ആകാശാതിരുകൾക്കപ്പുറം (ഗാനം)

 ആകാശാതിരുകൾക്കപ്പുറം (ഗാനം)

ആകാശാതിരുകൾക്കപ്പുറം  
അണയാതെ കത്തുന്ന താരങ്ങളെ,  
അറിയുന്നുവോ നീ എന്റെ ആത്മനൊമ്പരം…  
അകമഴിഞ്ഞ് എഴുതി പാടുന്നു നിനക്കായി.

പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…)
നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…)

ഇഴകന്ന്, മൊഴി അകന്ന് മങ്ങുന്ന വേളയിൽ,  
ഈറൻ വറ്റാത്ത അന്തർജലധാരകൾ കവിയുന്നു;  
ഈണം മറന്നുപോകുന്ന നിമിഷങ്ങളിൽ  
ഇനിയും വരുമോ നീ മറുജന്മങ്ങളിലും?

പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…)
നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…)

ഉഴറുമീ വേളകളിൽ ജടരാഗ്നി പുകയുന്നു,  
ഉമിനീരു വറ്റി വരണ്ടു നാദം അടയുന്നു;  
ഉലയൂതിയുറക്കമില്ലാ രാവുകളായ് നീളും,  
ഉന്മാദാനുരാഗം അറിയാതെ പോയല്ലോ…

പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…)
നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…)

അകലമെന്നൊന്നുമില്ലാ ഈ ഹൃദയശൂന്യതയിൽ,  
ഓർമ്മകൾ തീരാതെ നീളുന്ന സാന്ദ്രവാഹിനി;  
മലർ വിരിയുന്ന കാറ്റിൽ പഴയ സുഗന്ധങ്ങൾ പോലെ,  
നിന്റെ അഭാവം മൗനമായി ജീവിക്കും എന്നും…

പറയാതെ പോയ സ്വപ്നങ്ങൾ ഹൃദയത്തിൽ മലരും… (ഹാ… ഹാ…)
നീ ഇല്ലാതെ ചിറകു വിരിയാതെ ഈ രാവുകൾ കടന്നു പോകുന്നു… (ഓ… ഓ…)

ജീ ആർ കവിയൂർ 
11 02 2026
(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “