ബ്രാംപ്ടണിലെ ഗുരുവായൂരപ്പൻ
ബ്രാംപ്ടണിലെ ഗുരുവായൂരപ്പൻ
കാനഡയിലെ ബ്രാംപ്ടണിൽ വാഴും
കണ്ണാ ഗുരുവായൂരപ്പാ നിന്നെ വന്നു
കൺ നിറഞ്ഞ് കൈകൂപ്പി നിന്നു
കണ്ടു തൊഴാൻ കഴിഞ്ഞോരു ഭാഗ്യമേ
ഗുരുവായൂരപ്പാ നാരായണാ
ബ്രാംപ്ട്ടണിൽ വാഴും ഭഗവാനേ
നാരായണാ ഹരേ കൃഷ്ണാ
കണ്ഠം മിടറി നിന്നെ കുറിച്ചു
കാവ്യങ്ങൾ എഴുതി പാടുവാൻ
കഴിവ് തന്ന് കലർപ്പില്ലാത്ത
കപടതയില്ലാ മനസ്സ് തരണേ
മഞ്ഞു പെയ്യും നാട്ടിലാണെങ്കിലും
മനസ്സിൽ നീയാണെൻ താപമെന്നും
മാതൃഭൂമിയിലെ ഗുരുവായൂരിൻ
മാധുര്യം ഇവിടെയും നിറക്കുന്നു
ദൂരദേശത്ത് ജീവിക്കുന്നവരുടെ
ദുഃഖങ്ങൾ അറുതി വരുത്തുന്നവനേ
ദയാനിധിയേ ദാമോദരാ കണ്ണാ
ദിനംതോറും കൈപിടിച്ചു കാക്കേണം
നിന്നെ നിത്യം ഭജിക്കുന്നവരെ
നീ വൈകുണ്ഠം തീർത്തു കാക്കുന്നവനേ
ബ്രാംപ്ടണിൽ വാഴും കണ്ണാ
ആപദ്‌ബാന്ധവ ഭഗവാനേ
ഗുരുവായൂരപ്പാ നാരായണാ
ബ്രാംപ്ടണിൽ വാഴും ഭഗവാനേ
നാരായണാ ഹരേ കൃഷ്ണാ
ജീ ആർ കവിയൂർ
15 02 2026
( കാനഡ, ടൊറൻ്റോ)

Comments