ഞാനൊരു ഭക്തിഗായകൻ

 ഞാനൊരു ഭക്തിഗായകൻ  


ഹര ഹര മാദേവ  
ശ്രീമൻ നാരായണ ഹരേ ഹരേ  

ഞാനൊരു ഭക്തിഗായകൻ,  
നിന്റെ നാമം ശ്വാസമായി  
വീഥികളിലൂടേ നടക്കുമ്പോൾ  
നീ കൂടെ വരുന്നു സാക്ഷിയായി  

ഹാർമോണിയത്തിലെ ഓരോ സ്വരവും  
നിനക്കുള്ളൊരു പ്രാർത്ഥന  
ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുയരുന്ന  
ഭക്തിയുടെ സങ്കീർത്തനം  

ഹര ഹര മാദേവ  
ശ്രീമൻ നാരായണ ഹരേ ഹരേ  

അഹങ്കാരമൊഴിഞ്ഞ കൈകളിൽ  
ഭിക്ഷയായത് നിന്റെ കൃപ  
കണ്ണീരുള്ളവർക്ക് ആശ്വാസമായി  
എന്റെ പാട്ടൊരു ദീപം  

ഹര ഹര മാദേവ  
ശ്രീമൻ നാരായണ ഹരേ ഹരേ  

സുഖദുഃഖങ്ങളുടെ വഴിത്താരയിൽ  
പലപ്പോഴും ഞാൻ തളരുമ്പോൾ  
വീഴ്ചകളെല്ലാം പാഠമാക്കി  
നീ കൈപിടിച്ച് ഉയർത്തുന്നു  

നഷ്ടങ്ങളെന്നെ ശൂന്യമാക്കുമ്പോൾ  
ലാഭമാക്കി നീ പഠിപ്പിക്കുന്നു  
ജീവിതമൊരു ഭജനമാക്കി  
എൻ ഓരോ നിമിഷവും നീ നയിക്കുന്നു  

ഹര ഹര മാദേവ  
ശ്രീമൻ നാരായണ ഹരേ ഹരേ  

ക്ഷേത്രം തേടിയല്ല ഞാൻ  
നീയെന്നിൽ വസിക്കുന്നു  
ഈ ജന്മം മുഴുവൻ എന്റെ ദേഹത്ത്  
വമിക്കുന്ന ദൈവമേ  
നിത്യം നിന്റെ നാമം പാടുന്നു  

ഹര ഹര മാദേവ  
ശ്രീമൻ നാരായണ ഹരേ ഹരേ

ജീ ആർ കവിയൂർ 
29 01 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “