നാടൻ പെണ്ണേ (നാടൻ പാട്ട്)
നാടൻ പെണ്ണേ
(നാടൻ പാട്ട്)
തെയ്യന്നം താര തെയ്യന്നം താര
തെയ്യന്നം തെയ്യന്നം തക തക താരാ
ചെമ്പകം ചോട്ടിൽ നിൽക്കും പെണ്ണേ
ചെമ്പക ജീരക പാടം
പൂത്തുലഞ്ഞുവല്ലോ പെണ്ണേ
ചന്ദ്രൻ ഉദിക്കുന്നത് കണ്ടോടിയെ
ചന്ദനം മണക്കുന്നു, പെണ്ണേ
തെയ്യന്നം താര തെയ്യന്നം താര
തെയ്യന്നം തെയ്യന്നം തക തക താരാ
ചാന്തും തൊടു കുറികളും
ചന്തത്തിൽ വാലിട്ട് എഴുതി കണ്ണും
ചാമ്പക്ക ചുണ്ടിൽ വിരിക്കും
ചേലുള്ള പാട്ടും കഥകളും കേട്ടല്ലോ പെണ്ണേ
തെയ്യന്നം താര തെയ്യന്നം താര
തെയ്യന്നം തെയ്യന്നം തക തക താരാ
ചുമന്നു തുടുത്തല്ലോ കവിൾ
ചുംബനം ആരാടി തന്നത് കണ്ണേ
ചങ്കിനകത്ത് ആരാണ് നിന്നെ പെണ്ണേ
ചേലയും ചുറ്റി വായോ
കാവിലെ വിളക്കിന് പോവാം പെണ്ണേ
തെയ്യന്നം താര തെയ്യന്നം താര
തെയ്യന്നം തെയ്യന്നം തക തക താരാ
ജീ. ആർ. കവിയൂർ
03-02-2026
(കാനഡ, ടൊറന്റോ)

Comments