അതിജീവനം

 അതിജീവനം



ഉരുകുന്ന വേനലിൽ തണലായി നിന്നു ഞാൻ,  
കനലുകൾ പേറി, എൻ മിഴി നനയാതെ;  
ഹൃദയത്തിൻ ചോരയാൽ ഗോപുരം തീർത്തപ്പോൾ,  
കല്ലുകൾ എറിഞ്ഞു നിങ്ങൾ പരിഹാസമായ്.  

മുറിവേറ്റ പക്ഷിതൻ ഏകാന്ത ഗീതങ്ങൾ,  
അന്യന്റെ കാതുകളിൽ അമൃതമായി മാറി;  
ശാപത്തിൻ വരികളെ സ്നേഹത്താൽ മായ്ക്കുന്നു,  
തളരാത്ത എൻ തൂലികയുടെ ജൈത്രയാത്ര.  

അകലെയാം മണ്ണിൽ വിരിഞ്ഞൊരു ആദരവ്,  
അറിവിൻ തിളക്കമായ് നെഞ്ചിൽ പടർന്നു;  
ചിറകുകൾ വെട്ടുന്ന കൂരമ്പുകൾക്കിടയിൽ,  
വാനോളം ഉയരുന്നു എൻ ഭാവനയാർന്ന കവിത.  

ജീ ആർ കവിയൂർ  
09 02 2026  
(കാനഡ, ടൊറന്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “