മിഴികൾക്ക് മുന്നിൽ (ഗസൽ)

 മിഴികൾക്ക് മുന്നിൽ (ഗസൽ)

ഇന്നും ഇപ്പോഴും മിഴികളുടെ മുന്നിൽ കാണപ്പെടുന്നു,  
ദിനവും രാത്രിയും ഒരുപോലെ, എവിടെയും കാണപ്പെടുന്നു.  

ഹൃദയത്തിന്റെ ഓരോ താളിലും നിന്റെ പേര് മാത്രം,  
എന്റെ ഓരോ ശ്വാസത്തിലും നീ കാണപ്പെടുന്നു.  

രാത്രികളുടെ ഏകാന്തതയിൽ നിന്റെ ഓർമ വന്നപ്പോൾ,  
അടഞ്ഞ കണ്ണുകളിൽ നീ കാണപ്പെടുന്നു.  

ഈ തിരക്കുള്ള ലോകത്തിൽ ഒരാൾ സ്വന്തം പോലെ തോന്നുന്നില്ല,  
എന്റെ എല്ലാ അനുഭവങ്ങളിലും നീ കാണപ്പെടുന്നു.  

എന്റെ എല്ലാ പ്രാർത്ഥനകളിലും നീ മാത്രമാണ് ഉള്ളത്,  
എന്റെ ഓരോ സ്വപ്നങ്ങളിലും നീ കാണപ്പെടുന്നു.  

ജി ആറിൻ്റെ ഹൃദയത്തിന്റെ സത്യമായ കഥയായ് നീ തുടരുന്നു  
എന്റെ ഓരോ ഗസലും നീ കാണപ്പെടുന്നു

ജീ ആർ കവിയൂർ 
13 02 2026
(കാനഡ, ടൊറൻ്റോ)

Comments