ലവണരസത്തിന്റെ നിശബ്ദത

 ലവണരസത്തിന്റെ നിശബ്ദത




മിഴികൾക്ക് പകരം
മൊഴിയുന്ന ഹൃദയവുമായി
പിടയുന്ന വേദനയോടെ
നിനക്കായ് കാത്തിരുന്നു

വാക്കുകൾ അറിയാതെ
പാതി വഴിയിൽ മെല്ലെ നിന്നു.  
മൗനം മാത്രം എന്നിലേക്കു
ആരോരും കാണാതെ നടന്നടുത്തു.

പിടയുന്ന വേദനയോടെ  
ആരുടെയും കുറ്റമല്ലായിരുന്നു;  
അത് പറയാതെ പോയ  
ഒരു ചെറു തെറ്റ് മാത്രം.

നിന്റെ ചിരിയിൽ മയങ്ങി
ഒരുനിമിഷം നിന്നുവെങ്കിലും
നിൻ നിഴൽ അരികത്തു
വരികളായി എഴുതാത്ത 
മഹാ കാവ്യംപോലെ
  
നിറഞ്ഞൊഴുകിയ കണ്ണീർ  
ഒരിക്കൽ കടലായി തോന്നി—  
ഇപ്പോൾ അത് കാത്തു 
ദാഹത്തോടെ കാത്തുകിടക്കും 
കരയായി തോന്നുന്നു

പക്ഷേ തൊട്ടു രുചിച്ചു 
നോക്കുമ്പോളിന്നും 
അവയ്ക്ക് നോവിൻ്റെ
മധുര ലവണരസം.

കാലം ചില ഓർമ്മകളുടെ മുറിവ്
തൂവൽസ്പർശത്താൽ
ഉണങ്ങിയത് ഉപ്പുകല്ലായി  
അകത്തെ അളങ്ങളിൽ 
അടിഞ്ഞിരിക്കും.

നിൻ വഞ്ചനയുടെ ലാഞ്ചനയല്ല 
എന്നാലും അത് കാറ്റായി 
കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നു
വാതിലുകൾ ഇല്ലാത്ത ഹൃദയത്തിൽ
ആഞ്ഞടിക്കുന്നു അക്ഷരക്കുട്ടായ് 

മിഴികൾക്ക് പകരം  
മൊഴിയുന്ന മനസ്സ് 
ഇപ്പോൾ പഠിച്ചിരിക്കുന്നു—  
ചില മധുരനോവുകളെ ഇങ്ങിനെ
ഒഴുക്കി കളയാമെന്ന്
.
എങ്കിലും ഞാനറിയാതെ
ഉപ്പിന്റെ സ്വാദ് ഉള്ളിലെവിടെയോ
ഗാനമായി തേങ്ങുന്നുവല്ലോ
നീയിത് അറിയുന്നുണ്ടോ കാലമേ

ജീ ആർ കവിയൂർ 
22 02 2026
(കാനഡ,ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “