സമാഗമ വേളയിൽ,
സമാഗമ വേളയിൽ,
പുലരി പൂവിൻ പുഞ്ചിരി കണ്ട്
മഞ്ഞിൻ മുത്തുകൾ തിളങ്ങും
ഇലയനക്കങ്ങളിൽ മിഴി നട്ട്
ഓർമ്മകൾക്ക് ചിറകു മുളച്ചു
ആദ്യ സമാഗമ വേളയിൽ
നിന്റെ കൈകളിൽ ഞാൻ മറഞ്ഞു,
ഹൃദയത്തിലെ സ്നേഹം പാടുന്നു,
നിന്നെ കാണുമ്പോൾ ഞാൻ ജീവിക്കുന്നു.
കാറ്റിൽ നിന്നൊരു സംഗീതം,
നിന്റെ നാമം ഞാൻ പാടുന്നു,
മനസ്സിൽ നറു നിലാവ് പരന്നു,
സാന്നിധ്യ മധുരമനുഭവിച്ചറിഞ്ഞു.
പ്രണയാതുരമീ നിമിഷങ്ങൾ,
സന്ദർശനം പോലെ നിന്റെ സ്നേഹം,
ഇനിയും കാത്തിരിക്കുക എന്നെ മറക്കാതെ,
ഈ ഹൃദയം നിനക്കായ് കാത്തിരിക്കുന്നു.
ജീ ആർ കവിയൂർ
24 09 2024
Comments