കവിതയറ്റ വാക്കുകൾ
കവിതയറ്റ വാക്കുകൾ
മൗനമായി ചുണ്ടുകൾ
മിഴികൾക്ക് ഓർമ്മയില്ല
ഒന്നോർത്തെടുക്കാൻ
ആവുന്നില്ലല്ലോ കാലമേ
ചിലതൊക്കെ നിന്നോട്
പറയണമെന്നുണ്ട് എന്നാൽ
ഹൃദയം തുടിക്കുന്നു, മൊഴി വരണ്ടു
മറന്നങ്ങു പോയല്ലോ
മൗന രാവുകളിൽ
നിന്നെ വിളിച്ചു കരയുന്നു
നിഴലുകൾ മാത്രം വന്നു
നിന്നിടം നിറയ്ക്കുന്നു
പോയ നാളുകളുടെ
പാതയിൽ ഞാൻ തനിച്ചായി
നീയില്ലാതെ ഇന്നീ ജീവിതം
കവിതയറ്റ വാക്കുകളായി
സൃഷ്ടിക്കാൻ പറ്റില്ല, ഹൃദയമേ
ഓർമ്മയുടെ മഴയിൽ
നനഞ്ഞു തണലില്ലാതെ
അലഞ്ഞ നാളുകളിന്നും
നിൻ സ്മരണകളുടെ
സാന്നിധ്യം കൊതിക്കുന്നു
ജീ ആർ കവിയൂർ
11 02 2026
( കാനഡ , ടൊറൻ്റോ)

Comments