തിരിച്ചുവരാതിരിക്കാനാവില്ല ( കവിത)

 തിരിച്ചുവരാതിരിക്കാനാവില്ല ( കവിത)



വിട്ടകന്നു പോയി ഞാനെൻ്റെ ഗ്രാമവും
വിടാതെ സംസ്ക്കാരവും മാനവികതയും
വിയർത്തൊലിച്ചു എങ്കിലും വിളക്കുവച്ചു 
വാനത്തിനു നേരെയായ് സൂര്യനായിട്ട് 

നിറകണ്ണുകളോടെ സമുദ്രം നിറച്ചു മിഴികളിൽ
നനവാർന്നു വിറയാർന്ന ശിശിരം പെയ്യും
നേരെ ഒന്നു കാണുവാനാവാതെ ആർക്കനെ 
നാവുയർത്തി നട്ടെല്ല് വളക്കാതെ തിരിക്കണം നാട്ടിലേക്ക്

ഉള്ളപ്പോൾ അറിഞ്ഞില്ല വിലയേറിയ
ഉള്ളൂ പൊള്ളുന്ന അനുഭവങ്ങളുടെ
ഉഴറുമീ വേളയിൽ മറക്കാതെ കണ്ട്
ഉള്ളൊന്നു ഞെട്ടി കണ്ണാടി കണ്ടപ്പോൾ

മണ്ണിൻ മണം മറന്നില്ല നിശ്വാസങ്ങൾ
ഭാഷയുടെ താളം മാറിയില്ല നാവിൽ
കാലം പഠിപ്പിച്ച നഗരപാഠങ്ങൾ
കാൽക്കീഴെ വെച്ചുവെച്ച് വരവായി

അമ്മയുടെ കൈവിരലിൽ ഇപ്പോഴും
മണ്ണിൻ ചൂട് ഉറങ്ങിക്കിടക്കുന്നു
വാക്കുകളില്ലാത്ത പ്രാർത്ഥനപോലെ
വീട്ടുവാതിൽ തുറന്നുതന്നെ

തിരിച്ചു പോകും എന്ന വാക്കല്ലിത്
തിരിച്ചു വരാതിരിക്കാനാവില്ലെന്ന സത്യം
ഗ്രാമം വഴിയല്ല ഇവിടെ
അസ്തിത്വം തന്നെയാണ് അത്

ജീ ആർ കവിയൂർ 
08 02 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “