കവിയൂരിൽ വിരിഞ്ഞ സ്നേഹം
കവിയൂരിൽ വിരിഞ്ഞ സ്നേഹം
മലയാള സിനിമയുടെ മുത്തശ്ശി,
പൊന്നമ്മയുടെ മുഖം, സ്നേഹത്തിന്റെ പ്രതീകം.
അമ്മയായി നിൽക്കുന്നു, എല്ലായ്പ്പോഴും,
കഥകളിൽ ജീവിച്ചിരിക്കുന്ന, സ്നേഹത്തിന്റെ കാവ്യങ്ങൾ.
നാടകം മുതൽ സിനിമയിലേക്കു,
അവരുടെ യാത്ര, അനന്തമായൊരു പാത.
മനസ്സിൽ നിറഞ്ഞു, സ്നേഹത്തിന്റെ ഭാവങ്ങൾ,
പ്രതിഭയുടെ കിരീടം, പൊന്നമ്മയുടെ കൈയിൽ.
ആ കണ്ണുകളിൽ കാണാം,
സ്നേഹത്തിന്റെ ആഴം, കരുണയുടെ നിഴൽ
നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു,
കവിയൂർ പൊന്നമ്മ, സ്നേഹത്തിന്റെ അമ്മ.
ജീ ആർ കവിയൂർ
20 09 2024
Comments