കവി അല്ല ഞാൻ

 കവി അല്ല ഞാൻ



കവി അല്ല ഞാൻ, കലാകാരൻ അല്ല,  
കവിയൂരിന്റെ മണ്ണിൽ നിന്നുയർന്ന  
ഒരു സാധാരണ മനുഷ്യൻ മാത്രം.  

കപിയുടെ പിന്നാം പുറം തേടി
കവിതയുടെ വിത തേടി  
കാറ്റിനോട് ചോദിച്ച് അലഞ്ഞു നടക്കുന്നവൻ.  

ഭാര്യ സബിത — ജീവിതസഹചാരി,  
പക്ഷേ മൗന രാത്രികളിൽ  
എന്നെ ചേർത്ത അണക്കും കവിതയാണ്.  

ചാണോളം വയറിന്റെ ഞാണൊലി കേട്ട്  
ഞെട്ടിയുണർന്നു നിത്യം
ഞാണിൻമേൽ ഏറുന്നു 
ജീവിതമെന്ന ഉയലാട്ടത്തിലായി 

കെട്ടിടങ്ങൾ പണിയുമ്പോഴും  
അകത്ത് വാക്കുകളുടെ സൗധം പണിയുന്നു.  
ജോലികൾക്കിടയിലും തേടും  
സ്വപ്നങ്ങളുടെ കവിയുടെ തോഴൻ 

കവി അല്ല ഞാൻ —  
പക്ഷേ വരികളിൽ എഴുതുന്നു.  
കലാകാരൻ അല്ല ഞാൻ —  
പക്ഷേ കലക്കൊപ്പം നടക്കുന്നു.  

കവിയൂരുകാരൻ ഞാൻ,  
മണ്ണിന്റെ നിറം നെഞ്ചിലേന്തി  
അഭിമാനത്തോടെ നിൽക്കുന്ന  
ജീ ആർ എന്ന പച്ചയായ മനുഷ്യൻ

ജി.ആർ. കവിയൂർ 
12 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “