നിന്നോർമകൾ പടർന്നു

നിന്നോർമകൾ പടർന്നു  

മണി തിങ്കൾ ഊയലാടും
കിനാ പൊയ്കയിൽ 
രാകുയിലുകൾ പാടി
അല്ലിയാമ്പലിൻ നാണം

പമ്പരം പോലെ കറങ്ങി നടന്നു
പൂതേൻ നുകരാൻ ഭ്രമരങ്ങൾ 
രാവിന്നിരുളിൽ കിന്നരിയുമായ്  
പാറി നടന്നുമിന്നാമിനുങ്ങും.

ചന്ദന ഗന്ധം നിറിഞ്ഞുനിന്നു
കാവുകളിൽ 
ചീവിടുകൾ മന്ത്രം ജപിച്ചു 
മഞ്ഞിൻ കുളിർ തെന്നൽ
മേനി തഴുകി അകന്നു 

മുളപൂക്കൾ കാറ്റിലാടി
പാടയോരങ്ങളിൽ മണ്ഡൂപ
കച്ചേരികളുടെ തനിയാവർത്തനം
പ്രണയ സിരകളിൽ ഓളമുണർത്തി 
നിന്നോർമകൾ പടർന്നു 

ജീ ആർ കവിയൂർ
27 09 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “