കിനാവിൻ്റെ വഴിയിറമ്പിൽ (ലളിത ഗാനം)

 കിനാവിൻ്റെ വഴിയിറമ്പിൽ 
(ലളിത ഗാനം)

ആ… ഹൂം… ഹൂം…  
ഓ… ഹൂം… ലാ… ആ…

കിനാവിൻ്റെ വഴിയിറമ്പിൽ, കണ്ടൊരു പൂ മിഴിയഴക്  
കണ്ണു തുറന്നിട്ടും മറക്കാനായില്ല, കരളിൻ്റെ മധുര നോവിൻ സ്വാദ്

കാവ്യങ്ങളിൽ കലരുന്ന, കണ്മഷിയാലേ എഴുതിയ  
കാന്തിയിൽ നിന്നോർമ്മകളാൽ, കലർന്നു മനസ്സിലാകെ മലർമണം

കിനാവിൻ്റെ വഴിയിറമ്പിൽ, കണ്ടൊരു പൂ മിഴിയഴക്  
കണ്ണു തുറന്നിട്ടും മറക്കാനായില്ല, കരളിൻ്റെ മധുര നോവിൻ സ്വാദ്

കാലമെത്ര കഴിഞ്ഞാലും, കദനങ്ങളൊക്കെ മറന്നു  
കാത്തു നിൻ കാലൊച്ചക്കായി, കഴിയുന്നുയീ ഏകാന്ത തീരത്തിന്നും

കിനാവിൻ്റെ വഴിയിറമ്പിൽ, കണ്ടൊരു പൂ മിഴിയഴക്  
കണ്ണു തുറന്നിട്ടും മറക്കാനായില്ല, കരളിൻ്റെ മധുര നോവിൻ സ്വാദ്

ജീ ആർ കവിയൂർ 
09 02 2026
(കാനഡ, ടൊറൻ്റോ)

Comments