ലോക മാതൃഭാഷ ദിനം
ലോക മാതൃഭാഷ ദിനം
മലയാളത്തിന്റെ മധുരം കേൾക്കൂ,
പൂവുകൾ തേടി ഹൃദയം നിറക്കൂ,
വാക്കുകൾ ഹൃദയത്തിൽ പടരും,
താളമിട്ട് സ്നേഹമേ നിറക്കൂ.
പാട്ടുകൾ പാടി സന്ധ്യയെ തേടൂ,
സ്നേഹത്തിന്റെ മനം നിറയിടൂ,
വെളിച്ചം പോലെ മനസ് തിളങ്ങട്ടെ,
ഭാഷയുടെ തണൽ സ്വപ്നം പിറക്കട്ടെ.
ചിറകുകൾ തുറന്ന് അറിവ് പടരട്ടെ,
പുത്തൻ ലോകം പുസ്തകം പോലെ തുറക്കട്ടെ,
മാതൃഭാഷയുടെ ചിരി നമ്മളിൽ ഉണരട്ടെ,
വരിക വരിക, ഏവരും ചേർന്നു പുതിയൊരു ലോകം പണിയാം.
ജീ ആർ കവിയൂർ
21 02 2026
( കാനഡ , ടൊറൻ്റോ)

Comments