ശ്രീവല്ലഭോത്സവം
ശ്രീവല്ലഭോത്സവം
കൊടിയേറിയല്ലോ തിരുവല്ലാഴപ്പന് ഉത്സവമായ്
കുംഭത്തിലെ ഉത്രട്ടാതിക്ക് തിരുനാളായ്
കൊടിയേറി പത്താം നാൾ പൂയത്തിനു കൊടിയിറക്കം
ശ്രീവല്ലഭാ… ശ്രീയേഴും വല്ലഭാ…
ഗരുഡവാഹനനായി നീ വരുമോ നാഥാ
ഗോപുരവാതിലിൽ ഗാനം മുഴങ്ങുമേ
ദീപങ്ങളുടെ തെളിച്ചത്തിൽ ദർശനം തരുവോ
ദേവാദി ദേവാ എൻ ഹൃദയം നിറയുമേ
പുരുഷനാരായണപൂജയിൽ ദീപങ്ങൾ തെളിയുമ്പോൾ
പാള നമസ്കാരവും ഭക്തർ നൽകുന്ന പന്തിരായിരം വഴിപാടും
ഭഗവാന് ഏറ്റവും പ്രിയമാർന്ന കഥകളിയുടെ
താളമേളം മുഴങ്ങുന്നു രാവേറെ...
ചെണ്ടമേളം മുഴങ്ങും വഴികളിലൂടെ
ചന്ദ്രപ്രഭ പോലെ നീ വിരിയുമേ
ഭക്തരുടെ കണ്ണീരിൽ സ്നേഹം കാണുന്നവൻ
കരുണക്കടലല്ലേ നീ, ദയാനിധിയേ
കൊടിയേറിയല്ലോ തിരുവല്ലാഴപ്പന് ഉത്സവമായ്
കുംഭത്തിലെ ഉത്രട്ടാതിക്ക് തിരുനാളായ്
ശ്രീവല്ലഭാ… ശ്രീയേഴും വല്ലഭാ…
എൻ ജീവന്റെ നാഥാ… വല്ലഭാ…
ജീ ആർ കവിയൂർ
19 02 2026
(കാനഡ, ടൊറൻ്റോ)
Comments