ജയ കൃഷ്ണാ മാധവാ ഹരേ

ജയ കൃഷ്ണാ മാധവാ ഹരേ




ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ 
ജയ കൃഷ്ണാ മാധവാ ഹരേ

ഉരുളുന്ന പാദങ്ങൾ മുറ്റത്ത് കഥ പറയുന്നു  
ചിരിയുടെ വെളിച്ചം വീട്ടിൽ നിറയുന്നു  
അമ്മയുടെ കണ്ണിൽ ആശങ്ക തെളിയുമ്പോൾ  
ബാലന്റെ കൺതിളക്കം കളിയായി മാറുന്നു 

ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ 
ജയ കൃഷ്ണാ മാധവാ ഹരേ

ചെറുവിരലുകൾ രഹസ്യം ഒളിപ്പിക്കുന്നു  
നുണയുടെ നിഴൽ പോലും സത്യമാകുന്നു  
ലോകം അത്ഭുതമായി നിൽക്കുന്ന നിമിഷം  
സ്നേഹം ശാസനയെ മൃദുവായി മാറ്റുന്നു  

ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ 
ജയ കൃഷ്ണാ മാധവാ ഹരേ

കുസൃതിയിൽ ദൈവീകത തെളിഞ്ഞു നിൽക്കുന്നു  
കളിയിലൂടെ മഹത്വം പാടുന്നു  
മനസ്സുകൾ വിസ്മയത്തിൽ മുങ്ങുന്നു  
ബാലലീലകൾ കാലത്തെ ജയിക്കുന്നു

ഹരേ കൃഷ്ണാ മുകുന്ദാ മുരാരേ 
ജയ കൃഷ്ണാ മാധവാ ഹരേ

ജീ ആർ കവിയൂർ 
04 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത