മണൽത്തിട്ടകൾ

 മണൽത്തിട്ടകൾ

നിഴലോടെ വീണ നാനാ മണൽ തരികൾ,  
ഓർമ്മകളുടെ ഭാരം ഹൃദയത്തിൽ സൂക്ഷിക്കുന്നു.  
പ്രണയവും വിഷാദവും ചേർന്ന കഥകൾ,  
നദീതീരത്തിലെ വിഷം തുപ്പുന്ന സമ്മേളനങ്ങൾ മനുഷ്യനെ വൈരികളാക്കുന്നു.  

മഴയും പ്രളയവും വീശി കടന്നുപോയി,  
പ്രളയാന്തത്തിനു ശേഷം കാലത്തിന്റെ കാവ്യനീതി എത്തി.  
സന്ധ്യയിൽ പൊഴിയുന്നു എല്ലാം,  
നിക്ഷിപ്ത ചിന്തകൾ മൗനമായി ലയിക്കുന്നു.  

മണൽത്തിട്ടകളിലെ ശാന്തി അകന്നു പോയി,  
വെറുതെ പോയ ശബ്ദങ്ങൾ മറവിയിൽ ഒളിച്ചു.  
പുതിയ പ്രതിബിംബങ്ങൾ തെളിയാനൊരുങ്ങി,  
അവസാനം മണൽ തരികൾ മോക്ഷം കാത്തു കിടന്നു.

ജീ ആർ കവിയൂർ 
17 02 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “