അഹങ്കാരം (കവിത)

 അഹങ്കാരം (കവിത)




അഹങ്കാരം ഏത് വിധത്തിലാണ്
മനസ്സിന്റെ ഭിത്തികളിൽ
അലങ്കാരമായി പതിഞ്ഞിരിക്കുന്നത്,
സ്വന്തം നിഴലുകളേക്കാൾ പോലും
വളരുമ്പോൾ അറിയുക.

അവന്റെ സൂര്യൻ
അസ്തമനത്തിലേക്ക് പതിക്കുന്നു,
അഭിമാനത്തിന്റെ മേഘങ്ങൾ
പ്രകാശത്തെ മറയ്ക്കുന്നു.

താനെന്ന ചിന്ത
കോട്ടയായി ഉയർന്നപ്പോൾ,
മറ്റുള്ള സാന്നിധ്യങ്ങൾ
ചെറുതായി ചുരുങ്ങിപ്പോയി.

എന്നാൽ മറക്കരുത്—
പ്രകാശം മായുന്ന നിമിഷം
നിഴലുകളും
അസ്തിത്വം നഷ്ടപ്പെടും.

അഹം ശമിക്കുന്ന ദിനം,
മനം വീണ്ടും
വെളിച്ചത്തെ
തിരിച്ചറിയും.

ജീ ആർ കവിയൂർ 
03 02 2026
( കാനഡ , ടൊറൻ്റോ)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “