Posts

Showing posts from January, 2026

തൈപൂയത്തിന് കാവടി ആട്ടം ( ഭക്തി ഗാനം)

Image
 തൈപൂയത്തിന് കാവടി ആട്ടം ( ഭക്തി ഗാനം) തൈപൂയത്തിന് കാവടി ആട്ടം   തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം   ഹര ഹര ഹരോ ഹര മുരുകാ   ഹര ഹര ഹരോ ഹര മുരുകാ   കടലോളം ഭക്തിതൻ മാധുര്യം   പീലി വിടർത്തി ആടി മയിൽ   കാവടി വാഴ്ത്തുന്ന പാട്ടുമായ് മുരുക ഭക്തർ   താളത്തിൽ തുള്ളി ഭക്തർ പാടുന്നു   തൈപൂയത്തിന് കാവടി ആട്ടം   തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം   ഹര ഹര ഹരോ ഹര മുരുകാ   ഹര ഹര ഹരോ ഹര മുരുകാ   തപ്പുകൊട്ടി തകിലുകൊട്ടി   നാദസ്വര മേളത്തോടെ   പാടുന്നു തിരു നാമം ഭക്തിയോടെ   ഹൃദയങ്ങൾ ഉണരുന്നു ആനന്ദത്തോടെ   തൈപൂയത്തിന് കാവടി ആട്ടം   തളിരണിഞ്ഞു ഭക്തിയുടെ തേരോട്ടം   ഹര ഹര ഹരോ ഹര മുരുകാ   ഹര ഹര ഹരോ ഹര മുരുകാ   പഴമയുടെ തോറ്റം പാടിയാടി ഭക്തർ   മുത്തുക്കുട ചൂടി മുരുകൻ്റെ തിരൂരൂപം   നാമമന്ത്രങ്ങൾ ഉയരുന്നു വേദിയിൽ   ഹര ഹര ഹരോ ഹര മുരുകാ   തൈപൂയത്തിന് കാവടി ആട്ടം   തളിരണിഞ്ഞു ഭക്...

ചിങ്കാരി പെണ്ണെ ( നാടൻ പാട്ട്)

Image
ചിങ്കാരി പെണ്ണെ ( നാടൻ പാട്ട്) ചേലോത്ത ചേല ചുറ്റി   ചന്ദനലേപ സുഗന്ധവുമായി   ചുറ്റിയടിച്ചുവരും കാറ്റിനോടൊപ്പം   ചന്തത്തിൽ ചുവടുവച്ചവളെ   ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ ചങ്കിനകത്ത് ആരാണെന്ന് ഒന്നു പറയൂ   ചിലങ്ക നാദത്തിനായി കാത്തിരുന്നു   ചിരകാല സ്വപ്നത്തിന്റെ കാഴ്ച കാണാൻ   ചാരത്തു വന്നു ചേരുമോ നീ   ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ ചന്ദ്രിക മിഴികളിൽ മയക്കം നിറയുന്നു   ചിന്തകൾ നൂലിഴപോലെ പിരിയുന്നു   ചുംബനാഭിലാഷം നെഞ്ചിൽ തളിർക്കുന്നു   ചായലായി സാന്നിധ്യം പതിയുന്നു   ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ ചലനരഹിത നിമിഷം ദീർഘമാകുന്നു   ചൊല്ലാത്ത വികാരം ശബ്ദമാകുന്നു   ചെറുതായ വേദന മധുരമാകുന്നു   ചേർന്നാൽ ജീവിതം പൂർണമാകുന്നു ചങ്കിനകത്തെ ചന്തമുള്ള പെണ്ണെ ചിങ്കാരി ഒന്നിങ്ങ് വരുമോ കണ്ണേ ജീ ആർ കവിയൂർ  01 02 2026 ( കാനഡ , ടൊറൻ്റോ)

“നീ എടുത്തു എന്റെ ഹൃദയം”( ഗസൽ)

Image
 “നീ എടുത്തു എന്റെ ഹൃദയം”( ഗസൽ) നീ എടുത്തു എന്റെ ഹൃദയം, സ്നേഹപൂർവ്വം, തടഞ്ഞു   പക്ഷേ തിരികെ ചോദിക്കുമ്പോൾ ഹൃദയം പോലും തടഞ്ഞു   നിന്റെ ഓർമ്മകളുടെ മഴയിൽ ഞാൻ നനഞ്ഞു,   സ്വന്തം കൂടിക്കാഴ്ച്ചയുടെ ആഗ്രഹം ഹൃദയം തടഞ്ഞു   ഓരോ ശ്വാസത്തിലും നിന്റെ നാമം നിറഞ്ഞു,   പക്ഷേ നിന്നിലെത്താനുള്ള വഴി ഹൃദയം തടഞ്ഞു   നീ മറച്ചു എന്റെ വികാരങ്ങളെ,   പക്ഷേ അന്വേഷണത്തിനുള്ള പതിവ് ഹൃദയം തടഞ്ഞു   നിന്റെ ദൂരത്തിലും ഞാൻ നിന്നെ അറിഞ്ഞു,   പക്ഷേ പറയാനായില്ല, പ്രണയം ഹൃദയം തടഞ്ഞു   ഇപ്പോൾ ജി ആർ മാത്രമാണ് നിൻ്റെ ചിത്രം,   ഹൃദയത്തിന്റെ ഓരോ താളത്തിലും അതിന്റെ തന്നെ എഴുത്ത് തടഞ്ഞു ജീ ആർ കവിയൂർ  30 01 2026 ( കാനഡ , ടൊറൻ്റോ)

മങ്ങിയിരിക്കുന്നു (ഗസൽ)

Image
 മങ്ങിയിരിക്കുന്നു (ഗസൽ) നിന്നെ കൂടാതെ വസന്തം പോലും മങ്ങിയിരിക്കുന്നു   ഹൃദയത്തിന്റെ കണ്ണുകളും മങ്ങിയിരിക്കുന്നു   കണ്ണുകളിൽ നിന്നെ മാത്രമുള്ള സ്വപ്നങ്ങൾ തഴുകുന്നു   കാറ്റിൽ പുകയുന്ന സുഗന്ധവും മങ്ങിയിരിക്കുന്നു   രാത്രിയുടെ പരന്ന മറയിൽ ചന്ദ്രൻ പോലും ലജ്ജിക്കുന്നു   നിന്റെ ഓർമ്മയുടെ നിലാവും മങ്ങിയിരിക്കുന്നു   ഹൃദയത്തിന്റെ ഏകതയിൽ നിന്നെ മാത്രം കാണുന്നു   ഓരോ ഹൃദയസ്പന്ദനവും മങ്ങിയിരിക്കുന്നു   സമയം പോലും നിലക്കുന്നു, നീ സമീപത്തുണ്ടായപ്പോൾ   ശ്വാസങ്ങളും നിന്റെ സൌന്ദര്യത്തിൽ മങ്ങിയിരിക്കുന്നു   എന്തും എഴുതിയതു നിൻ്റെ പ്രണയത്തിൻ്റെ പേരിലാണ്   ജിആറിൻ്റെ ഗസലിൻ്റെ വരികളും മങ്ങിയിരിക്കുന്നു ജീ ആർ കവിയൂർ  30 01 2026 ( കാനഡ , ടൊറൻ്റോ)

ദൈവം സ്നേഹമായി ഹൃദയമാകുന്നു

Image
 ദൈവം സ്നേഹമായി ഹൃദയമാകുന്നു നവരസ ഭാവം മിന്നിമറയും സന്ധ്യയിൽ   നവദീപ്തി പകരും മുഖകാന്തിയിൽ   നാമജപ മന്ത്രാക്ഷരി ഉണർന്നു   നെഞ്ചിലെ ഇടയ്ക്കയിൽ താളമായി   കാലത്തിന്റെ ചുവടുകൾ മങ്ങുമ്പോൾ   ക്ഷണങ്ങൾ നിത്യമായി തെളിയുന്നു   കണ്ണടച്ചാലും വഴികാട്ടിയായി   അകത്തൊരു ദീപം ജ്വലിക്കുന്നു   വാക്കുകൾ അർഥം വിട്ടൊഴുകുമ്പോൾ   മൗനം തന്നെ പ്രാർത്ഥനയാകുന്നു   സ്വയം തേടിയുള്ള യാത്രയിൽ   ഭാരം പോലും അനുഗ്രഹമാകുന്നു   മൗനത്തിന്റെ വീണയിൽ വിരൽ തൊടുമ്പോൾ   ശ്വാസം പോലും സ്തുതിയായൊഴുകുന്നു   അഹം ലയിച്ചൊരു നിമിഷത്തിൽ   ദൈവം സ്നേഹമായി ഹൃദയമാകുന്നു ജീ ആർ കവിയൂർ  30 01 2026 ( കാനഡ, ടൊറൻ്റോ)

ഏകാന്ത ചിന്തകൾ 290

ഏകാന്ത ചിന്തകൾ 290 വിട്ടുപോകാനുള്ളതൊന്നുമില്ലെന്നറിഞ്ഞപ്പോൾ വഴിയൊക്കെയും അർത്ഥവത്തായി. കൈയിൽ കെട്ടിയെടുത്തത് ഭാരം അല്ല, ഓരോ ബന്ധവും പുണ്യത്തിന്റെ മൗനമുദ്രകളാണെന്ന ബോധം. ജീവിതം ലക്ഷ്യത്തിലെത്താനുള്ള ഓട്ടമല്ല, പുണ്യങ്ങൾ കൂട്ടിച്ചേർക്കുന്ന നിദാനമായൊരു തീർത്ഥയാത്ര തന്നെ. അവിടെ വിജയവും പരാജയവും ഒരേ പാതയിലെ നിഴലുകൾ മാത്രം, വേദന പോലും വഴികാട്ടിയായി മാറുന്നു. നഷ്ടങ്ങൾ ശൂന്യതയല്ല, അകത്തേക്കുള്ള ക്ഷണങ്ങളാണ്. നടക്കുന്നത് മുന്നോട്ടല്ല, സ്വന്തം ഉള്ളിലേക്ക് തന്നെ. അവസാനം എത്തുന്നിടം ഒരു സ്ഥലം അല്ല, സ്വയം തിരിച്ചറിയുന്ന നിശ്ശബ്ദ നിമിഷമാണ്. ജീ ആർ കവിയൂർ  30 01 2026 (കാനഡ, ടൊറൻ്റോ)

കുറും കവിതകൾ 813 എൻ്റെ ഹൈക്കു ശ്രമങ്ങൾ - മഹാത്മ ഗാന്ധി ജീ

Image
 കുറും കവിതകൾ 813 എൻ്റെ ഹൈക്കു ശ്രമങ്ങൾ - മഹാത്മ ഗാന്ധി ജീ   1. സത്യം / സത്യാഗ്രഹം നിശബ്ദ നദി, സത്യം വളയാതെ ഒഴുകുന്നു, ദൃഢഹൃദയങ്ങൾ. 2. അഹിംസ  മൃദുല കൈകൾ, ഹൃദയത്തിൽ തിരിച്ചെല്ലാതെ, ശാന്തി വളരുന്നു. 3. ലഘുജീവിതം  സാധാരണ വസ്ത്രം, നഗ്ന പാദങ്ങൾ മുട്ടി, സമ്പത്ത് ആത്മാവിൽ. 4. ആത്മാനുശാസനം  നദിയുപോലെ മനസ്, ചിന്തയുടെയും പാദത്തിന്റെയും നിയമം, സ്വാതന്ത്ര്യം വിരിയും. 5. ഡാണ്ടി യാത്ര പടിപടിയായി നടക്കുന്നു, ഭൂമിയിൽ ഉപ്പ് വിരിയുന്നു, സ്വാതന്ത്ര്യം ഹൃദയങ്ങളിൽ. 6. ആത്മീയ ദർശനം  നിശബ്ദമായ ആത്മാവ്, ഹൃദയത്താൽ പ്രവൃത്തികൾ നയിക്കുന്നു, പ്രകാശം ഉള്ളിൽ നിറയുന്നു. 7. ധൈര്യം  കാറ്റുകൾ ശരീരം വളച്ചാലും, ആത്മാവ് പാറപോലെ നില്ക്കുന്നു, പ്രതിസന്ധി ശക്തനാക്കുന്നു. 8. ലോകമാകെയുള്ള പ്രതീകം  നോട്ട് മുഖത്തു സുന്ദരം ഹാസ്യം, ജ്ഞാനം വ്യാപിക്കുന്നു ദൂരത്തേക്കും, ശാന്തി ഓരോ കണ്ണിലും. 9. അവശേഷിക്കുന്ന പൈതൃകം  പരിവർത്തനം എന്നിൽ തുടങ്ങി, നിശബ്ദ തരംഗം എല്ലാവരെയും സ്പർശിക്കുന്നു, ലോകം മന്ദഗതിയിലും ഉണരുന്നു. 10. സമാപനം  ശാന്തിയുടെ നിശ്ശബ്ദം, “ഹേ രാം” ആകാശത്തേക്ക് ഉയരുന്നു, അവശേഷിപ്പു ...

എന്നിലെ ഞാനേ അറിയാതെ (ഗസൽ)

Image
 എന്നിലെ ഞാനേ അറിയാതെ (ഗസൽ) പങ്കായമില്ലാതെ, പായ്‌മരമില്ലാതെ   പതഞ്ഞു പൊങ്ങുന്നു ജീവിതം, തീരമില്ലാതെ   പകച്ചു നിൽക്കുമൊരു ബാലനെ കണക്കെ   പദയാത്രയാരംഭം, വഴികാട്ടിയില്ലാതെ   പണിതുയർത്തിയ മനക്കോട്ടകൾ എല്ലാം   പടച്ചു നീങ്ങുന്നു കാലത്തിന്റെ കൈയില്ലാതെ   പരിവർത്തനങ്ങൾ വന്നു കടന്നുപോയി   പിടികൂടാൻ ശ്രമിച്ചു ബോധത്തിന്റെ കണ്ണില്ലാതെ   ഉള്ളിലെ വിളികൾ പലവട്ടം കേട്ടു   പൊരുതി നിൽക്കുന്നു മറുപടിയില്ലാതെ   പുകഴ്ത്താനും പുകഴ്ത്തപ്പെടാനും മോഹം   ബന്ധിച്ചു വെച്ചു എന്നെ സ്വാതന്ത്ര്യമില്ലാതെ   പുലരി വെയിൽ വരെ സ്വപ്നങ്ങളെ പുണർന്നു   ഉണർന്നു “ജീ ആർ” എന്ന ഞാൻ — തന്നെയെന്നറിവില്ലാതെ ജീ ആർ കവിയൂർ  30 01 2026 (കാനഡ ടൊറൻ്റോ)

വാമനവതാരം – ( ഭക്തി ഗാനം)

Image
വാമനവതാരം – ( ഭക്തി ഗാനം) പതഞ്ഞതു ഭൂവിൽ ശ്രീ വാമന പാദം   പൊലഞ്ഞു അഹന്ത തൻ സാമ്രാജ്യം   വാമനവതാരം ഭൂവിയിൽ അവതരിച്ചു   പാദങ്ങളാൽ മൂന്ന് ലോകവും അളന്നു മഹിയിൽ   സൂര്യകിരണങ്ങൾ മുഴങ്ങുന്നു സ്തുതിയിൽ   നക്ഷത്രങ്ങൾ വിസ്മയത്തോടെ പാടുന്നു ഗീതങ്ങൾ   പതഞ്ഞതു ഭൂവിൽ ശ്രീ വാമന പാദം   പൊലിഞ്ഞു അഹന്ത തൻ സാമ്രാജ്യം   ഭൂമിയെ അളന്ന് അഭയദാനം നൽകി   പ്രഭസാന്ദ്രമായ രൂപം കരുണയിൽ തെളിച്ചു   സങ്കടങ്ങൾ അകറ്റി ഹൃദയത്തിന് കുളിർമ്മ നൽകി   വാനമ്പാടികളിൽ സന്തോഷം വിതറി, അവ കളകാഞ്ചി പാടി   പതഞ്ഞതു ഭൂവിൽ ശ്രീ വാമന പാദം   പൊലഞ്ഞു അഹന്ത തൻ സാമ്രാജ്യം   ചന്ദ്രകിരണങ്ങളാൽ മുഖകാന്തി പരത്തി   പുഷ്പസാന്ദ്രമായ വാമനരൂപം ഭവിച്ചു   കൊടുത്തിതു ഭക്തർക്ക് ശാന്തി നൽകി   ദിവ്യസാന്നിധ്യമറിഞ്ഞു സ്തുതിച്ചു ഭക്തഹൃദയം ആനന്ദ അനുഭൂതിയിൽ ലയിച്ചു   പതഞ്ഞതു ഭൂവിൽ ശ്രീ വാമന പാദം   പൊലഞ്ഞു അഹന്ത തൻ സാമ്രാജ്യം ജീ ആർ കവിയൂർ  29 01 2026 (കാനഡ , ടൊറൻ്റോ)

ജിവിതം എന്ന മൂന്നക്ഷരം

ജിവിതം എന്ന മൂന്നക്ഷരം ഏത് പേരും വേണമെങ്കിൽ വിളിച്ചോളൂ എന്നെ,   ജീവിതമാണ് — നിൻ്റെ ഇഷ്ടപേര് വിളിച്ചോളൂ. ജീവിച്ചു തീർക്കുക എന്നെ, ഇനി എന്ത് വന്നാലും,   ഒരു കുന്ന് ഉണ്ടെങ്കിൽ, ഒപ്പം ഒരു കുഴിയും ഉണ്ടാകും. സുഖദുഃഖങ്ങളിൽ പങ്കു കൊള്ളുന്ന അർത്ഥപാതിയും,   മുഴുവനായ മക്കളും —   കൂടുമ്പോൾ ഇമ്പമാകുന്ന,   ധന്യമാക്കുന്ന നിത്യസത്യം തന്നെയാണ് കുടുംബം. പിന്നെ,   ഹൃദയത്തിൽ സുഖമുണ്ടോ എന്ന് ചോദിക്കുന്ന സുഹൃത്തും ഉണ്ടെങ്കിൽ,   അപൂർണ്ണതയെ പൂർണ്ണമാക്കും. പണം വരും, പോകും —   വേദന വന്നാൽ സന്തോഷവും വീണ്ടും വരും. മൂന്ന് അക്ഷരങ്ങൾ മാത്രം ഉള്ളു എനിക്കും,   എൻ്റെ കൂടെ നിഴലായി നടക്കുന്നവയ്ക്കും —   ജീവിതത്തിനും, മണി മുഴക്കുന്ന മരണത്തിനും. ഭയം വേണ്ട — മുന്നേറുക,   കയവും വ്യയവും വന്നാലും.   ഉള്ളിൽ ഉള്ളതിനെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോവുക. ജീ ആർ കവിയൂർ  29 01 2026 (കാനഡ, ടൊറൻ്റോ)

പുസ്തകത്തിന്റെ മണം(കവിത)

പുസ്തകത്തിന്റെ മണം (കവിത) മാലോകരുടെ മസ്തകത്തിൽ ഉള്ളത്   പുസ്തകത്തിലാകുന്നു — അറിഞ്ഞോ അറിയാതെയോ;   അതിൻ ഗന്ധം സന്ധ്യയുടെ ശാന്തതയിൽ   അകത്തൊരു ഊർജം പകരുന്നു.   കാലത്തിന്റെ ചാരുത താളുകളിൽ പതിഞ്ഞു,   വാക്കുകൾ ശ്വാസമായി മാറുമ്പോൾ;   മഷിയുടെ നിശ്ശബ്ദ ചിറകുകളിൽ   ചിന്തകൾ ദൂരം പറക്കുന്നു.   ഒരു മടക്കിൽ ചരിത്രം ഉറങ്ങുന്നു,   മറ്റൊരിടത്ത് സ്വപ്നങ്ങൾ ഉണരുന്നു;   കൈകളിലൂടെ ഒഴുകുന്ന അർത്ഥങ്ങൾ   ഹൃദയത്തിൽ വഴികാട്ടുന്നു.   മൗനം തളം കെട്ടി നിൽക്കുന്ന നിമിഷം,   വെളിച്ചത്തിനുള്ളിൽ നിഴലുണ്ട്;   വായനയുടെ ഓരോ നിമിഷവും   സ്വയം കണ്ടെത്തുന്ന യാത്രയാണ്.   വിയർപ്പിന്റെ, ചുരുട്ടിന്റെ, കാപ്പിയുടെ,   വിദ്വേഷത്തിന്റെ, യുദ്ധത്തിന്റെ,   സമാധാനത്തിന്റെ, സ്നേഹത്തിന്റെ,   സഹനത്തിന്റെ, ത്യാഗത്തിന്റെ — എല്ലാം മണം.   അറിവിന്റെ രീതികൾ മാറിയിരിക്കുന്നു,   കണ്ണും മനവും തുറന്നിരിക്കുമ്പോഴും;   പേരു വിരൽ മാത്രം പ...

പാതിവഴിയിൽ

പാതിവഴിയിൽ പാതിവഴിയിൽ നിൽക്കുമ്പോൾ ശ്വാസത്തിൻ ലഹരിയായൊരു ചിരി നിറഞ്ഞു ചുവടുകളുടെ അർത്ഥം തേടി അറിയാത്ത അറ്റങ്ങൾ കാണുന്നു ചിലപ്പോൾ മിഴികൾ താഴോട്ടു വഴുതുന്നു സ്വപ്നങ്ങൾ വിരിയുന്ന കവാടം തുറക്കുന്നു മിന്നൽപോലെ ഓർമ്മകൾ കടന്നുപോകെ നിമിഷങ്ങൾ കാലത്തോടൊപ്പം കളിക്കുന്നു ജീവിതപഥം വിപുലമാക്കാൻ തയാറാണ് ആദ്യ സൂര്യകിരണം കാത്തിരിക്കുന്നു ഹൃദയത്തിൽ പ്രതീക്ഷയുടെ ദീപം തെളിഞ്ഞ് ഒരു പുതുമയുള്ള യാത്ര ഉദിക്കുന്നു ജീ ആർ കവിയൂർ  16 01 2026 ( കാനഡ, ടൊറൻ്റോ)

സദാ നിന്റെ സ്മൃതികളിൽ ( ഗസൽ)

Image
സദാ നിന്റെ സ്മൃതികളിൽ ( ഗസൽ) സദാ നിന്റെ സ്മൃതികൾ എന്നോടൊപ്പം ഇരിക്കട്ടെ,എന്റെ ദൈവമേ  പിരിയാതിരിക്കട്ടെ എന്റെ ദൈവമേ  ഓരോ ശ്വാസത്തിലും നിന്റെ നാമം മുഴങ്ങട്ടെ,   എല്ലാ വഴികളും നിന്നിലേക്കേ എത്തിച്ചേരട്ടെ, എന്റെ ദൈവമേ    വിശ്വാസത്തിന്റെ വഴിയിൽ വിള്ളലുകൾ വന്നാലും,   നിന്റെ കരുണ എനിക്ക് കൂട്ടായി മാറട്ടെ, എന്റെ ദൈവമേ .   പാപങ്ങളുടെ ഭാരം ഹൃദയം മുറുക്കുമ്പോൾ,   നിന്റെ നാമം തന്നെ എന്നെ ലഘൂകരിക്കട്ടെ, എന്റെ ദൈവമേ .   കണ്ണുകളിൽ നിന്റെ പ്രകാശം നിറഞ്ഞിരിക്കട്ടെ,   എല്ലാ ഇരുട്ടിനെയും നീ തന്നെ അകലത്താക്കട്ടെ, എന്റെ ദൈവമേ .   ഹൃദയത്തിലെ പ്രാർത്ഥനകളിൽ നീ മാത്രം മതി,   എല്ലാ ആഗ്രഹങ്ങളിലും നിന്റെ മുദ്ര പതിയട്ടെ, എന്റെ ദൈവമേ .   ദൂരങ്ങൾ വിധിയായ് മുന്നിൽ വന്നാലും,   നിന്റെ സ്മൃതികൾ എനിക്കൊപ്പം തുടർന്നിരിക്കട്ടെ, എന്റെ ദൈവമേ  നീ തന്നെയാണ് എല്ലാം, നീ തന്നെയാണ് ദൈവമേ ,   ജി ആറിന്റെ സ്നേഹത്തിൽ ലയിച്ചിരിക്കുന്നു, എന്റെ ദൈവമേ . ജീ ആർ കവിയൂർ  29 01 2026 (കാനഡ , ടൊറൻ്റോ)

ഹരേ മധുസൂദനാ മുരാരേ കണ്ണാ( കീർത്തനം)

Image
 ഹരേ മധുസൂദനാ മുരാരേ കണ്ണാ( കീർത്തനം) ഹരേ മധുസൂദനാ മുരാരേ കണ്ണാ   ഹന്ത ഭാഗ്യം തിരുദർശനം, ഹരേ   അറിയാതെ ഞാൻ ചെയ്ത   അപരാധങ്ങളൊക്കെ പൊറുക്കേണമേ   അവസാന കാലത്ത് മുക്തിയേ നൽകുന്ന   അവിടുന്നല്ലോ ദയാപരൻ ഭഗവാനേ   ഹരേ മധുസൂദനാ മുരാരേ കണ്ണാ   ഹന്ത ഭാഗ്യം തിരുദർശനം, ഹരേ   അകതാരിൽ ഹൃദയപത്മത്തിൽ   അവിടുത്തേക്കായി അർച്ചനകൾ   അക്ഷരപൂവാൽ അർപ്പിക്കുന്നേൻ   ആനന്ദദായകാ കരുണാവാരിധേ ഭഗവാനേ   ഹരേ മധുസൂദനാ മുരാരേ കണ്ണാ   ഹന്ത ഭാഗ്യം തിരുദർശനം, ഹരേ   കാലചക്രം ചുറ്റി ചുറ്റി   ക്ലാന്തനായ് ഞാൻ വഴിതെറ്റി   നാമസ്മരണ നൗകയായി   കാത്തു രക്ഷിച്ചോരനാഥനേ   കണ്ണുനീരിൻ ഉപ്പുരസവും   കൃഷ്ണകൃപയിൽ അമൃതമായി   നീ വിളിച്ചാൽ ഓടിവരുമെൻ   ഗോപാലാ, ഗിരിധാരനേ   ഹരേ മധുസൂദനാ മുരാരേ കണ്ണാ   ഹന്ത ഭാഗ്യം തിരുദർശനം, ഹരേ   ഓം നമോ ഭഗവതേ വാസുദേവായ   ഓം നമോ ഭഗവതേ വാസുദേവായ   അവൽക്കിഴ...

കണ്ണനോടുള്ള ഭക്തി ( ഗാനം)

Image
 കണ്ണനോടുള്ള ഭക്തി ( ഗാനം) കണ്ണൻ്റെ കണ്ണിൽ കണ്ടൊരു ഭക്തി   മനമാകെ നൃത്തം വച്ചു തിരുമുടിയില കാന്തി തെളിയുന്നു   തിരുമുഖ കമലത്തിൽ ദിവ്യപ്രഭ തിളങ്ങുന്നു   കൗസ്തുഭവും മുത്തുമാലയും പ്രകാശ പൂരിതമാകുന്നു   പുതുമഞ്ഞ വസ്ത്രം ഭക്തനെ ആകർഷിക്കുന്നു   കണ്ണൻ്റെ കണ്ണിൽ കണ്ടൊരു ഭക്തി   മനമാകെ നൃത്തം വച്ചു പങ്കജപൂക്കളുടെ സുഗന്ധം ഹൃദയം തഴുകുന്നു   നീലവർണം വിശ്വമാകെ അനുഗ്രഹിക്കുന്നു   സുന്ദര വദനം ദിവ്യകാന്തി പകരുന്നു   ചന്ദ്രികാസാന്നിധ്യം ആശ്വാസം തരുന്നു   കണ്ണൻ്റെ കണ്ണിൽ കണ്ടൊരു ഭക്തി   മനമാകെ നൃത്തം വച്ചു താലവാദ്യങ്ങളിൽ നാദം അനുരാഗം ഉണർത്തി   ദിവ്യരാഗങ്ങളിൽ ആത്മാവ് സമാധാനം കണ്ടെത്തുന്നു   പുഞ്ചിരിപ്പൂവ് പരമാനന്ദം നിറക്കുന്നു   കണ്ണൻ്റെ ഭക്തിയാൽ മനം നൃത്തം വച്ചു   കണ്ണൻ്റെ കണ്ണിൽ കണ്ടൊരു ഭക്തി   മനമാകെ നൃത്തം വച്ചു ജീ ആർ കവിയൂർ  28 01 2026 ( കാനഡ, ടൊറൻ്റോ)

അമ്മയുടെ കുഞ്ഞേ, ഉറങ്ങ് ഉറങ്ങ് ( താരാട്ട്)

Image
  അമ്മേടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…   ( താരാട്ട്) മ്… മ്… മ്…  മ്… മ്… മ്…  അമ്മേടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…     ആരി രാരോ… ആരി രാരോ…   അമ്മേടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…     ആരി രാരോ… ആരി രാരോ… ഭൂമി നിന്നെ… തോളിലേറ്റി…   മൃദുവായി… ചുറ്റുന്നു…   കാലം പോലും… ശ്വാസം പിടിച്ചു…   നിൻ ഉറക്കം… കാക്കുന്നു…   നദി വന്ന്… കഥ പറയുന്നു…   കടൽ ശാന്തം… പാട്ട് പാടുന്നു…   മരങ്ങൾ എല്ലാം… കൈവിരലാൽ…   നിൻ നെറ്റിയിൽ… തഴുകുന്നു…   അമ്മേടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…     ആരി രാരോ… ആരി രാരോ…   നിൻ തലമേൽ… ചന്ദ്രനും വന്ന്…   നക്ഷത്രങ്ങൾ… ചുറ്റിനിൽക്കും…   ഉറക്കം വരെ… കൈകോർത്തു…   കാവലായി… കൂടെയിരിക്കും…   കണ്ണുംപൂട്ടി… മിണ്ടാതെ… രാത്രി മുഴുവനും…   സ്വപ്നങ്ങൾ… വഴിയൊരുക്കും…   നീ ഉറങ്ങും… ഓരോ ശ്വാസവും…   സ്നേഹമായി… എണ്ണിവെക്കാം…   അമ്മേടെ കുഞ്ഞേ… ഉറങ്ങു… ഉറങ്ങു…   ...

കേൾക്കാത്ത സ്വപ്നഗാനം”

“കേൾക്കാത്ത സ്വപ്നഗാനം” കരയുന്ന മനസ്സിൽ നീ മാത്രം   കേൾക്കാത്ത സ്വപ്നഗാനം   കരയുന്ന മിഴികളേ കാണുമ്പോൾ   കണ്ണാടിക്കും നോവുന്നുണ്ടോ അറിയില്ല   കണ്ണു നിറഞ്ഞത് കണ്ട് കരടുവീണെന്നും   കൈകൊണ്ടതാണെന്ന് ലോകം   കരയുന്ന മനസ്സിൽ നീ മാത്രം   കേൾക്കാത്ത സ്വപ്നഗാനം   കാലത്തിന്റെ ഗതി മാറുമ്പോൾ   കരളിന്റെ നോവ് പാട്ടായി മാറുമ്പോൾ   കണ്ടവരും കാണാതെ പോകുന്നുവല്ലോ   കദനങ്ങൾക്ക് ഉണ്ടോ മുടിവ് അറിയില്ലല്ലോ   കരയുന്ന മനസ്സിൽ നീ മാത്രം   കേൾക്കാത്ത സ്വപ്നഗാനം   കര കാണാത്ത കടൽതിരമാല   കടന്നു പോകുമ്പോൾ   കേൾക്കാതെ പോകുന്നുവോ നീ   ഒരു നാളും പിരിയാത്ത   എന്റെ മൗനഗാനം   കരയുന്ന മനസ്സിൽ നീ മാത്രം   കേൾക്കാത്ത സ്വപ്നഗാനം   മിഴികൾ തോരാതെ എഴുതുമീ   മറ്റാരും പാടാത്ത നമ്മൾതൻ   മറക്കാത്ത അനുരാഗനിലാവിൽ   സ്വപ്നവർണ്ണങ്ങൾ പൂത്തുലയുന്നുവല്ലോ ജീ ആർ കവിയൂർ  27 01 2026 (കാനഡ, ടൊറൻ്റോ)

സംഗീതം ഒരു അമൃത ധാര ( കച്ചേരി)

Image
 സംഗീതം ഒരു അമൃത ധാര ( കച്ചേരി) ഹംസധ്വനി രാഗമുണരുമ്പോൾ നാദം വിരിയുന്നു ആരോഹണം സ രി ഗ പ നി സ അവരോഹണം സ നി പ ഗ രി സ രാഗവസന്തം ഹൃദയം തഴുകി ഒഴുകുമ്പോൾ ലയം തന്നെ ശ്വാസമായി ഉള്ളിൽ നിറയുന്നു നാദയാത്രയിൽ മനസ്സ് ലയിച്ചുചേരുമ്പോൾ ശരണം തേടുന്നു നിൻ പാദങ്ങളിൽ സ്വർലോക ഗംഗയുണർന്ന് സപ്തവർണ്ണങ്ങളായി ശ്രുതി മീട്ടുന്നു നാദത്തിന്റെ ആദ്യസ്പർശത്തിൽ നിശ്ശബ്ദത പോലും സംഗീതമാകുന്നു രാഗങ്ങൾ പൂക്കുന്ന രാവുകളിൽ താളം ഹൃദയത്തിൽ ചുവടുവയ്ക്കുന്നു വസന്തങ്ങളായി മാറി ആത്മാവെല്ലാം പാട്ടായി ഒഴുകുന്നു വേദിയിലെ ദീപങ്ങൾ സാക്ഷിയായി നാദബ്രഹ്മം സ്വയം തെളിയുമ്പോൾ സ്വാന്തനമായി മാറുന്ന ഈ സംഗീതം ശരണം തേടുന്നു നിൻ പാദങ്ങളിൽ ജീ ആർ കവിയൂർ  27 01 2026 (കാനഡ, ടൊറൻ്റോ) Details how to sing it from chat gpt  [പല്ലവി 1 (രാഗ പരിചയം – ഹംസധ്വനി)] ഹംസധ്വനി രാഗമുണരുമ്പോൾ നാദം വിരിയുന്നു [Violin 4 beats, slow alap]   ആരോഹണം സ രി ഗ പ നി സ | അവരോഹണം സ നി പ ഗ രി സ [Flute 4 beats, soft]   [പല്ലവി 2] രാഗവസന്തം ഹൃദയം തഴുകി ഒഴുകുമ്പോൾ [Violin 8 beats, gentle]   ലയം തന്നെ ശ്വാസമായി ഉള്ളിൽ നിറയുന്നു [Mridangam 8...

രാവുറങ്ങി, നിലാവു മയഞ്ഞില്ല”(ഗസൽ)

രാവുറങ്ങി, നിലാവു മയഞ്ഞില്ല”(ഗസൽ) രാവുറങ്ങി, നിലാവു മയങ്ങിയില്ല   എന്റെ ഉള്ളിലെ ദുഃഖം മാത്രം മയയായില്ല   നിന്‍ മിഴിയാകെ നിറഞ്ഞ കണ്ണീര്‍   വിരഹത്തിന്റെ കനല്‍ പോലും മയങ്ങിയില്ല   കാത്തിരിപ്പിന്‍ നിറം മങ്ങിപ്പോയ രാത്രികള്‍   ഹൃദയത്തില്‍ നെയ്ത കിനാവ് മയപ്പെട്ടില്ല   കടല്‍ അലറി കരയോട് ചേരുമ്പോഴും   തിരമാലകളിലെ വേദന മയപ്പെട്ടില്ല   പറഞ്ഞ വാക്കുകള്‍ കാറ്റിലലിഞ്ഞു പോയി   പറയാതെ വച്ച സത്യം മയപ്പെട്ടില്ല   കാലം എല്ലാം മായ്ച്ചു പോകുമെന്നാലും   ഓര്‍മ്മകളില്‍ ഒളിഞ്ഞ വേദന മയപ്പെട്ടില്ല   കവിതയുമായി പക്ഷേ ഈ കവി ഹൃദയം മാത്രം മയപ്പെട്ടില്ല ജി.ആർ. കവിയൂർ 25 01 2026 (കാനഡ, ടൊറന്റോ)

26 01 2026– കവിതയിലേക്ക് ഒരു ചിന്ത

26 01 2026– കവിതയിലേക്ക് ഒരു ചിന്ത സമയത്തിന്റെ ഒരു വൃത്തം, ആരംഭവും അവസാനവും ഒരുപോലെ, ദിനം തന്നെ തന്നിലേക്ക് മടങ്ങുന്നു, ക്ഷണത്തിൽ ശാന്തമാകുന്നു പ്രതിബിംബത്തിൽ മുറുകുന്നു. ഓരോ അക്കത്തിനു ഒരു ഹൃദയമിടിപ്പ്, ഓരോ പൂജ്യവും ഒരു നിൽപ്പ്, ചിന്തകൾ തുടങ്ങിയത് പോലെ തിരികെ വരുന്നത് പോലെ, കവിതകൾ തുടക്കം ആയിടത്തുതന്നെ അവസാനിക്കുന്നത് പോലെ. കലണ്ടർ നേടുവീര്‍പ്പു വിടുന്നു: സമയത്തിലും സമത്വം ഉണ്ട്, കഴിയുന്ന അവസരത്തിലും തിരിച്ചുവരവ് ഉണ്ട്. എന്നാൽ, സമയത്തിനാകെ അതിന്റെ ആയ ശക്തി ഉണ്ട്. ജീ ആർ കവിയൂർ  26 01 2026 (കാനഡ , ടൊറൻ്റോ)

ഓം ഗംഗാധരനേ ശരണം ( ഭക്തി ഗാനം)

ഓം ഗംഗാധരനേ ശരണം ( ഭക്തി ഗാനം) ഓം ഗംഗാധരനേ ശരണം ശരണം  ആശ്രിത വത്സലനെ ശരണം ശരണം ഗംഗാധരനേ, ശിവനേ, ശരണം നൽകൂ   ജടകളിൽ നിന്നൊഴുകും ജലധാര, മനസ്സിൽ തണുപ്പ് തരുന്നു   ബാലചന്ദ്രിക തീർത്ഥം പോലെ നീ മിന്നുമ്പോൾ   ഗംഗയാർ കൈവിരലിൽ നിറയുന്നു   ഓം ഗംഗാധരനേ ശരണം ശരണം  ആശ്രിത വത്സലനെ ശരണം ശരണം ഭക്തന്റെ ഹൃദയം സാന്ത്വനം പകരുന്നു   നൃത്തമാടുന്ന നദി പോലെ നീ നീളുമ്പോൾ   കേശങ്ങളിൽ തിളങ്ങുന്ന നക്ഷത്രം ദർശനം നൽകൂ   ശിവശക്തി നിറഞ്ഞ തിരുവാതിര പോലെ നീ ചിരിക്കുകിൽ   ഓം ഗംഗാധരനേ ശരണം ശരണം  ആശ്രിത വത്സലനെ ശരണം ശരണം ശാന്തമായ ശില്പം പോലെ നിലകൊള്ളുന്ന ഭക്തനേ   ദേവസ്വരൂപമായ നീ നിത്യവസന്തം പകരുന്നു   ഹൃദയങ്ങളിൽ അമൂല്യമായ പ്രതീക്ഷ പകരുന്നവനേ   ശിവഗംഗാധരനേ, നീ സദാ കൃപാകരനേ   ഓം ഗംഗാധരനേ ശരണം ശരണം  ആശ്രിത വത്സലനെ ശരണം ശരണം ജീ ആർ കവിയൂർ  26 01 2026 (കാനഡ , ടൊറൻ്റോ)

ഈ ഒഴുക്കിന്റെ അവസാനം(കവിത)

ഈ ഒഴുക്കിന്റെ അവസാനം (കവിത) നഗരത്തിന്റെ തിരക്കിൽ ഏകാന്തത   നീ അരികിൽ ഉണ്ടായിട്ടും എന്തേ ഇങ്ങനെ   അണയാതെ കത്തും ദീപം ഉണ്ടായിട്ടും   നീയെന്ന തിരി അണഞ്ഞു പോയതുപോലെ   തിരിഞ്ഞൊന്ന് നോക്കിയാലും തിരിച്ചറിയാൻ   അറിയുന്നു എന്ന് തോന്നിയതെല്ലാം മായുന്നു   അറിവിന്റെ ആഴം തൊടുന്ന വേളയിൽ പോലും   എന്തേ സത്യം അറിയാതെ പോകുന്നു   അകതാരിൽ അക്ഷരനോവിന്റെ   നിർകുമിള പൊട്ടുമ്പോഴല്ലോ   നിശ്ശബ്ദതയിൽ നിന്ന്   നീ—കവിതയായി പിറക്കുന്നത്   വിരൽതുമ്പിൽ വേദന തന്നു നീ മറയുന്നു   കവിതേ, നിന്റെ പെറ്റുനോവ് അനുഭവിക്കുമ്പോൾ   അതുപോലും ഒരു സുഖമെന്ന്   അറിയുമ്പോഴല്ലേ ഞാൻ അറിയുന്നത്   മലയിറങ്ങിവരുന്ന ഉറവ   പെട്ടെന്ന് നിശ്ശബ്ദമായതുപോലെ   എന്റെ ഒഴുക്കും അവിടെ അവസാനിച്ചു. ജീ ആർ കവിയൂർ  26 01 2026 (കാനഡ , ടൊറൻ്റോ)

രാത്രിയുടെ നോവുകൾ (ഗസൽ)

രാത്രിയുടെ നോവുകൾ (ഗസൽ) എന്റെ സ്വപ്നങ്ങൾ അപഹരിച്ചു കൊണ്ടു പോയി   രാത്രികളുടെ നിദ്രയും അപഹരിച്ചു കൊണ്ടു പോയി   ഹൃദയവീഥിയിൽ വന്നു നിന്റെ ഓർമ്മ   എന്റെ എല്ലാ സന്തോഷവും അപഹരിച്ചു കൊണ്ടു പോയി   ചന്ദ്രപ്രകാശവും മടികൊണ്ടു നീ വന്നപ്പോൾ   രാത്രികളുടെ തിളക്കം അപഹരിച്ചു കൊണ്ടു പോയി   ശാന്തതയിലും നിന്റെ സ്വാധീനം   എന്റെ ശ്വാസങ്ങളിലെ ആഗ്രഹം അപഹരിച്ചു കൊണ്ടു പോയി   എല്ലാ വേദനകളും പുഞ്ചിരിയാക്കി   പ്രണയപാതകൾ അപഹരിച്ചു കൊണ്ടു പോയി   നിന്റെ കണ്ണുകളിൽ സഞ്ചരിക്കുന്ന കഥ   ജീ ആറിന് എല്ലാ സന്തോഷവും അപഹരിച്ചു കൊണ്ടു പോയി ജീ ആർ കവിയൂർ  25 01 2026 (കാനഡ, ടൊറൻ്റോ)

ഹൃദയങ്ങളെ ഒളിപ്പിച്ചുവല്ലോ (ഗസൽ)

