വിരഹ സന്തോഷകളുടെ നടുവിൽ

 വിരഹ സന്തോഷകളുടെ നടുവിൽ

നീ ആരാണെന്ന് പറയാതെ
കാലം പോലെ സത്യം തെളിയുന്നു
ഒന്നാകാൻ ശ്രമിക്കുന്ന ഹൃദയങ്ങൾ
സ്വർഗ്ഗത്തിലെ ഒരു സുഗന്ധപുഷ്പം പോലെ.

നാം ചേർന്ന് കടന്ന വഴികൾ
പുതിയ ഓർമ്മകൾ ചിരിച്ചുപാടുന്നു
പങ്കിട്ടു ഹൃദയത്തിന്റെ സ്വരം
പ്രണയമെന്നൊരു ദീപം തെളിയിക്കുന്നു.

വിരഹവും സന്തോഷവും ചേർന്ന്
നിതാന്തമായൊരു യാത്ര തയാറായി
ജീവിത സായാഹ്നത്തിൽ പോലും
നിന്റെ സാന്നിദ്ധ്യം എന്നെ സമൃദ്ധമാക്കുന്നു.

ജീ ആർ കവിയൂർ 
14 02 2026
(കാനഡ , ടൊറൻ്റോ

Comments