പാവനകീർത്തനം
പാവനകീർത്തനം
പാവന കീർത്തനത്തിൻ
പല്ലവിയും ചരണവും
പാടിവാനറിയാത്ത എൻ
പാഴ് ശ്രുതിയാർന്ന ഗാനം
പരിചൊട് അവിടുന്നു കേൾക്കുമല്ലോ
പരമശിവ പെരുമാളേ കാത്തരുളേണമേ
ഈശ്വരനാമം മുടങ്ങി ഹൃദയം തേങ്ങി
രാവും പകലും നീയെന്റെ വഴികാട്ടി
നിന്നോൽത്സാഹം പകരും മിഴികളിൽ
നിത്യാനന്ദത്തിൻ ജ്വാല പരന്നോഴുകുന്നു
കരുണാകടാക്ഷത്താൽ ശാന്തി പകരുന്നു
നീ വീണ്ടും തരും പ്രഭാതങ്ങൾക്ക് നന്ദി
പുണ്യധാരയായ് നീയെത്തുന്ന പ്രണയം
നിൻ സാന്നിധ്യം ആനന്ദം നൽകുന്നു
ജീ ആർ കവിയൂർ
15 02 2026
( കാനഡ, ടൊറൻ്റോ)

Comments