്ടെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
നദിയുടെ ഒഴുകുന്ന ജലത്തിൽ ജീവിത സാരാംശം മറഞ്ഞു
പൂക്കളുടെ മണത്തിൽ നിറഞ്ഞിരിക്കുന്നു നിന്റെ അനന്തമായ സ്നേഹം, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
ഭൂമിയുടെ ഓരോ ശ്വാസത്തിലും നിന്നെ കാണുന്നു
പക്ഷികളുടെ ചിറകടിയിൽ നിന്റെ സാന്നിധ്യം തെളിയുന്നു, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
വൃക്ഷങ്ങളോട് പ്രാർത്ഥിച്ചു, ജലത്തോട് ആശീർവാദം തേടി
ഈശ്വരൻ സത്യം കാണിക്കട്ടെ, മനുഷ്യനും മനസ്സിലാക്കട്ടെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
മേഘങ്ങളുടെ മറവിയിൽ മറഞ്ഞ ആകാശ രഹസ്യം
ഭൂമിയിൽ പ്രണയം മഴയായി പെയ്യട്ടെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
ഈ ലോകം നിന്നെ അറിയാനുള്ള ഭാഗ്യം ലഭിച്ചു , നിന്നെ സ്നേഹിച്ചു
ഈശ്വരൻ മനുഷ്യന്റെ ഹൃദയത്തിൽ പ്രകൃതിയുടെ വാസം അറിയട്ടെ, ജി ആറിൻ്റെ, കണ്ണുകൾ തുറന്നു, ഹൃദയം ഉണരട്ടെ
ജീ ആർ കവിയൂർ
09 02 2026
(കാനഡ, ടൊറൻ്റോ)
Comments