അർത്ഥം നഷ്ടപ്പെട്ട ഒരു വാക്ക്
അർത്ഥം നഷ്ടപ്പെട്ട ഒരു വാക്ക്
Pic made by Google Gemini
ദിനചര്യയിലെ ചെറു നിമിഷങ്ങളിൽ,
പിരിമുറുക്കത്തിലും ശാന്തതയിൽ,
അർത്ഥം തേടാതെ ചൊല്ലപ്പെടുന്നു,
പൊതു വാക്കുകൾ മാത്രം ഒഴുകിപ്പോകുന്നു.
ബന്ധങ്ങളിലും അധികാരത്തിനുമുന്നിൽ,
അത് പതിവായി വഴുതി വീഴും.
ശീലമായി പഠിപ്പിച്ച വിനയം,
ആഴം നഷ്ടപ്പെട്ട ഒരു ശബ്ദം.
പർവതങ്ങൾ നോക്കി നിൽക്കും,
നദികൾ മൗനമായി ഒഴുകും.
മുറിവേറ്റ മണ്ണ് ഒന്നും പറയില്ല,
സർവം സഹയായ ഭൂമി ദേവി മൗനമായി അവസാനത്തിൽ സംഹാര രുദ്രയായി മാറുന്നു.
ശ്വാസം ദുർലഭമാകുന്ന നാളിൽ,
ഒരു പിടി ചാരമായ് മാറുമ്പോൾ,
“സോറി അഥവാ ക്ഷമിക്കുക” എന്ന് ഒടുവിൽ മനുഷ്യൻ ചൊല്ലും,
അർത്ഥം നഷ്ടപ്പെട്ട ഒരു വാക്കായി.
ജീ ആർ കവിയൂർ
02 02 2026
(കാനഡ, ടൊറൻ്റോ)

Comments