ഫോട്ടോഗ്രാഫർ

 ഫോട്ടോഗ്രാഫർ




എത്ര നൊമ്പരം കൊണ്ടാണ്
മറയില്ലാ ക്യാമറക്കണ്ണുമായി
വേദികളിലും ഉത്സവങ്ങളിലും,
ജനനങ്ങളിലും മരണങ്ങളിലും,
വിവാഹ ചടങ്ങുകളുടെ
നടുവിലൂടെ ചെന്ന്…

പ്രകൃതിയുടെ വികൃതികൾ പോലും
അതിജീവിച്ച്,
നാളെയുടെ നേർക്കാഴ്ചകൾ
മാലോകർക്കു നൽകി നിൽക്കുന്നവർ.

ഇവരുടെ വേദന അറിയാതെ
ശകാരം കേട്ടും ചിരിച്ചു നിൽക്കുമിവർ —  
ഒരു ചാൺ വയറും  
നാലു വിരലിടയുടെ  
തിരുശേഷിപ്പിനായി മുന്നേറുന്നവർ,  

ജീവിതത്തിന്റെ മുഴുവൻ ഭാരം നെഞ്ചിലേറ്റുന്നവർക്കായി 
അല്പം മൗനത്താൽ സഹകരിക്കാമെന്ന് എൻ്റെ മതം…

ജി ആർ കവിയൂർ 
20 02 2026
(കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “