ഓർമ്മകളിൽ (ഗസൽ)
ഓർമ്മകളിൽ (ഗസൽ)
വീണ്ടും വരിക നീ, ആയുസ്സു തീർന്നു പോയി,
എത്രയോ വസന്തങ്ങൾ, തനിമയിൽ കടന്നു പോയി.
മനസ്സിലെ മൊഴികൾ ഒളിപ്പിച്ചു ഞാനിരുന്നു,
നിൻ്റെ ഓർമ്മകളിൽ എൻ്റെ കാലം കടന്നു പോയി.
ആ നിമിഷങ്ങൾ വരും, സ്വപ്നങ്ങളിലെങ്കിലും,
നിൻ ചിരിതൻ സുഗന്ധം വഴികളിൽ പടർന്നു പോയി.
അകലത്തിൻ മതിലുകൾക്ക് തടയാനാവില്ല നമ്മെ,
നിന്നില്ലാതെൻ മോഹങ്ങൾ അപൂർണ്ണമായ് കഴിഞ്ഞു പോയി.
ബന്ധങ്ങൾ തൻ കുരുക്കുകൾ, പറയാത്ത പ്രണയങ്ങൾ,
എല്ലാ പ്രതീക്ഷകളും നിൻ കാത്തിരിപ്പിൽ കഴിഞ്ഞു പോയി.
'ജി ആർ' പറയുന്നു, തനിമ നിൻ ഓർമ്മയിലായിരുന്നു,
ജീവിതം മുഴുവൻ നിൻ്റെ ചിന്തകളിൽ കടന്നു പോയി.
ജി ആർ കവിയൂർ
10 02 2026
( കാനഡ, ടൊറൻ്റോ)

Comments