Image
 ഹൃദയങ്ങളെ ഒളിപ്പിച്ചുവല്ലോ (ഗസൽ) ചുരുള്‍മുടിയുടെ നിഴലില്‍ ഒളിപ്പിച്ചേനേ ഹൃദയങ്ങളെ, ഇല്ലായിരുന്നെങ്കില്‍ നാം മോഷ്ടിച്ചേനേ ഹൃദയങ്ങളെ. നോട്ടത്തിന്റെ ചൂടില്‍ രാത്രികള്‍ കത്തുമ്പോള്‍, നമ്മൾ അറിയാതെ കത്തിപ്പോയി ഹൃദയങ്ങളെ. വേദിയിൽ മൗനം തന്നെയാണ് എന്റെ ഭാഷ, ഒരു പുഞ്ചിരി മതി തകര്‍ക്കാന്‍ ഹൃദയങ്ങളെ. ഓര്‍മകളുടെ വഴിയില്‍ വഴിതെറ്റിയ നാം, ഒരോർമ്മ ചിത്രത്തിൻ സ്പര്‍ശത്തില്‍ നഷ്ടപ്പെട്ടു ഹൃദയങ്ങളെ. ജി ആര്‍ എന്ന പേര്‍ തനിമയില്‍ തിരഞ്ഞപ്പോള്‍, സത്യമായ പ്രണയം തന്നെയായിരുന്നു എന്നറിക  ഹൃദയങ്ങളെ. ജീ ആർ കവിയൂർ  24 01 2026 ( കാനഡ , ടൊറൻ്റോ)

അമ്മേ ഭഗവതി ശരണം ശരണംതവ തൃപാദം ശരണം ശരണം

[[പല്ലവി:] അമ്മേ ഭഗവതി ശരണം ശരണം തവ തൃപാദം ശരണം ശരണം [ചരണം 1] (x2) ഓംങ്കാര നാദസ്വരൂപിണി ശങ്കരി ഓർമ്മയേകും ഭയനാശിനി കൃപാകരി സപ്തസ്വരങ്ങൾക്കും അധിപേ സരസ്വതി സാരസത്തിൽ വാഴും അംബികേ നമോസ്തുതേ [പല്ലവി:] അമ്മേ ഭഗവതി ശരണം ശരണം തവ തൃപാദം ശരം ശരം [ചരണം 2] (x2) ചിത്രലത മാലയിൽ മുകുളിത കാന്തി കണ്ഠസുഗന്ധി മാധവീ മധുരി പ്രകാശമധുരം നയനങ്ങളിൽ വിരിക്കും ദുരിതഹാരിണി ഭക്തഹൃദയശാന്തി [ചരണം 3] (x2) ഗാനമധുരത്തിൽ സകലവും വിസ്മരിക്കു വിദ്യാദായിനി ദയാമയി നയനശോഭയിൽ പ്രഭാശാലിനി കാവ്യവത്സലീ ഭക്തവരധാരിണി [പല്ലവി:] അമ്മേ ഭഗവതി ശരണം ശരണം തവ തൃപാദം ശരണം ശരണം [ചരണം 4] (x2) ഹൃദയകുളിരിൽ പുണ്യം വിതറുന്നവളെ പരിപൂർണശാന്തി താരാവതി സുന്ദരിസുന്ദരിയിൽ നിറവേറിയ ഭക്തജനമനത്തിൽ മിടിക്കുന്നീശ്വരിയെ [പല്ലവി:] അമ്മേ ഭഗവതി ശരണം ശരണം തവ തൃപാദം ശരണം ശരണം ജീ ആർ കവിയൂർ  24 01 2026 ( കാനഡ , ടൊറൻ്റോ)

ഓം നരസിംഹ ദേവാ നമോസ്തുതേ ( ഭക്തി ഗാനം)

ഓം നരസിംഹ ദേവാ നമോസ്തുതേ ( ഭക്തി ഗാനം) ഹരേ നരസിംഹ ദേവാ നമോസ്തുതേ   ജയ ജയ നാരായണധർമ്മാവതാരമേ   നരസിംഹ ദേവാ ശരണം ശരണം ശരണം   ഭക്തി നിറഞ്ഞ മനസ്സിൽ നീ എത്തി   പാപങ്ങളെ നീ നീക്കി കളഞ്ഞു   വിശ്വാസമുള്ള ഹൃദയങ്ങൾക്കു ദീപമായി   കരുണയുടെ തെളിച്ചം നൽകി വന്നു   ഹരേ നരസിംഹ ദേവാ നമോസ്തുതേ   ജയ ജയ നാരായണധർമ്മാവതാരമേ   നരസിംഹ ദേവാ ശരണം ശരണം ശരണം ഭൂമിയിൽ അശാന്തി നീർത്തു സമാധാനം വിതറി   നിലാവു പോലെ പ്രഭയിൽ വെളിച്ചം പ്രചരിച്ചു   ദുർബലരെ നിലനിര്‍ത്തി ശക്തി നൽകി   അസുരീയതകളെ ഭയപ്പെടുത്തി പിന്‍ വലിച്ചു   ഹരേ നരസിംഹ ദേവാ നമോസ്തുതേ   ജയ ജയ നാരായണധർമ്മാവതാരമേ   നരസിംഹ ദേവാ ശരണം ശരണം ശരണം ഹൃദയങ്ങളിലെ അവകാശം നീ എടുത്തു   നിത്യസന്തോഷം നിറഞ്ഞു ജീവിതം   സ്നേഹത്തിന്റെ കിരണം വാരി വിതറി   ശ്രേഷ്ഠനായ ഭഗവാന്റെ പ്രകാശത്തിൽ എത്തി   ഹരേ നരസിംഹ ദേവാ നമോസ്തുതേ   ജയ ജയ നാരായണധർമ്മാവതാരമേ   നരസിംഹ ദേവാ ശരണം ശരണം ശരണം ജീ ആ...

ഹൃദയങ്ങളെ ഒളിപ്പിച്ചുവല്ലോ (ഗസൽ)

ഹൃദയങ്ങളെ ഒളിപ്പിച്ചുവല്ലോ (ഗസൽ) ചുരുള്‍മുടിയുടെ നിഴലില്‍ ഒളിപ്പിച്ചേനേ ഹൃദയങ്ങളെ, ഇല്ലായിരുന്നെങ്കില്‍ നാം മോഷ്ടിച്ചേനേ ഹൃദയങ്ങളെ. നോട്ടത്തിന്റെ ചൂടില്‍ രാത്രികള്‍ കത്തുമ്പോള്‍, നമ്മൾ അറിയാതെ കത്തിപ്പോയി ഹൃദയങ്ങളെ. വേദിയിൽ മൗനം തന്നെയാണ് എന്റെ ഭാഷ, ഒരു പുഞ്ചിരി മതി തകര്‍ക്കാന്‍ ഹൃദയങ്ങളെ. ഓര്‍മകളുടെ വഴിയില്‍ വഴിതെറ്റിയ നാം, ഒരോർമ്മ ചിത്രത്തിൻ സ്പര്‍ശത്തില്‍ നഷ്ടപ്പെട്ടു ഹൃദയങ്ങളെ. ജി ആര്‍ എന്ന പേര്‍ തനിമയില്‍ തിരഞ്ഞപ്പോള്‍, സത്യമായ പ്രണയം തന്നെയായിരുന്നു എന്നറിക ഹൃദയങ്ങളെ. ജീ ആർ കവിയൂർ  24 01 2026 ( കാനഡ , ടൊറൻ്റോ)

ഏകാന്ത ചിന്തകൾ 289

ഏകാന്ത ചിന്തകൾ 289 ജീവിതത്തിന്റെ അർത്ഥം തിരിച്ചറിയുമ്പോൾ ഹൃദയം നന്ദിയിൽ നിറയുന്നു ലഭിക്കാനുള്ളത് വൈകിയെത്തിയാലും പ്രതീക്ഷ കൈവിടാതെ നിലകൊള്ളണം അവസരങ്ങൾ സമയത്തെ പരീക്ഷിക്കും ക്ഷമയുള്ളവർ മാത്രം ജയിക്കും അക്ഷമ വഴിതെറ്റിച്ചേക്കും വിശ്വാസം പാത തെളിയിക്കും കണ്ണുകൾ മനസ്സിന്റെ ഭാഷ പറയുന്നു നിശബ്ദത വേദന വെളിപ്പെടുത്തുന്നു സ്പർശം ആശ്വാസമായി മാറുന്നു വാക്കുകൾ ആത്മാവിനെ തൊടുന്നു ജീ ആർ കവിയൂർ  25 01 2026 (കാനഡ, ടൊറൻ്റോ)

നിനക്കായ് എഴുതാം പാട്ടുകൾ ( പ്രണയ ഗാനം )

നിനക്കായ് എഴുതാം പാട്ടുകൾ ( പ്രണയ ഗാനം ) നിനക്കായ് എഴുതാം പാട്ടുകൾ എനിക്കായി നീ ഒന്നു പാടുമോ എത്ര എഴുതിയാലും പാടിയാലും തീരില്ല നമ്മുടെ ആത്മരാഗങ്ങൾ നിനക്കായ് എഴുതാം പാട്ടുകൾ എനിക്കായി നീ ഒന്നു പാടുമോ നീ പുഷ്പം പോലെ എന്റെ കനിവിൽ നിറയും കാറ്റ് പോലെ ഹൃദയം മൂളുന്നു ഓർമ്മകളിൽ നീ വീണു നിറയുമ്പോൾ പ്രണയ പൂവിനെപ്പോലെ നിന്നെ കാത്തിരിക്കാം നിനക്കായ് എഴുതാം പാട്ടുകൾ എനിക്കായി നീ ഒന്നു പാടുമോ മേഘം ചുംബിച്ച പോലെ നിന്റെ ചിരിയിൽ  നിലാവിന്റെ വെളിച്ചം പോലെ ചാരുതയാൽ നീ വരുമ്പോൾ മനസ്സ് മുഴുവൻ നിറയുന്നു അനുരാഗത്തിൻ ആനന്ദം അറിയുന്നു നിനക്കായ് എഴുതാം പാട്ടുകൾ എനിക്കായി നീ ഒന്നു പാടുമോ നിൻ ഒരു സ്പർശം പോലും മായാതെ നിന്നാൽ ആഴങ്ങളിൽ സന്ധ്യപൂവുകൾ വിരിയുന്നു നീ വരുമ്പോൾ സന്ധ്യയും രാവും ഒന്നാകുന്നു  ഞാൻ സംഗീതമാകുനേരം, നീ ഗാനമായ് മാറുന്നു നിനക്കായ് എഴുതാം പാട്ടുകൾ എനിക്കായി നീ ഒന്നു പാടുമോ ജീ ആർ കവിയൂർ  24 01 2026 ( കാനഡ , ടൊറൻ്റോ)

ഹരേ കൃഷ്ണാ നാരായണാ ഭഗവാനേ ഗുരുവായൂരപ്പാ

ഹരേ കൃഷ്ണാ നാരായണാ ഭഗവാനേ   ഗുരുവായൂരപ്പാ   മഞ്ഞിൻ കിരണത്തിൽ നിൻ മുഖം തെളിയുന്നു   പൂവിൻ സുഗന്ധം ഹൃദയം മിടിക്കുന്നു   നദീതടങ്ങൾ നീ കാണാതെ പാടുന്നു   മേഘങ്ങൾ മൃദുവായി നിൻ വേഷം ധരിക്കുന്നു   ഹരേ കൃഷ്ണാ നാരായണാ ഭഗവാനേ   ഗുരുവായൂരപ്പാ   കാറ്റിൻ ശബ്‌ദം നിൻ നാമം മെല്ലെ പാടുന്നു പുഴയുടെ മണലിൽ പുണ്യം വിരിയുന്നു   ചിറകിലൊരു കനിവ്, മനസ്സ് ശാന്തമാകുന്നു   വാനിൽ നീയൊരു താരകമായ്, പ്രഭാതം അലങ്കരിക്കുന്നു   ഹരേ കൃഷ്ണാ നാരായണാ ഭഗവാനേ   ഗുരുവായൂരപ്പാ   സൂര്യപ്രഭയിൽ നിൻ നിറം പകരുന്നു   താളത്തിൽ ഹൃദയം നിന്റെ സംഗീതം ആവിഷ്കരിക്കുന്നു   വായുവിൽ നിൻ മന്ദഹാസം വിതറുന്നു   ദിവ്യശോഭയിൽ നിന്നൊരു ഗാനം മുഴങ്ങുന്നു ഹരേ കൃഷ്ണാ നാരായണാ ഭഗവാനേ   ഗുരുവായൂരപ്പാ   ജീ ആർ കവിയൂർ  24 01 2026 ( കാനഡ , ടൊറൻ്റോ)

ഇളം കാറ്റേ ( ഗാനം )

ഇളം കാറ്റേ ( ഗാനം ) മലർ മണം വീശും ഇളംകാറ്റെ   മലയാള കരതാണ്ടി വന്നതോ   മറുനാട്ടിൽ ഉള്ളവർക്കായി   മനസ്സിനു ആശ്വാസം പകരാൻ വന്നതോ   മനസ്സിൽ നിറയും സ്നേഹമധുരം   മറവികളിൽ തേടി ഹൃദയം മിടിക്കുന്നു   മേഘങ്ങൾ മെല്ലെ മഴവിൽ തൊടും   മിഴികളിലെ മായാജാലം തീർക്കും   മധുരം കനിഞ്ഞു ഹൃദയം നിറക്കും   മലയാളി സ്വപ്നങ്ങൾ സുഖമാകും   മനസ്സിൽ നിറയും സ്നേഹമധുരം   മറവികളിൽ തേടി ഹൃദയം മിടിക്കുന്നു   മണലുകൾ പൊഴിക്കും തീരങ്ങളിൽ   മിഴിവും ചിരിയും പ്രഭാതം വിളക്കും   മധുസരസ്സ് ഒഴുകി ഹൃദയം മൃദുവാക്കും   മന്ദസുരഭി പകരും ലോകം മുഴുവൻ   മനസ്സിൽ നിറയും സ്നേഹമധുരം   മറവികളിൽ തേടി ഹൃദയം മിടിക്കുന്നു   മിന്നലിന്റെ കളിയോടെ തീരം തെളിക്കും   മുത്തുകൾ പോലെ ഓർമ്മകൾ സാന്ത്വനം പകരും   മിഴിവൻ ചിറകുകൾ പോലെ പ്രണയം മിടിക്കുന്നു   മനോഹരമായ രാത്രികൾ ഒരുമിച്ചിരിക്കും   മനസ്സിൽ നിറയും സ്നേഹമധുരം   മറവികളിൽ തേടി ഹൃദയം മ...

കുയിലിൻ്റെ മധുര നോവ് ( വിരഹ ഗാനം)

കുയിലിൻ്റെ മധുര നോവ് ( വിരഹ ഗാനം) കുയിലൊന്നു കൂകി   കൂകിയതിന് മറുപടി   കാത്ത് കാത്ത് അക്ഷമനായി   കേൾക്കാഞ്ഞു അസ്വസ്ഥനായല്ലോ   കുയിലൊന്നു കൂകി മറുപടി തേടി   കാത്തിരിപ്പിൽ ഹൃദയം തളർന്നു   കരളിലെ മോഹം അണയാതെ കത്തി   കദനത്തിന്റെ നോവ് ഏറി വന്നു   കര കാണാ കടലല പോലെ തേങ്ങി   കവിളിണ നനഞ്ഞു ഒഴുകി   കുയിലൊന്നു കൂകി മറുപടി തേടി   കാത്തിരിപ്പിൽ ഹൃദയം തളർന്നു   കണ്മുനയിൽ നിഴലായി നീളുന്നു ചിന്ത   കറുത്ത രാത്രികൾ നെഞ്ചിൽ കുടിയേറി   കവിളുകൾ തൊടുന്ന ഏകാന്ത കാറ്റ്   കവിഞ്ഞ മൗനം എന്നെ വിഴുങ്ങുന്നു   കുയിലൊന്നു കൂകി മറുപടി തേടി   കാത്തിരിപ്പിൽ ഹൃദയം തളർന്നു   കണ്ണീരിന് ഭാഷയില്ലാത്ത നേരം   കൂടുതൽ ഭാരം ഹൃദയം സഹിക്കുന്നു   കഴിഞ്ഞകാലം മുറിവായി മടങ്ങി   കുലുങ്ങി നിൽക്കും ആത്മാവിന്റെ ധൈര്യം   കുയിലൊന്നു കൂകി മറുപടി തേടി   കാത്തിരിപ്പിൽ ഹൃദയം തളർന്നു   കാത്തിരിപ്പിന്റെ തീരാതെ ത...

ഗണേശ് വന്ദനം

ഗണേശ് വന്ദനം മണ്ണാൽ അമ്മ നിർമ്മിച്ചു ഒരു വിഗ്രഹം,   സ്നേഹപൂർണ്ണമായ കൈകൾ കൊണ്ട് അലങ്കരിച്ചു, ജീവൻ നൽകി.   കണ്ണുകൾ തുറന്നു, ചിരിച്ചു ഗണേഷ്,   കൈലാസം വിളിച്ചു – “ജയ് ഗണേശ ദേവാ।” കോറസ്:]   ജയ് ഗണേശാ, ജയ് ഗണേശാ, ജയ് ഗണേശ ദേവാ,   അമ്മ പാർവതിയും, അച്ഛൻ മഹാദേവനും।   അമ്മ പറഞ്ഞു – “കടവ് സൂക്ഷിക്കൂ,   ആരും വരുന്നില്ലെന്ന്, ഉറപ്പ് വരുത്തുക।”   ഗണേശ് പറഞ്ഞു – “അമ്മയുടെ വാക്ക് എന്റെ അഭിമാനം,   അമ്മയുടെ സ്നേഹം എന്റെ പ്രാണം ആണ്।” [കോറസ്:]   ജയ് ഗണേശാ, ജയ് ഗണേശാ, ജയ് ഗണേശ ദേവാ,   അമ്മ പാർവതിയും, അച്ഛൻ മഹാദേവനും।      ശിവൻ വന്നു കടവിന്റെ മുന്നിൽ,   പാർവതിയെ കാണാൻ, പ്രത്യേകമായി.   ഗണേശൻ തടഞ്ഞു, മനസിൽ അമ്മയുടെ സ്നേഹം,   ശിവൻ കോപത്തോടെ ത്രിശൂലം ഉയർത്തി –   ഗണേഷിന്റെ തലവെട്ടി. [കോറസ്:]   ജയ് ഗണേശാ, ജയ് ഗണേശാ, ജയ് ഗണേശ ദേവാ,   അമ്മ പാർവതിയും, അച്ഛൻ മഹാദേവനും।      അമ്മ വേദനയിൽ നിറഞ്ഞു,   ഗണേശ...

നീ എഴുതിയ പ്രണയം…(ഗാനം)

 നീ എഴുതിയ പ്രണയം…(ഗാനം) എൻ ഓർമ്മപ്പുസ്തക താളിൽ   നീ എഴുതിയ പ്രണയം… അക്ഷരമലരുകളിൽ വിരിയും കാവ്യമോ?   അനുരാഗ വിവശനാക്കുന്നുവല്ലോ   ആഴങ്ങൾ… നിൻ മൊഴിമലരുകൾ പൊഴിയും വേളകളിൽ   തേൻമധുരം കിനിയും   ചുണ്ടിണകളിൽ… എൻ ഓർമ്മപ്പുസ്തക താളിൽ   നീ എഴുതിയ പ്രണയം… നിഴലായ് ഞാൻ നിൻ പിന്നാലെ   മൗനമായ് നടക്കുമ്പോൾ   ഹൃദയതാളം പോലും   നിൻ പേരിൽ വഴുതുന്നു… ഒരു നോട്ടം മതി പ്രിയേ   കാലം നിൽക്കാൻ   ഒരു ചിരി മതി   ജീവിതം പൂക്കാൻ… എൻ ഓർമ്മപ്പുസ്തക താളിൽ   നീ എഴുതിയ പ്രണയം… നിലാവിൻ വെളിച്ചം ചേരും   നിൻ കണ്ണിൻ തീരങ്ങളിൽ   എൻ സ്വപ്നങ്ങൾ എല്ലാം   നിനക്കായി നിദ്രയാകുന്നു… എൻ ഓർമ്മപ്പുസ്തക താളിൽ   നീ എഴുതിയ പ്രണയം… ജീ ആർ കവിയൂർ  23 01 2026 ( കാനഡ , ടൊറൻ്റോ)

ചക്രവാള സ്വരങ്ങൾ

ചക്രവാള സ്വരങ്ങൾ അഭയം അരുളുന്നു നീല ചിറകുകളിൽ   അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ   ആനന്ദരാഗമെൻ   ആത്മാവു തേടും,   അറിയാതെ വീണ്ടും   അനുരാഗം ഉണരുന്നു. അഭയം അരുളുന്നു നീല ചിറകുകളിൽ   അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ   ആഴങ്ങളിൽ മൊഴിയായി   ആലാപനം മുഴങ്ങുന്നു,   അണയാത്ത മോഹവുമായ്   അനുഭൂതി സിരകളിൽ പടരുന്നു. അഭയം അരുളുന്നു നീല ചിറകുകളിൽ   അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ   ആകാശത്തോളം വിരിയും   ആശകൾ തൻ ചിറകിലേറി,   അണയാത്ത സ്വപ്നങ്ങൾ   അകലെ നിന്നെ തേടുന്നു. അഭയം അരുളുന്നു നീല ചിറകുകളിൽ   അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ   ആരാധനയുടെ നിഴലിൽ   ആലിംഗനമാകെ മൗനം,   അകത്തളങ്ങളിൽ തെളിയും   അമൃതമായൊരു നിമിഷം. അഭയം അരുളുന്നു നീല ചിറകുകളിൽ   അകലങ്ങളിൽ മേഘം പോലെ വിടരുന്നുവല്ലോ   ജീ ആർ കവിയൂർ  23 01 2026 ( കാനഡ, ടൊറൻ്റോ)

നിന്നെ ഓർത്ത് ( ലളിത ഗാനം)

നിന്നെ ഓർത്ത് ( ലളിത ഗാനം) നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി മെല്ലെ ഹൃദയം പാടി നിനവിലോ കനവിലോ കണ്ടു നിഴലാഴങ്ങളിൽ മൗനമാർന്ന നിലാമഴ നനഞ്ഞു വന്നവളെ നിൻ ചിരി ഹൃദയത്തെ അലിയിച്ചു നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി മെല്ലെ ഹൃദയം പാടി കണ്ണുകളിലെ വെളിച്ചം പകർന്നു മൃദുവായി പ്രണയത്തെ ഉണർത്തി നക്ഷത്രങ്ങൾ പോലെ രാത്രിയിൽ തെളിഞ്ഞു ഓർമകളിൽ ഒരു കുളിർ പടർന്നു നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി മെല്ലെ ഹൃദയം പാടി മിഴികൾ സ്പർശിച്ച് നിശ്ശബ്ദ നിമിഷങ്ങൾ പകർന്ന് തണുത്ത കാറ്റിൽ നിന്നെ ഓർത്ത് രാവിന്റെ നിഴലിൽ നിൻ വരവ് കാത്ത് ഉറങ്ങാതെ കിടന്നു വാക്കുകളില്ലാതെ മൊഴികൾ തേടി നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി മെല്ലെ ഹൃദയം പാടി നക്ഷത്രങ്ങൾ പോലും മിന്നി തെളിഞ്ഞു ഓർമകളിൽ നിന്നെ വീണ്ടും കാണാൻ ആഗ്രഹിച്ചു ഉള്ളിലാകെ മധുര നോവ് നിറഞ്ഞു നിന്റെ സ്പർശനം മിഴികളിൽ പടർന്നു നിന്റെ നിറവിൽ ഞാൻ മഞ്ഞായി ഉരുകി മെല്ലെ ഹൃദയം പാടി ജീ ആർ കവിയൂർ  24 01 2026 ( കാനഡ , ടൊറൻ്റോ)

ഹരേ രാധാകൃഷ്ണ ( ഭക്തി ഗാനം)

ഹരേ രാധാകൃഷ്ണ ( ഭക്തി ഗാനം) എൻ ഹൃദയം കുളിരേകുന്നു നിൻ സ്‌നേഹമേ   യമുനയുടെ പുളിനത്തിൽ സ്നേഹ മധുരമേ ശരീരം രാധികയായ്   മനസ്സ് രാധകൃഷ്ണനായ്   ലയിച്ചിരുന്നെങ്കിൽ   എൻ്റെ ചുണ്ടുകളിൽ   മുളം തണ്ടായി നീ പിറന്നിരുന്നെങ്കിൽ   ഈ ലോകം മുഴുവൻ   വൃന്ദാവനമായി മാറുമായിരുന്നു എൻ ഹൃദയം കുളിരേകുന്നു നിൻ സ്‌നേഹമേ   യമുനയുടെ പുളിനത്തിൽ സ്നേഹ മധുരമേ പുലരി നീ ഒന്നു ചിരിച്ചാൽ   മലരിന്റെ സുഗന്ധം ഹൃദയത്തിൽ വിതറുമായിരുന്നേനെ   കാറ്റ് നീ സ്പർശിച്ചാൽ   ഇലകൾ ചുംബനമേകിയാവുമായിരുന്നേനെ   നക്ഷത്രങ്ങൾ നിൻ കണ്ണുകളിൽ നിറഞ്ഞു   രാവിന്റെ മൗനം സംഗീതമായി മാറുമായിരുന്നു   പുഴയിലൊരു തുളസിപൂവുപോലെ   നിന്റെ ശബ്ദം ഞാൻ തേടി പാടുമായിരുന്നു എൻ ഹൃദയം കുളിരേകുന്നു നിൻ സ്‌നേഹമേ   യമുനയുടെ പുളിനത്തിൽ സ്നേഹ മധുരമേ നദീതടങ്ങളിൽ പല്ലവികൾ നൃത്തം ചെയ്യുന്നു   പശുക്കൾ മൃദുവായി ചൊരിയുന്നു, ശാന്തസംഗീതമെന്ന പോലെ   കണ്ണൻ്റെ മന്ദസ്മിതം   പുതിയ പൂക്കളെ പോലെ ഹൃദയത്ത...

പൂവിൻ കനിവ്

പൂവിൻ കനിവ്  പൂവിൻ കനിവ് കാറ്റിൽ പാടുന്നു   നിറമാർന്ന ദളങ്ങൾ ഹൃദയം സ്പർശിക്കുന്നു   മൃദുവായ ചുവപ്പ് വെളിച്ചത്തിൽ   നിന്റെ ഓർമ്മ പൂക്കളുമായി ചേരുന്നു   കുളിർവാനിൽ സുഗന്ധം ഒഴുകുന്നു   മണി പോലെ മൃദു ശബ്ദം മുഴങ്ങുന്നു   ചില നിമിഷങ്ങൾ നിശ്ശബ്ദമായി   സ്നേഹത്തിന്റെ ഹൃദയത്തിൽ മിന്നുന്നു   നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന കണ്ണുകൾ   പൂവിൻ കനിവ് പോലെ അനുരാഗത്തിന്‍റെ സ്പർശം   സന്ധ്യയുടെ മൃദു വെളിച്ചത്തിൽ   നമ്മുടെ പ്രണയം ശാന്തമായി വിരിയുന്നു ജീ ആർ കവിയൂർ  22 01 20 26 (കാനഡ, ടൊറൻ്റോ)

മനസ്സമ്മതം

മനസ്സമ്മതം നിൻ്റെ മനസ്സമ്മതം തേടി വന്നു   നിശ്ശബ്ദ കണ്ണുകളിൽ പ്രണയം വിരിഞ്ഞു   കാലങ്ങളിലൂടെ വേദനയും സന്തോഷവും   നാം ചേർന്ന് കടന്നുപോയ വഴികൾ   ഓർമ്മകൾ പൂക്കൾ പോലെ വിരിഞ്ഞു   നീഴലായി സ്നേഹം മനസ്സിൽ മിന്നുന്നു   സന്ധ്യയുടെ ശാന്ത വേനൽ നമ്മളെ ചുറ്റി   ഹൃദയം ഒരുമിച്ചെന്ന് തോന്നുന്ന നിമിഷങ്ങൾ   ദൂരം വെറുതെയല്ല, നമ്മുടെ കൂട്ടായ്   കാലവും കാലാവസ്ഥയും വിറയാതെ   നിൻ്റെ കൈയിൽ എന്റെ കൈ ചേർത്ത്   ജീവിതത്തിന്റെ എല്ലാം രാവുകളും വെളിച്ചവും നമ്മുടെ ആവട്ടെ ജീ ആർ കവിയൂർ  22 01 2025 (കാനഡ, ടൊറൻ്റോ)

കടൽപാലം

കടൽപാലം കടൽപാലം നീളെ തിരകൾ വിളിക്കുന്നു   തീരമവയെ സ്നേഹത്തോടെ കാത്തിരിക്കുന്നു   അലകളും മണലും തമ്മിൽ പറയാത്ത വാക്കുകൾ   നിശ്ശബ്ദമായി പ്രണയമായി ഒഴുകുന്നു   ആകാശം താഴെ നോക്കി പുഞ്ചിരിച്ചു   നക്ഷത്രങ്ങൾ രാത്രിയിൽ കണ്ണിറുക്കി   അകലങ്ങളെ അടുപ്പിച്ചു പ്രകൃതി   സ്നേഹത്തിന്റെ വഴികൾ തുറക്കുന്നു   കുന്നുകൾ മൗനമായി നിൽക്കുമ്പോൾ   മരങ്ങൾ സ്നേഹത്തോടെ ചേർന്നു നിൽക്കുന്നു   വേർപാടുകൾ മറന്ന് പ്രകൃതി പറയുന്നു   എല്ലാം ബന്ധിപ്പിക്കുന്നൊരു പാലം—പ്രണയം ജീ ആർ കവിയൂർ  22 01 2025 (കാനഡ, ടൊറൻ്റോ)

ജാലകം തുറന്നപ്പോൾ” (പ്രണയ ഗാനം)

“ജാലകം തുറന്നപ്പോൾ” (പ്രണയ ഗാനം) ജാലകം തുറന്നപ്പോൾ കാറ്റ് വന്നു   നിന്റെ ഓർമ്മ ചിറകു വിടർത്തി നീലവാനിൽ പക്ഷികൾ മധുരഗാനം പാടി   ഹൃദയം നിന്റെ സാന്നിദ്ധ്യത്തിൽ നൃത്തം ചെയ്തു   പൂക്കൾ വിരിഞ്ഞ് സുഗന്ധം പകർന്നു   മണ്ണിൻ മണം കുളിർവാനിൽ പകരുന്നു   തണൽ പന്തലിൽ നമ്മൾ ചിരിച്ചുകൊണ്ട് നിൽന്നു   സൗമ്യരാശിയിൽ പ്രണയം വിരിഞ്ഞു   നദീതീരത്ത് മൃദു ശബ്ദം ഒഴുകുന്നു   മേഘമുകിലുകൾ നീലവാനിൽ നിറയുന്നു   രാത്രി മഴ നീരാൽ കണ്ണു നനഞ്ഞപ്പോൾ   ഹൃദയം നിന്റെ സ്പർശത്തിൽ ലയിച്ചു ജീ ആർ കവിയൂർ  22 01 2025 (കാനഡ, ടൊറൻ്റോ)

ആൽമരച്ചോട്ടിൽ

ആൽമരച്ചോട്ടിൽ ആൽമരച്ചോട്ടിൽ കാറ്റ് വീശുന്നു   നിഴലുകൾ മൃദുവായി പാടുന്നു   പൂക്കൾ വിരിഞ്ഞ് സുഗന്ധം പകർന്നു   പക്ഷികൾ മധുരഗാനം പാടി   മണ്ണിൻ മണം കുളിർവാനിൽ പകരുന്നു   തണൽ പന്തലിൽ ശാന്തി നിറയുന്നു   തുളസിപൂവിൽ മഞ്ഞു തുള്ളി തിളങ്ങുന്നു   വീഥികളിൽ വിജനതയുടെ മൗനം കനക്കുന്നു   നദീതീരത്ത് മൃദു ശബ്ദം ഒഴുകുന്നു   മേഘമുകിലുകൾ നീലവാനിൽ നിറയുന്നു   രാത്രി മഴ നീരാൽ കണ്ണു നീർ വാർക്കുന്നു   ഹൃദയം പ്രകൃതിയിൽ ലയിക്കുന്നു ജീ ആർ കവിയൂർ  22 01 2025 (കാനഡ, ടൊറൻ്റോ)

കുറും കവിതകൾ 812 ( ഹൈക്കു ശ്രമം)

Image
 കുറും കവിതകൾ 812  ( ഹൈക്കു ശ്രമം)  1. പുലരി വെളിച്ചം   മഞ്ഞ് തണലിൽ പാടുന്നു   പക്ഷികൾ ഉറങ്ങി 2. നിലാവിൻ വരവ്   തണുത്ത മഴത്തുള്ളികൾ   മണ്ണിൻ സുഗന്ധമെങ്ങും  3. കാറ്റ് വീശി പോയി   മേഘമകറ്റി മഴവില്ലനെ     ഹൃദയം സങ്കടം 4. പൂക്കൾ വിരിഞ്ഞു   തുമ്പികൾ ചിരിച്ചോടുന്നു   വനമധുരം 5. പാതിരാവ് ചിരിക്കുന്നു   നക്ഷത്രങ്ങൾ മിന്നിതെളിഞ്ഞു   സ്വപ്നം തഴുകി 6. കടൽ തിരമാല   നിശബ്ദ മുയർന്നു   കരയാകെ ഉണർന്നു 7. മരചില്ലയിൽ കാറ്റ്   പറവകൾ കൂട്ടായ് കരഞ്ഞു വേദന മറഞ്ഞു 8. മഴയെത്തി പാടുന്നു   കിളികളുടെ ഗാനം കേട്ട്   ഗ്രാമം ഉണർന്നു നിന്നു 9. കായൽ നീലയായ് പൂമലർ വീണൊരുങ്ങി   മനസ്സിൽ ശാന്തി 10. കാലം മാറുന്നു കിളികൾ പാടുന്നു   വിസ്മയം നിറയുന്നു ജീ ആർ കവിയൂർ  22 01 2026 ( കാനഡ, ടൊറൻ്റോ)

പൊട്ട് അഥവാ തിലകക്കുറി ( കവിത)

പൊട്ട് അഥവാ തിലകക്കുറി ( കവിത) നെറ്റിത്തടത്തിലെ പുരികങ്ങൾക്കിടയിൽ നിശ്ശബ്ദമായി തെളിയുന്നൊരു ബിന്ദു, ആജ്ഞാ ചക്രത്തിന് കുളിരേകുന്ന ധ്യാനത്തിന്റെ മൃദുസ്പർശം. പൊട്ട് എന്ന പേരിലല്ല അതിന്റെ ഭംഗി, കാലങ്ങൾ കാത്തുവച്ച സംസ്കാരം, ഒരു നോട്ടത്തിൽ തന്നെ പറഞ്ഞുപോകുന്ന അഭിമാനത്തിന്റെ അർത്ഥം. ചുവപ്പോ കറുപ്പോ അല്ല വിഷയമാകുന്നത്, അകത്തുള്ള അഗ്നിയും ശാന്തിയും, മൗനത്തിൽ പോലും ശക്തിയായി നിൽക്കുന്ന അടയാളമാണ് ആ ബിന്ദു. വാക്കുകൾക്ക് മുൻപേ സംസാരിക്കുന്ന ഒരു ചെറു പ്രകാശം പോലെ, അലങ്കാരത്തിനപ്പുറം കുലീനത അവിടെ വിരിയുന്നു. നെറ്റിയിൽ തെളിയുന്ന ആ ചിഹ്നത്തിൽ ചരിത്രവും വിശ്വാസവും ലയിച്ച്, സംസ്കാരത്തിന്റെ ശോഭയിൽ സ്ത്രീ കുലീനമായി നിൽക്കുന്നു. ജീ ആർ കവിയൂർ  22 01 2026 ( കാനഡ, ടൊറൻ്റോ)

"ഞാൻ കത്തുകൾ എഴുതാറില്ല" (ഗസൽ)

"ഞാൻ കത്തുകൾ എഴുതാറില്ല" (ഗസൽ) ഇക്കാലത്ത് ആരും കത്തുകൾ എഴുതാറില്ല. എല്ലാവരും നോക്കിനിൽക്കുമ്പോൾ പോലും ഞാൻ ഇപ്പോൾ കഥകൾ എഴുതാറില്ല. ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. കണ്ണാടിയിലും ഞാൻ ഇപ്പോൾ യഥാർത്ഥ കഥകൾ എഴുതാറില്ല. കടലാസിൻ്റെ ഗന്ധം പോലും ഇന്ന് വിചിത്രമായി മാറിയിരിക്കുന്നു. ഓർമ്മകളിലേക്കുള്ള കത്തുകളുടെ കഥകൾ ഞാൻ എഴുതാറില്ല. എന്റെ കൈയിൽ ഒരു ഫോണുണ്ട്, പക്ഷേ ദൂരം അതേപടി തുടരുന്നു. ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഞാൻ പുതിയ കഥകൾ എഴുതാറില്ല. ഗസൽ അതിന്റെ മുഖം അത്രയധികം തിരിച്ചുവിട്ടിരിക്കുന്നു വേദനയുടെ കഥകൾ ഞാൻ വേദനയായി എഴുതുന്നില്ല. ജീ ആർ ഇത് ഈ കാലഘട്ടത്തിന്റെ സ്വത്വമായി മാറിയിരിക്കുന്നു. ഹൃദയത്തിന് എന്ത് സംഭവിച്ചാലും ഞാൻ കഥകളുടെ കഥകൾ എഴുതാറില്ല. ജീ ആർ കവിയൂർ 21 01 2026 (കാനഡ, ടൊറന്റോ)

കുറും കവിതകൾ 811 ( ഹൈക്കു ശ്രമം)

കുറും കവിതകൾ 811   ( ഹൈക്കു ശ്രമം)  1. മഴവിൽ വന്നു വാനം നിറമാർന്നു ഹൃദയ പുഞ്ചിരി 2. പുലരി തേടി പുഴയും കാറ്റും ചേർന്ന് കണ്ണീർ മിഴി. 3. കുഞ്ഞു ചിറകിൽ പൂമ്പാറ്റ പറന്നു പോയി  ശാന്തി മൗനം 4. ചുവന്ന പ്രകാശം തുളസിപൂവിൽ വീണു മനസിൽ സന്ധ്യാകിരണം 5. തണൽ മരങ്ങളിൽ കാറ്റ് പാടുന്നു നിമിഷം പക്ഷികൾ ഉറങ്ങുന്നു 6. പൂഴി നിറഞ്ഞവഴി പുതിയ പാദം പതിഞ്ഞു കണ്ണീർ പായുന്നു 7. പകലൊളി മങ്ങി കല്ലിനു മീതെ മഴത്തുള്ളി സ്മൃതി തെളിയുന്നു 8. തുമ്പി പറക്കുമ്പോൾ കുളത്തിലെ ജലം ഇളകി മനസ്സ് തുടിച്ചു 9. നിഴൽ ചുംബിക്കുന്നു വേനൽ ചൂടിലെ മരത്തിൽ നിശ്ശബ്ദ ഗാനങ്ങൾ 10. പുലരി മേഘത്തിൽ കാറ്റു വീശിയകന്നു മനം ഉണരുന്നു ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

തീവണ്ടി ഒരു ഓർമ്മ (ഗാനം)

തീവണ്ടി ഒരു ഓർമ്മ (ഗാനം)   (ഹം.. ഹം.. ഹം..)   പാതകളിൽ നിന്നു മാഞ്ഞു പോയ   ഒരു തീവണ്ടി (X2)   ഒറ്റ കണ്ണുള്ള പിശാചെന്ന് ചിലർ വിളിച്ചു   ദൈവമെന്ന് ചിലർ സ്തുതിച്ചു (X2)   പാറകളെ കടന്നു പൊങ്ങി   മഞ്ഞുപോലൊരു ശബ്ദം ഇളക്കി (X2)   കാറ്റിനെ കൂട്ടാളിയാക്കി യാത്ര ചെയ്ത   അത് ഇന്നും ഓർമ്മകളിൽ നിലനിൽക്കുന്നു (X2)   കുറച്ചുകാലം മുമ്പ് തന്നെ   പാതകളിലെ രാജാവായിരുന്ന   കറുത്ത മഞ്ഞു വടിവെട്ടിൽ   ഇനി കഥയായി മാറി (X2)   ഒറ്റ കണ്ണുള്ള അത്ഭുതം   ഒരിക്കലും മറക്കാനാവാത്ത   കാലത്തിന്റെ ഘട്ടങ്ങളിൽ   ഇനി നിശ്ചലമായി നിൽക്കുന്നു (X2)   പക്ഷേ, ഇന്നും മനസിൽ   ഒരോർമ്മ മാത്രം   അറിയപ്പെടാത്ത, കാറ്റിനൊപ്പം പാടി പോയ   അവളെയും ആ ശബ്ദത്തെയും (X2)   (ഹം.. ഹം.. ഹം.. ) ജീ ആർ കവിയൂർ  21 01 2026 ( കാനഡ, ടൊറൻ്റോ)

ഉള്ളിലേക്കുള്ള യാത്ര ( ഗാനം)

ഉള്ളിലേക്കുള്ള യാത്ര ( ഗാനം) ഓ… ഓ…   ഹാ… ആ…   ആരാണ് ഇവിടെ നിൽക്കുന്നത്?   എന്നിലൊളിഞ്ഞ ഞാൻ തന്നെയോ?   അല്ലെങ്കിൽ കാലം മറച്ചുവച്ച   പേരില്ലാത്ത ഒരാളോ?   രൂപങ്ങൾ മാറി മാറി   എന്നെ ചോദ്യംചെയ്യുമ്പോൾ   ആഴങ്ങൾ വിളിച്ചു പറയും   ഞാൻ വെറും ശരീരമല്ലെന്ന്   ഉള്ളിലേക്കുള്ള വഴിയിൽ   എന്തുകൊണ്ട് ഞാൻ അന്യനാകുന്നു?   മൗനത്തിന്റെ തണലിൽ   ഒരു പ്രകാശം ജനിക്കുന്നു   ഉള്ളിലേക്കുള്ള യാത്രയിൽ   ഭാരം എല്ലാം അലിഞ്ഞൊഴുകുന്നു   പിടിച്ചുവെച്ച സത്യങ്ങൾ   ശ്വാസമെടുത്തുണരുന്നു   പ്രകൃതിയുടെ നിറഭേദങ്ങൾ   കണ്ണാടിയാകുന്ന നിമിഷം   ശബ്ദങ്ങളുടെ വലയിൽ   ഞാൻ എന്നെ കേൾക്കുന്നു   വേഷം അണിഞ്ഞ മനസ്സ്   അഴിച്ചു വെക്കാൻ പഠിക്കുമ്പോൾ   തേടിയ ഉത്തരങ്ങൾ   നിശ്ശബ്ദത്തിൽ വിരിയുന്നു   ഉള്ളിലേക്കു തിരിയുമ്പോൾ   കാലം പോലും നിൽക്കുന്നു   പേരില്ലാ ആകാശത്തിൽ ...

റിപ്പബ്ലിക് ദിന ആശംസകൾ

റിപ്പബ്ലിക് ദിന ആശംസകൾ മണ്ണിനോടുള്ള ബന്ധം ഓരോ ആത്മാവും കാക്കണം   ജന്മഭൂമിക്കായി ചിന്തകൾ പുതുതായി വളരണം   അതിരുകൾ കാത്തു കാവലാളുകൾ ജാഗരൂകരായി നിൽക്കും   ചിരിയോടെ തന്നെ പ്രയാസങ്ങൾ സഹിക്കും   ത്രിവർണ്ണത്തിന്റെ അഭിമാനം കണ്ണുകളിൽ നിറയും   ഈ ബോധം തലമുറകളിലേക്ക് ഒഴുകും   ധൈര്യത്തിന്റെ സാക്ഷിയായി ചരിത്രം നിലകൊള്ളും   ഓരോ ശ്വാസവും കടം തീർക്കാൻ വിളിക്കും   ഇന്നത്തെ പാദചുവട് നാളെയെ നിർമ്മിക്കും   ഐക്യത്തിന്റെ ദീപം ഓരോ വീടിലും തെളിയും   സ്വതന്ത്ര ഗണരാജ്യം നിത്യം നിലനിൽക്കും   ഗൗരവവും സ്വാതന്ത്ര്യവും അഭിമാനമായി തുടരും ജീ ആർ കവിയൂർ  21 01 2026 (കാനഡ, ടൊറൻ്റോ)

തണുത്ത മഴ

തണുത്ത മഴ തണുത്ത മഴ മലകളിൽ മൃദുവായി പെയ്യുമ്പോൾ പാതിരാവിൽ വഴികൾ മഞ്ഞിനാൽ മൂടുന്നു മണ്ണിന്റെ സുഗന്ധം ഹൃദയത്തിൽ നിറയുന്നു പച്ചിലകളിൽ തണുത്ത തുള്ളികളാൽ തിളങ്ങുന്നു കാറ്റ് മൃദുവായി മരങ്ങളെ മൃദുവായി സ്പർശിച്ച് അകലുന്നു പുഴ നീലനിറത്തിൽ ശാന്തമായി ഒഴുകുന്നു പക്ഷികൾ സന്തോഷത്തോടെ പാട്ടുകൾ പാടുന്നു പനിനീർപൂക്കളിൽ മഴമുത്തുകൾ ചിരിക്കുന്നു വെള്ളം ഇരുകരയേയും സ്നേഹത്തോടെ തഴുകി ഒഴുകുന്നു ഓർമ്മകൾ കണ്ണീർ വാർക്കുന്നു കാലങ്ങൾ തണുത്ത മഴയിൽ നനയുന്നു നിദ്രയെ സ്വപ്നങ്ങൾ ശീതളതയിൽ തലോടുന്നു ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

നീലാകാശം (ഗാനം)

നീലാകാശം (ഗാനം) നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ നീലാകാശം വിരിഞ്ഞു മൗനമേകി മേഘചായൽ സഞ്ചരിച്ചു സ്വപ്നവഴി സൂര്യകിരണം ചുംബിച്ചു ദൂരക്ഷിതി കാറ്റുസ്വരം കൊണ്ടുവന്നു ബാല്യസ്മൃതി നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ പക്ഷിവിഹാരം രേഖപ്പെടുത്തി സന്തോഷം നക്ഷത്രദീപം തെളിഞ്ഞു വൈകുന്നേരം നിഴൽനീളം പറഞ്ഞു കാലഗതി മനസ്സാക്ഷി കേട്ടു അന്തർനാദം നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ പ്രകൃതി നൽകി ശ്വാസവേള ഹൃദയതലം നിറഞ്ഞു സമാധാനം ചിന്താധാര ഒഴുകി നിശ്ശബ്ദത ജീവിതപാഠം തെളിഞ്ഞു അവബോധം നീലാകാശം ഹൃദയം നിറയ്ക്കേ മൗനസ്വപ്നം ചിറകു വിരിയേ ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

പടയണി പാട്ട്

Image
 പടയണി പാട്ട്  [വന്ദനം] ഓം ഭഗവതി ദേവി കരുണാനിധാനം വാഴ്ക നീ ഈ പടയണി തൻ മുറ്റത്ത അഭയം കൈതൊഴുന്നേൻ അമ്മേ കാത്തരുളേണം പടയണി കോലങ്ങൾ തുള്ളുന്നേരം ശരണം [താളം] പടയണി ചൂടിൽ താളം മുറുകി കണ്ണീർ തൂകും നേരം ഭക്തി പെരുകി താളത്തിൽ മുറ്റമുണർന്നാടുന്നേരം തടസ്സമില്ലാതെ ദേവിയെവർണ്ണിച്ചു പാടാം [വർണ്ണന] ഓർമ്മയിൽ ജ്വലിക്കുന്നു പടയണി ജ്വാല ഹൃദയം തൊടും വരിവരിയാം കളങ്ങൾ പാടുക പാറട്ടെ പടയണി പാട്ട് ഭഗവതി ശക്തി തൻ അനുഗ്രഹം കൂട്ടി [കോലം തുള്ളൽ] താളം മുറുകി മുറ്റത്ത് ചുറ്റി ദേവീ സ്തുതിയാൽ പടയണി പൊലിഞ്ഞു കണ്ണുകളടഞ്ഞു വീരന്മാർ നൃത്തം ഭക്തി പാട്ടിൽ ഉയരും പ്രണാമം [സമാപ്തി] നീയും ഞാനും ചേർന്ന് പാടുക പാട്ട് പടയണി തൻ ലഹരിയിൽ ഹൃദയം നിറഞ്ഞ് മണ്ണിൽ തൊട്ടു വണങ്ങി കളിയാടി ദേവിയെ പൂജിച്ച് പ്രണതരായി ഓം ഭഗവതി ദേവി കരുണാനിധാനം പടയണി പാട്ടിതാ നിൻ പദത്തിൽ ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം" (ഗസൽ)

യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം" (ഗസൽ) യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം, ഞാൻ വരും    എന്റെ ഹൃദയം മുഴുവൻ വിളിച്ചാൽ, ഞാൻ വരും (X2)   പ്രണയമാർന്ന നിന്റെ ഒരു നോട്ടം മതി എനിക്ക്  എല്ലാ ദൂരങ്ങളും ഒരു നിമിഷത്തിൽ മറികടന്ന്, ഞാൻ വരും (X2)   ഒറ്റക്കായി എന്നെ ഓർക്കുക ചിലപ്പോൾ  നിന്റെ മൗനമറിഞ്ഞു, ഞാൻ വരും (X2)   കാലത്താൽ ബന്ധിതനാകുകയോ ഭയം അനുഭവിക്കുകയോ ഇല്ല  നീ എവിടെ വിളിച്ചാലും, ഞാൻ വരും (X2)   എപ്പോഴെങ്കിലും നിന്റെ കണ്ണുനീർ വീണാൽ  അവയെ എന്റെതാക്കി, ഞാൻ വരും (X2)   ജി.ആർ പറയുന്നു, ഇത് അവകാശവാദമല്ല, ഒരു സ്നേഹവലയമാണ്  യഥാർത്ഥ പ്രണയം എവിടെയുണ്ടോ അവിടെയെല്ലാം, ഞാൻ വരും (X2) ജി.ആർ. കവിയൂർ 2001 2026 (കാനഡ, ടൊറന്റോ)

എന്നെ തന്നെ തേടുന്ന ഞാൻ ( വിരഹ ഗാനം )

 എന്നെ തന്നെ തേടുന്ന ഞാൻ  ( വിരഹ ഗാനം ) ഓ ഓ ഓ ഓ  ആ ആ ആ ആഹ  നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു തേടി അലഞ്ഞു ഞാൻ നിൻ ഹൃദയ കവാടത്തിലേക്ക് ഉള്ള വഴിക്കായി, അവസാനം മറന്നു പോയി എന്നെ തന്നെ(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു എങ്ങും എത്തിക്കുന്നില്ല എന്നെ എന്തെ ഇങ്ങിനെ അറിയില്ല എത്ര ജന്മമായീ ഈ തിരയൽ ഏകാന്തതയുടെ അപാരതയിൽ(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു നിന്റെ നിശ്വാസം കേൾക്കാൻ നിശബ്ദത പോലും കാതോർക്കുന്നു എൻ കണ്ണീരിൽ മുങ്ങിയ രാവുകൾ പകലുകളാകാൻ മടിക്കുന്നു(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു.. നീ ഇല്ലാത്ത ഈ നിമിഷങ്ങൾ എന്റെ കാലത്തെ പോലും മറക്കുന്നു സ്നേഹം മാത്രമായിരുന്നു സത്യം പക്ഷേ വഴിതെറ്റി പോയി ജീവിതം(X2) നീ ഇല്ലാത്ത ലോകത്ത് ഞാൻ   എന്നെ തന്നെ തേടുന്നു ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

എൻ ഹൃദയത്തിലെ പാട്ട് ( പ്രണയ ഗാനം)

 എൻ ഹൃദയത്തിലെ പാട്ട്  ( പ്രണയ ഗാനം) ഹൂം… ഹൂം… ഹൂം… എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ പാൽ നിലാവ് പോലെ  പുഞ്ചിരിക്കും പെണ്ണേ  പുൽകി അകലുന്നുവല്ലോ  പുലരിവെട്ടം നിൻ കണ്ണിൽ(X2)  എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ നിൻ ചിതാകാശത്ത് മിന്നും നക്ഷത്രങ്ങൾ ആർക്കുവേണ്ടി  മിന്നി തിളങ്ങുന്നു പറയുമോ പറയുകിൽ എഴുതി പാടാം കണ്ണേ(X2) എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ എൻ ഹൃദയ താളത്തിനൊത്ത് ആടി പാടാൻ ഒന്നിങ്ങ് വരുമോ അണയാത്ത മോഹവുമായ് അകലത്ത് കാത്തിരിക്കുന്നു(X2) എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ മുത്തിനു മണം പോലെ നിഴലായ് വരുമല്ലോ കണ്ണീരൊന്നുമില്ലാതെ കിനാവിൻ്റെ നാട്ടിലേക്ക് പോകാം(X2) എൻ ഹൃദയത്തിലെ പാട്ട് നിനക്കാണ് പൊന്നേ ജീ ആർ കവിയൂർ  20 01 2026 (കാനഡ, ടൊറൻ്റോ)

മാഘമഹോത്സവ വേദിയിൽ

Image
മാഘമഹോത്സവ വേദിയിൽ അംഗപ്രത്യംഗം ഒരുങ്ങി ഭാരതപ്പുഴയോരം മാഘമാസത്തിൻ മാരുതൻ വീശിയകന്നു പുണ്യഗന്ധം കൊടി തോരണങ്ങൾ ഒരുങ്ങി മന്ത്രോച്ചാരണം മുഴങ്ങി മാമാങ്കമായി സ്മരിച്ചു കാലത്തിന്റെ അതിജീവനം ആരതിയോരുങ്ങി മണികണ്ഠങ്ങളിൽ നാമജപാതികളാൽ മാറ്റൊലി കൊണ്ടു ചക്രവാളമാകെ പുണ്യനദി സാക്ഷിയായി ശതകങ്ങളുടെ പ്രാർത്ഥനകൾ തീരങ്ങളിൽ തെളിഞ്ഞു നിൽക്കും ആചാരങ്ങളുടെ അമരത്വം സ്നാനഘട്ടങ്ങളിൽ ലയിച്ചു പോകും പാപവും ദുഃഖവും അഹങ്കാരവും മാഘമഹോത്സവം പഠിപ്പിക്കുന്നു പുതുജീവിതത്തിന്റെ പാത ഭാരതപ്പുഴയുടെ ഒഴുക്കുപോലെ തുടരുന്നു സംസ്കാരം തലമുറകളെ ബന്ധിപ്പിച്ച് ധർമ്മത്തിന്റെ നിശ്ശബ്ദഗാനം മാഘമാസ സൂര്യനുദിക്കുമ്പോൾ ഹൃദയം ശുദ്ധിയാകുന്നു നദിയും മനുഷ്യനും ഒന്നായി ദൈവസാന്നിധ്യം അനുഭവിക്കുന്നു ജീ ആർ കവിയൂർ  19 01 2026 (കാനഡ, ടൊറൻ്റോ)

വെള്ളി സമയത്ത്

Image
 വെള്ളി സമയത്ത് വെള്ളി മുടിയോടെ   ഒരു കസേരയിൽ ഞാൻ   ടൊറോന്റോ മാളിന്റെ   നിശ്ശബ്ദതയിൽ ഇരിക്കുന്നു   പിന്നിൽ   വെള്ളി നിറമാർന്ന സമയം (Silver Time)   എന്നെഴുതിയ കടയുടെ   ഘടികാരങ്ങൾ പറയുന്നു —   സമയം പോകുന്നു,   പക്ഷേ ഓർമ്മകൾ നിൽക്കുന്നു   മൊബൈൽ സ്ക്രീനിൽ   ദൂരെ നാടിന്റെ മുഖങ്ങൾ   ശബ്ദമില്ലാതെ   എന്നെ വിളിക്കുന്നു   പുറത്ത് മഞ്ഞ് പെയ്യുന്നു   ഉള്ളിൽ ചൂടുള്ള   നാട്ടിലെ സന്ധ്യകൾ   മനസ്സിനെ തഴുകുന്നു   ഇത് വിദേശം   എന്നാലും   എന്റെ ഹൃദയം   ഇന്നും നാട്ടിലേത്… ജീ ആർ കവിയൂ ർ  19 01 2026 (കാനഡ, ടൊറൻ്റോ)

രാരി രാരിരം രാരോ

രാരി രാരിരം രാരോ  രാരി രാരിരം രാരോ... ലാലി ലാലി കുഞ്ഞേ നീ കണ്ണടച്ചുറങ്ങൂ അമ്മ തൻ പാട്ടു കേട്ടു നീ മധുര സ്വപ്നം കാണൂ (രാരി രാരിരം രാരോ...) നിലാവെത്തി നിൻ മേൽ വെളിച്ചം തൂകും നേരം നക്ഷത്രങ്ങൾ കാവലായി നിന്നരികിൽ നിൽക്കും (രാരി രാരിരം രാരോ...) കുളിർകാറ്റും പാടും ഗാനം പൂവുകൾ ചിരിക്കും അമ്മതൻ പ്രിയ വാത്സല്യം നിന്നെ പുണർന്നു നിൽക്കും (രാരി രാരിരം രാരോ...) ലാലി ലാലി കുഞ്ഞേ നീ സ്വപ്നലോകത്തുറങ്ങൂ നാളെ വീണ്ടും പുഞ്ചിരിയോടെ സൂര്യനെ കണ്ടുണരൂ... രാരി രാരിരം രാരോ... രാരി രാരിരം രാരോ... ഹൂം ഹൂം ഹൂം... ജീ ആർ കവിയൂർ  19 01 2026 (കാനഡ, ടൊറൻ്റോ)

ഞാൻ നിന്നെ സ്നേഹിക്കുന്നു, (ഗസൽ)

ഞാൻ നിന്നെ സ്നേഹിക്കുന്നു, (ഗസൽ)  സത്യം പറയാം, ഞാൻ നിന്നെ സ്നേഹിക്കുന്നു,   ഒന്നും വിലമതിക്കുന്നില്ല, പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു   ഓരോ പ്രഭാതവും നിന്റെ ഓർമ്മകളിൽ നഷ്ടമാകും   എന്റെ ഹൃദയമിടിപ്പിലെ ഒരേയൊരു കാര്യം , ഞാൻ നിന്നെ സ്നേഹിക്കുന്നു   നക്ഷത്രങ്ങളും ശൈത്യവും നിന്റെ വഴിയിൽ വീഴുന്നു   സന്ധ്യാകാലത്തെ ശബ്ദവും കേൾക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു   നിന്റെ മുഖത്തെ പുഞ്ചിരി എന്റെ ഏക ആശ്വാസം   നിശബ്ദതയിലും അതിന്റെ പ്രതിധ്വനി, ഞാൻ നിന്നെ സ്നേഹിക്കുന്നു   എല്ലായിടത്തും പുഷ്പങ്ങളുടെ സുഗന്ധം വിതറട്ടെ   നിന്റെ സ്വപ്നങ്ങളിലെ നാളുകൾ, ഞാൻ നിന്നെ സ്നേഹിക്കുന്നു   നിന്റെ ഓർമ്മകളുടെ നിഴൽ കണ്ണുകളെ അലങ്കരിക്കട്ടെ   എല്ലാ പ്രഭാതത്തിലും നിന്റെ പ്രഭാതം വരുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു   ഹൃദയത്തിന്റെ ചുവരുകളിൽ നിന്നെ തന്നെ കാണുന്നു   നീയില്ലാതെ ഈ ഹൃദയത്തിന് സമാധാനമില്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു   നിന്റെ വാക്കുകളിൽ ഒളിച്ചിരിക്കുന്ന എല്ലാ മാന്ത്രികതയും...

ഇല്ലില്ലം കാട്ടിൽ (പ്രണയ ഗാനം)

ഇല്ലില്ലം കാട്ടിൽ (പ്രണയ ഗാനം) ഇല്ലില്ലം കാട്ടിൽ വന്നാൽ ചെല്ല ചെറുമുത്തം തരുമോ ചാരത്തു നിന്നു അങ്ങ് പിന്നെ കൂട്ടിന് പോകുമോ കണ്ണേ ഇല്ലില്ലം കാട്ടിൽ വന്നാൽ ചെല്ല ചെറുമുത്തം തരുമോ ചാരത്തു നിന്നു അങ്ങ് പിന്നെ കൂട്ടിന് പോകുമോ കണ്ണേ കളിവാക്കല്ലത്, കരളിൻ്റെ ഉള്ളിൽ നിന്നു വന്നത് പൊന്നേ കാലമെത്ര കടന്നാലും പൊന്നിൻ കനിപോലെ കാക്കാം നിന്നെ മൗനങ്ങളിൽ മൂടിയ സ്നേഹം നിന്റെ കണ്ണിൽ ഞാൻ കണ്ടു നിഴലായി ചേർന്നുനിൽക്കാൻ എൻ ജീവൻ തന്നു ഞാൻ വന്നു ഇല്ലില്ലം കാട്ടിൽ വന്നാൽ ചെല്ല ചെറുമുത്തം തരുമോ ചാരത്തു നിന്നു അങ്ങ് പിന്നെ കൂട്ടിന് പോകുമോ കണ്ണേ വെയിലിറങ്ങും സന്ധ്യകളിൽ നിന്റെ ശ്വാസം ചൂടാകും മഴയാകെ പെയ്യുമ്പോൾ എൻ ഹൃദയം വീടാകും പാതി സ്വപ്നം പൂർത്തിയാക്കി നീ നടന്നാൽ കൂടെ ഞാൻ ജന്മങ്ങൾ മാറിയാലും നീ എൻ പ്രാർത്ഥനയാകാം ഇല്ലില്ലം കാട്ടിൽ വന്നാൽ ഹ്മ്… ഹ്മ്… ചാരത്തു നിന്നു അങ്ങ് പിന്നെ ഹ്മ്… ഹ്മ്… കൂട്ടിന് പോകുമോ കണ്ണേ… ജീ ആർ കവിയൂർ  19 01 2026/6.08 am  (കാനഡ, ടൊറൻ്റോ)

മയിൽപ്പീലിത്തുണ്ടേ (പ്രണയ ഗാനം)

മയിൽപ്പീലിത്തുണ്ടേ (പ്രണയ ഗാനം) [പല്ലവി] മയിൽപ്പീലിത്തുണ്ടേ മഞ്ചാടിക്കുരുവേ കുന്നിക്കുരുവേ എൻ്റെ കരളേ കണ്ണാടിപ്പൂവേ മയിൽപ്പീലിത്തുണ്ടേ മഞ്ചാടിക്കുരുവേ കുന്നിക്കുരുവേ എൻ്റെ കണ്ണേ മന്ദാരപ്പൂവേ (X2) [ചരണം 1] പുളിയിലക്കര ചേല നൽകാം ചാന്തും സിന്ദുരവും കുപ്പിവളയും കിലുകിലേ കുലുങ്ങും കൊലുസും കാക്കപ്പൊന്നിൽ കളിയാടാൻ തരാം [ചരണം2] മുല്ല പൂപ്പന്തൽ ഒരുക്കാം മഞ്ഞൾ ചാർത്തി മണമൊഴുക്കാം ചിരിയിലൊരു സ്വപ്നം നെയ്തു എൻ നെഞ്ചിൽ വസിക്കാം [ചരണം3] കതിർമണ്ഡപം മോരുക്കി കൊട്ടും കുരവയും മണിതാലി ചാർത്തി കൈപിടിച്ചു ഞാൻ വിളിക്കുമ്പോൾ പോരുമോ നീ ചിരിയോടെ [ചരണം 4] കഞ്ഞിയും കറിയും വച്ചു അന്തി കാത്ത് ഞാൻ നിന്നാൽ എൻ നിഴലായി എൻ ജീവനായി കൂട്ടിനായി വന്നു ചേരുമോ [ചരണം5 / അവസാനം] മഴവിൽ നിറങ്ങൾ പെയ്യുമ്പോൾ മനസ്സിൻ തോട്ടം പൂക്കുന്ന നേരം ഒരുമിച്ചു സ്വപ്നങ്ങൾ നെയ്യാൻ എന്നോടൊപ്പം പോരുമോ നീ [പല്ലവി ആവർത്തനം അവസാനം] മയിൽപ്പീലിത്തുണ്ടേ മഞ്ചാടിക്കുരുവേ കുന്നിക്കുരുവേ എൻ്റെ കരളേ കണ്ണാടിപ്പൂവേ (X2)  രചന : ജീ ആർ കവിയൂർ  19 01 2026 (കാനഡ, ടൊറൻ്റോ)

വസന്തത്തിൻ്റെ വരവും കാത്ത് (കവിത)

വസന്തത്തിൻ്റെ വരവും കാത്ത് (കവിത) ഇലപൊഴിഞ്ഞ ശിശിരത്തിലെ   പാതയോരത്തെ വൃക്ഷങ്ങൾ   സന്ധ്യകളിൽ   ഓർമ്മകളുടെ ഭാണ്ഡവും പേറി   എങ്ങോട്ടോ പായുന്ന വാഹനങ്ങൾ   ആരും ആരെയും അറിയാതെ   നോക്കാതെ കടന്നുപോകുന്നു   ഞെരിഞ്ഞുമരുന്ന കരിയിലകളെപ്പോലെ   ഉദ്യാനത്തിന്റെ അറ്റത്ത്   ഒറ്റക്കിരുന്ന് ഞാൻ എഴുതുമ്പോൾ   തൂലികയുടെ നിഴലിൽ   കാലം നിശ്ശബ്ദമായി നിൽക്കുന്നു   സൂര്യന്റെ മൃദുല കിരണങ്ങൾ   മേശമേൽ വീണു നിൽക്കുമ്പോൾ   വാക്കുകൾക്ക് ചൂടേറുന്നു   മൗനത്തിന് ആഴം കൂടി വരുന്നു   കടന്നുപോയ ദിനങ്ങളുടെ   ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞു   വരുമൊരു വസന്തത്തിന്റെ   സൂക്ഷ്മ പ്രതീക്ഷ അവശേഷിച്ചു   (X2) ഇന്നലെകളുടെ ശബ്ദമില്ലായ്മയിൽ   ഇന്ന് ഞാൻ എന്നെ കേൾക്കുന്നു   നിശ്ശബ്ദത തന്നെ   എന്റെ പാട്ടായി മാറുന്നു   (X2) ജീ ആർ കവിയൂർ  18 01 2025 (കാനഡ, ടൊറൻ്റോ)

കാത്തിരിപ്പിൻ്റെ നോവ്

കാത്തിരിപ്പിൻ്റെ നോവ്  കാത്തിരിപ്പിൻ്റെ നോവ് പേറും   സന്ധ്യകളുടെ നിഴൽ പടർന്നു   രാവിൻ്റെ മുറ്റത്ത് നിലാവിൻ്റെ   പുഞ്ചിരിയിൽ പൂത്ത കണ്ണുനീർ   ഹൃദയം ചുമരുകളിലെ ചിത്രങ്ങളിൽ   മറവിയുടെ വരികൾ തേടുന്നു   പക്ഷികളുടെ അവസാന ഗാനം ഓർമ്മിപ്പിച്ചു   ഹൃദയത്തിന്റെ മറവുകളിൽ മറഞ്ഞുപോയ സ്വപ്നങ്ങൾ   നിശബ്ദതയിൽ വിരിയുന്ന സ്നേഹസ്മൃതികൾ   ഓർമ്മകളിൽ വർണ്ണം നിറച്ചു   കാലത്തിന്റെ കവിഞ്ഞു പോയ വഴികളിൽ   ചേർത്ത് ഒരു പ്രകാശ ധാര പോലെ കത്തി നിൽപ്പു പ്രണയം ജീ ആർ കവിയൂർ  18 01 2026 (കാനഡ , ടൊറൻ്റോ)

എനിക്ക് നിന്നെ വേണം ( വിരഹ ഗാനം)

എനിക്ക് നിന്നെ വേണം  ( വിരഹ ഗാനം) നീ വിളിച്ചാൽ ഞാൻ വരേണ്ടിവരും   എല്ലാ ദിവസവും എന്നെ ഓർക്കേണ്ട ആവശ്യമില്ല (x2)   എന്റെ ഹൃദയത്തിലെ വികാരങ്ങൾ നിന്നിൽ നിന്ന് മറയ്ക്കാൻ കഴിയില്ല   എന്റെ ഓരോ നിമിഷവും നിന്നെ ഓർക്കാനായി ചെലവഴിക്കേണ്ടിവരും (x2)   ഏകാന്തതയിൽ നിന്നെ ഓർക്കുമ്പോഴെല്ലാം   കണ്ണുനീർ അടക്കിപ്പിടിച്ച് ഞാൻ സഹിക്കേണ്ടിവരും (x2)   പ്രണയത്തിൽ ഞാൻ തന്നെ നഷ്ടപ്പെട്ടു   ഹൃദയമിടിപ്പിനെക്കുറിച്ച് നിന്നോട് പറയേണ്ടിവരും (x2)   വഴികളിൽ നിന്റെ പുഞ്ചിരിക്കായി ഞാൻ തിരയിക്കൊണ്ടിരിക്കും   എല്ലാ തിരിവുകളിലും നിന്നെ കണ്ടെത്തേണ്ടിവരും (x2)   നമ്മൾ വേർപിരിയുന്നതിനുമുമ്പ് നിലച്ച ആ നിമിഷങ്ങൾ   ഓരോ ഓർമ്മയിലും അവയെ ജീവിക്കേണ്ടിവരും (x2)   പ്രണയത്തിന്റെ വള്ളത്തിൽ, ഞാനും നീയും ഒഴുകുകയാണ്   നിന്റെ സ്നേഹത്തിൽ ഞാൻ മുങ്ങേണ്ടിവരും (x2) ജീ ആർ കവിയൂർ 18 01 2026 (കാനഡ, ടൊറന്റോ)

ദുര്യോധനന്റെ കഥകളി പദം

ദുര്യോധനന്റെ കഥകളി പദം [[പല്ലവി]   ധൈര്യശാലി ദുര്യോധന! നമാമി (x2)   [ചരണം 1 — സിംഹാസനം]   സിംഹാസനം ധൈര്യധാരിണി   ധൈര്യവാനേ ചതുരംഗ ലോകം കൈവശം വച്ചനേ (x2)   സ്നേഹത്തിലും സത്യത്തിലും കരുണയുടെ നിറം ഒടിഞ്ഞ   കരുണാമൃതം തേടിയ ദീർഘദ്വന്ദ്വധീരനേ (x2)   [ചരണം 2 — സഹോദരസ്നേഹം]   കർണ്ണനോടുള്ള സ്നേഹം മനസ്സിലൊഴുകി   തണുപ്പ് മറഞ്ഞുറങ്ങാത്ത ഹൃദയനാഥനേ (x2)   അഹങ്കാരത്തിന്റ കാറ്റിൽ പൂർണനായനേ   സഹോദരന്മാരുടെ വഴിയിൽ പാതികെട്ടനായനേ (x2)   [ചരണം 3 — ഭൂമിയിലെ യുദ്ധം]   സൈന്യത്തിലെ വീര്യത്തോടുകൂടെ ഹൃദയം പൊട്ടാതെ   ധനം രാജ്യം രക്ഷിക്കാൻ യുദ്ധം വിതറുന്നനേ (x2)   സ്നേഹത്തിന്റെ ശബ്ദം കേൾക്കാൻ കൊതിച്ചു   പേരെ കേട്ട് പോലും കരണം മറന്ന വകനേ (x2)   [ചരണം 4 — പാഠം]   അഹങ്കാരവും സങ്കടവും കൂടി ചേർന്ന്   മോഹത്തിന്റെ വഴിയിലേയ്ക്കു നീങ്ങുന്നനേ (x2)   പക്ഷേ കർണ്ണന്റെ സ്നേഹം പിന്‍തുടരുന്നു   നന്മയും ദോഷവും പാഠമാക്കി പഠിക...