നിലാവിലെ ഹൃദയം
നിലാവിലെ ഹൃദയം
നിശബ്ദ രാവാലായി നിലാവിൻ്റെ സ്നേഹ നിഴൽ തിരഞ്ഞു
കാറ്റിലെ മൃദുലത ശീതളതമായി സ്പർശിക്കുന്നു.
താരകളുടെ കാന്തിയിൽ കണ്ണുകൾ നിറയുന്നു,
ഹൃദയാകാശത്ത് മൗനം വിരിഞ്ഞു.
പഴയ ഓർമ്മകൾ ഇലകളിൽ വീഴുന്നു,
പ്രണയത്തിന്റെ താളത്തിൽ ശബ്ദം കാണുന്നില്ല.
ചന്ദ്രനിന്റെ മായാ പ്രകാശം പാതയിലേക്ക് നിഴൽ വീശുന്നു,
മനസ്സിൽ ആകാംക്ഷകൾ ലളിതമായി ഉയരുന്നു.
മൂടൽമഞ്ഞിൽ മറഞ്ഞ ഒരു കാഴ്ച പുഞ്ചിരിക്കുന്നു,
നക്ഷത്രങ്ങൾ കൺ ചിമ്മി പുഞ്ചിരിതൂകി.
അറിയാതെ ഹൃദയത്തിൽ അനുരാഗം കൂടു കൂട്ടി,
അന്തരാത്മാവിനെ പ്രകാശ പൂരിതമാക്കി
ജീ ആർ കവിയൂർ
09 02 2026
(കാനഡ, ടൊറൻ്റോ)
Comments