സുഹൃത്ത് എൻ ഹൃത്ത് 🌹 (വാലൻ്റൈൻസ് ദിന സ്പെഷ്യൽ - സൗഹൃദഗീതം)
സുഹൃത്ത് എൻ ഹൃത്ത് 🌹
(വാലൻ്റൈൻസ് ദിന സ്പെഷ്യൽ - സൗഹൃദഗീതം)
"രക്തബന്ധത്തേക്കാൾ മേലായ രമ്യമായ വിശ്വാസം" - സൗഹൃദത്തിന്റെ ഈ വലിയ സത്യത്തെ അടയാളപ്പെടുത്തുന്ന മനോഹരമായ വരികൾ. വാലൻ്റൈൻസ് ദിനത്തിൽ പ്രണയത്തിനപ്പുറം, നിഴലായി കൂടെനിൽക്കുന്ന ഉത്തമ സുഹൃത്തിനായ് സമർപ്പിക്കുന്നു ഈ കവിത.
സുഹൃത്ത് എൻ ഹൃത്ത്
(വാലൻ്റൈൻസ് ദിനാശംസകൾ)
സ്നേഹമാർന്നവൻ
സ്വയം മനസ്സിൽ ചോദിച്ചു
സ്വന്തം ഹൃദയം തുറന്നു
സുഖമാണോ എന്ന് അറിയുന്നവൻ –
സത്യസഖാവല്ലോ സുഹൃത്ത്.
മുഖത്തിൻ നേർക്കു നോക്കി
മനസ്സിന്റെ മൗനം വായിച്ചു
മറഞ്ഞ വേദന തിരിച്ചറിഞ്ഞ്
മിഴികളിൽ കരുണ നിറച്ച്
മധുരം നിറയ്ക്കുന്നവൻ
സന്തോഷം പങ്കുവെച്ചു
സങ്കടം തോളിലേറ്റി
സമയമൊക്കെയും ഒപ്പമണഞ്ഞ്
സ്നേഹനിഴലായി നിന്നു
സദാ സംരക്ഷിക്കുന്നവൻ.
കൂട്ടുകാരൻ
കഠിനസമയങ്ങളിലും കൈത്താങ്ങായി
കണക്കിൽ പെടാതെ കലവറയില്ലാ ആനന്ദം പകരും
കഷ്ടം കൈവിട്ട് കരളും പറിച്ചു നൽകും
കാലാതീതമായി ജീവിത യാത്രയിൽ ഒപ്പമായവൻ.
കൃഷ്ണനും സുധാമയും പോലെ
കൈയൊഴിയാത്ത ബന്ധമായി
കഷ്ടത്തിൽ കൈത്താങ്ങായി
കാണാപ്പുറത്തും കരുതലോടെ
കാലാതീതമായി നില്ക്കുന്നവൻ.
കർണ്ണനും ദുര്യോധനനും പോലെ
കാരണങ്ങൾ ചോദിക്കാതെ
കൈത്താങ്ങായി നിന്നു
കഠിനകാലം പോലും വിട്ടുമാറാതെ
കൂടെയുണ്ടായ ധൈര്യം.
രാമനും സുഗ്രീവനും പോലെ
രഹസ്യവേദന പങ്കുവെച്ചു
രക്ഷയായി ജീവിതത്തിൽ
രക്തബന്ധത്തേക്കാൾ മേലായ
രമ്യമായ വിശ്വാസം.
സുഹൃത്ത് എൻ ഹൃത്ത്
സ്നേഹസ്പന്ദനത്തിന്റെ നിഴൽ
സങ്കടത്തിൽ ശക്തിയായി
സന്തോഷത്തിൽ സഹയാത്രികൻ
സർവ്വകാലവും ജീവിക്കുന്ന ബന്ധം.
ജീ ആർ കവിയൂർ
14 02 2026
(കാനഡ , ടൊറൻ്റോ)
Comments