ദശാവതാര ഭജന

ദശാവതാര ഭജന 

ആദികാല നിമിഷം ജീവൻ ഉണർന്നപ്പോൾ
അദൃശ്യമായൊരു ചൈതന്യം വഴികാട്ടി
വളരുന്ന ലോകങ്ങൾ കാവലിരിക്കുന്നത് ആര്?
ഭൂമിയുടെ തുലനം താങ്ങുന്ന ദൈവം ആര്?

ജലജീവികളിൽ ആദ്യനാളുകൾ പകരാൻ
അവകാശമില്ലാത്ത ജീവൻ രക്ഷിക്കാൻ വന്നോരാൾ
ജ്ഞാനസാഗരത്തിന് മധുരമേകുന്നവൻ
ആദിയുടെ സംരക്ഷകനാം, മത്സ്യാവതാരമേ 

നാരായണാ ഹരേ നാരായണാ ഭഗവാനേ
മത്സ്യ ദേവോ ശരണം ശരണം

സൃഷ്ടിയുടെ ഭാരത്തിൽ നിലനിൽക്കാൻ
വളർച്ചയുടെ വഴിയെ താങ്ങാൻ വന്നോരാൾ
വികാസത്തിന്റെ തൂണയാകുവാൻ
സൃഷ്ടിയുടെ സംരക്ഷണം, കൂർമ്മ അവതാരമേ 

നാരായണാ ഹരേ നാരായണാ ഭഗവാനേ
കൂർമ്മ ദേവോ ശരണം ശരണം

ഭൂമി നഷ്ടമാകാതിരിക്കാൻ, മമതയോടെ സർവം സഹയാം ദേവി വിളിച്ചപ്പോൾ
ജീവജാലങ്ങളുടെ സുസ്ഥിരത കാത്തുവയ്ക്കാൻ വന്നോരാൾ
സൃഷ്ടിയെ നിലനിർത്തുന്ന ശക്തിയായ്
ഭൂമിയുടെ രക്ഷകനാം, വരാഹ അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
വരാഹ ദേവോ ശരണം ശരണം

പിതാവാം ഹിരണ്യകശിപുവിൻ്റെ ദുർഭരണം സഹിക്കാനാവാതെ
പ്രഹ്ലാദതൻ്റെ പ്രാർത്ഥനയിൽ
തൂണും പിളർന്നു സന്ധ്യയിൽ പ്രതാപം തെളിയിച്ചതു
നരസിംഹ അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
നരസിംഹ ദേവോ ശരണം ശരണം

മഹാബലിയെ സുതലത്തെ രാജാവാക്കി
ഭൂമിയെ അഹങ്കാരത്തിലേക്ക് നയിക്കാതെ
മൂന്ന് ലോകത്തെയും പരിപാലിക്കുന്നവനാം വിഷ്ണു
വടുവായി വന്നു വളർന്ന വാമന അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
വാമന ദേവോ ശരണം ശരണം

മാതാവായ ഭൂമിയെ കാവലാക്കാൻ
അഹങ്കാരികളാം രാജാക്കന്മാരെ നിഗ്രഹിക്കാൻ
ധർമത്തിനായുള്ള ആയുധധാരിയായ്
ഭൂമിയുടെ സംരക്ഷകനാം, പരശുരാമ അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
പരശുരാമ ദേവോ ശരണം ശരണം

മാതാവാം ഭൂമിദേവിയെ അദ്ധർമത്തിന്റെ രൂപമാം രാവണന്റെ പിടിയിൽ നിന്ന്
ധർമത്തിന്റെ കാവൽക്കായി എത്തിയോരാൾ
ആരാധ്യശക്തിയാൽ ധീരതയോടെ അമ്പെയ്തു
ഭൂമിയുടെ സംരക്ഷകനാം, മര്യാദ പുരുഷോത്തമനാം ശ്രീരാമ അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
ശ്രീരാമ ദേവോ ശരണം ശരണം

ലോകത്തെ അഹങ്കാരത്തിന്റെയും ക്ഷമയില്ലാത്ത ശക്തിയുടെയും പിടിയിൽ നിന്ന്
ധർമത്തിന്റെ രക്ഷയ്ക്കായി സൂക്ഷ്മമായി വന്നോരാൾ
ഭാഗവത ഗീതയിൽ മാർഗനിർദ്ദേശം നൽകി
ഭൂമിയുടെ സംരക്ഷകനാം, സാരഥി ശ്രീകൃഷ്ണ അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
ശ്രീകൃഷ്ണ ദേവോ ശരണം ശരണം


സഹോദരനായി ജനിച്ചു, ശക്തി പകരാൻ
കലപ്പയും കൊണ്ടു ധർമം പാലിക്കാൻ
ഭൂമിയുടെ വിളകളും ജനങ്ങളുടെ സംരക്ഷണത്തിനായി
സൃഷ്ടിയുടെ ശാന്തിയും, ബാലരാമ അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
ശ്രീബലരാമ ദേവോ ശരണം ശരണം


കൽപ യുഗാന്തരേ വസുന്ധരയുടെ ധർമ സംരക്ഷണത്തിനായി
ജീവകാലങ്ങളുടെ നിലനിൽപ്പിനായി വന്നു
എല്ലാ അവതാരങ്ങളുടെ കഥ ഓർമ്മിപ്പിച്ചു, പരിണാമ സിന്താനത്തെ കണക്കാക്കി
ഭൂമിയുടെ സംരക്ഷകനാം, മഹാവിഷ്ണുവിൻ ശ്രീകൽക്കി അവതാരമേ

നാരായണാ ഹരേ നാരായണാ ഭഗവാനേ
മഹാവിഷ്ണു ദേവോ ശരണം ശരണം

ഈ പത്താവതാരവും ചിന്തിച്ചു, ചൊല്ലി, എഴുതുവാൻ ശേഷിയും ശോഭയും തന്ന
മഹാലക്ഷ്മിയെ നമിക്കുന്നു
വിഷ്ണു പാദത്തിൽ എത്താൻ മോക്ഷം നൽകുന്ന
ഭഗവാനേ നാരായണാ

നാരായണാ നമോ നാരായണാ
നാരായണാ നമോ നാരായണാ

ജീ ആർ കവിയൂർ 
08 02 2026
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “