എന്നിലെ നീ ( സൂഫി ഗാനം)

 എന്നിലെ നീ ( സൂഫി ഗാനം)




നീ എൻ്റെ ഗന്ധമാർന്ന ഭൂമി  
ജീവന്റെ ആധാരമാം ജലം  
ഉള്ളിൽ ജ്വലിക്കുന്ന താപമായി  
എന്നിൽ സഞ്ചരിക്കുന്ന ശ്വാസമായി  
ചിത്താന്തരാളം നിറയ്ക്കുന്ന വിശാലതയായി  

നിൻ നയനങ്ങളാം സൂര്യ ചന്ദ്രന്മാർ  
ബാഹ്യ ലോകങ്ങളിൽ തിരഞ്ഞു നടന്നു  

എൻ പ്രാണനിൽ
മറഞ്ഞു മുഴങ്ങുന്ന
അകാര–ഉകാര–മകാര
മന്ത്രധ്വനിയാം പ്രണവം നീ.

എൻ നാഡികളിൽ ഒഴുകുന്ന
ഓംകരമാം ഗാനധ്വനി നീ,
അറിയാതെ എന്നെ നയിക്കുന്ന
അദൃശ്യ പ്രകാശം നീ.

ശക്തിയും മുക്തിയും  
പ്രകൃതിയുടെ സമസംഗമ തത്ത്വം നീ.

പഞ്ചതത്ത്വ താളം ലയിക്കുന്നിടത്ത്  
ഒരൊറ്റ സ്പന്ദനമായി ശേഷിക്കുന്നത് —  
അത് നീയെന്ന സാക്ഷ്യം,  
അതിൽ ഞാൻ ലയിക്കുന്ന സാന്ത്വനം.

ജീ ആർ കവിയൂർ 
22 02 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “