കുംഭമാസം വരവോടെ –(ഗാനം)
കുംഭമാസം വരവോടെ –(ഗാനം)
കുംഭം പിറന്നേ, ആത്മാവ് ഉണർന്നേ
താഴ്‌വാരങ്ങളിൽ നിറഞ്ഞു പ്രകാശം
മഞ്ഞുതുള്ളികൾ ഭൂമിയെ തണുപ്പിക്കുന്നു
പക്ഷികൾ പാടുന്നു ഹൃദയ ഗാനം
കാറ്റിൻ താളത്തിൽ നദികൾ തുള്ളി
പുതിയ പ്രതീക്ഷകൾ മിന്നുന്നു പാതയിൽ
കുളിർകാറ്റിൻ ചുംബനത്താൽ മനസ്സ് കുളിർത്തു
കാലപ്പഴക്കങ്ങളിൽ നിറമുള്ള സ്വപ്നങ്ങൾ മിന്നി
തെന്നലിൽ വൃക്ഷങ്ങൾ നൃത്തം ചെയ്യുന്നു
കുംഭമാസ വരവാൽ ഉത്സവ ആരവം
മണ്ണിൻ്റെ മണം പ്രഭാത കിരണങ്ങളിൽ
പ്രപഞ്ചമാകേ പുതിയൊരു ലഹരിയിൽ
ജീ ആർ കവിയൂർ
13 02 2026
( കാനഡ , ടൊറൻ്റോ)

Comments