പരമമായ സമർപ്പണം (ഗാനം)
പരമമായ സമർപ്പണം
(ഗാനം)
തിരുമുൽ കാഴ്ചയായി നൽകാൻ
സർവ്വവും അവിടുത്തെതല്ലേ
കാണുന്നതും കേൾക്കുന്നതും
നിന്നെ കുറിച്ചല്ലേ ആത്മസ്വരൂപനേ...
പൂമാലകളോ കുയിൽ പാട്ടോ
വാക്കുകളോ പ്രപഞ്ചത്തിൻ
രാഗതാളമോ
അവയൊന്നും അന്യമല്ലല്ലോ
ഈ നന്ദിതൻ ഹൃദയാക്ഷരപ്പൂക്കളല്ലേ...
തിരുവാഭരണവും പ്രാർത്ഥനയുമെല്ലാം
നിൻ സാന്നിധ്യമറിയാൻ ഒരു വഴി മാത്രം
സഹജമായ ശാന്തിയും സ്നേഹവും
അതല്ലോ പരമമായ സമർപ്പണം...
തിരുമുൽ കാഴ്ചയായി നൽകാൻ
സർവ്വവും അവിടുത്തെതല്ലേ
കാണുന്നതും കേൾക്കുന്നതും
നിന്നെ കുറിച്ചല്ലേ ആത്മസ്വരൂപനേ...
ജി ആർ കവിയൂർ
18-02-2026
(കാനഡ, ടൊറൻ്റോ)
Supreme Surrender
To offer before Your sacred presence—
Is not everything already Yours?
All that is seen, all that is heard,
Is it not about You, O Form of the Self?
Garlands of flowers, the cuckoo’s song,
Words, or the rhythm of the cosmos—
None of these are separate from You;
They are but flowers of gratitude from this heart.
Sacred ornaments and all prayers
Are only paths to feel Your presence;
Natural peace and pure love—
That alone is supreme surrender.
GR kaviyoor
18 02 2026
( Canada , Toronto)

Comments