ഏകാന്ത ചിന്തകൾ 292

 ഏകാന്ത ചിന്തകൾ 292

കാഴ്ച്ച ഒരുപോലെയെങ്കിലും സ്പർശം സത്യം പറയുന്നു  
പുറമേ ശാന്തത ഉള്ളിൽ ചൂട് ഒളിച്ചിരിക്കുന്നു  
കേട്ടറിവുകൾ പലപ്പോഴും വഴിതെറ്റിക്കുന്നു  
അനുഭവം മാത്രമാണ് ശരിയായ ബോധം നൽകുന്നത്  

മുഖങ്ങൾ കഥ പറയുന്നില്ല നോട്ടങ്ങൾ പോലും  
വാക്കുകൾ അർഥത്തെ പലതവണ വഞ്ചിക്കുന്നു  
സമീപം വന്നാൽ മാത്രമേ സത്യം തെളിയൂ  
അകലം തെറ്റിദ്ധാരണകൾ വളർത്തുന്നു  

സമയം മനുഷ്യനെ തുറന്ന പുസ്തകമാക്കുന്നു  
ധൈര്യം സമീപിക്കാൻ മനസ്സിനെ പഠിപ്പിക്കുന്നു  
വിധി പറയുന്നതിന് മുൻപ് അറിയാൻ ശ്രമിക്കൂ  
അങ്ങനെ മാത്രമാണ് മനുഷ്യനെ മനസ്സിലാക്കാൻ കഴിയുക


ജീ ആർ കവിയൂർ 
07 02 2026
(കാനഡ, ടൊറൻ്റോ)

Comments