പ്രഭാതത്തിന് തിളക്കം

 പ്രഭാതത്തിന് തിളക്കം




പുലരിയുടെ ശ്വാസം മെല്ലെ ഉതിരുമ്പോൾ,
ഇരുട്ട് പതിയെ പിന്മാറുന്നു.
ആകാശം പുതുമയോടെ വിരിയുന്നു,
നിറങ്ങൾ നിശബ്ദമായി ചേരുന്നു.

പക്ഷികളുടെ ചിറകടി ഉയർന്നു,
ദിനത്തിന് തുടക്കം കുറിക്കുന്നു.
ചൂടില്ലാത്ത വെളിച്ചം,
മുഖത്ത് മൃദുവായി വീഴുന്നു.

രാത്രിയുടെ ഭാരമൊഴിഞ്ഞു,
മനം ഉണർന്നു നിൽക്കുന്നു.
പുതിയൊരു സമയം വന്നടുത്തു,
പ്രകാശം മാത്രം മുന്നിൽ തെളിയുന്നു.


ജീ ആർ കവിയൂർ 
29 01 2026
(കാനഡ, ടൊറൻ്റോ)

Comments