കാവ്യം തുടരണം
കാവ്യം തുടരണം
എഴുതാതെ പോയൊരു കാവ്യമേ
ജനിമൃതിക്കിടയിലെ കാലമേ
ജയിച്ചതും തോറ്റതുമാരന്ന്
ഞാനോ നീയോ എന്ന ഭാവങ്ങളോ
കണ്ണീരിന്റെ തുള്ളികൾ പോലെ
കാതിൽ പാടുന്ന നിന്റെ നാളേ
സ്മരണകളുടെ മൂടൽമഞ്ഞിൽ
നിന്നെ തേടുന്നു ഞാൻ, എവിടെ നീ?
വെയൽ പോലെ നീരാവി പടരുമ്പോൾ
പുതിയൊരു പാട്ട് പാടാം നമുക്ക്
സ്നേഹത്തിന്റെ നക്ഷത്രങ്ങൾ
നിന്നെ കാണാൻ ഞാൻ കാത്തിരിക്കുന്നു.
നിമിഷങ്ങൾക്കിടയിൽ മറഞ്ഞ
സ്നേഹത്തിന്റെ കാവ്യമായിരിക്കും
ഇനി നാം എഴുതാം പുതിയൊരു
കാവ്യം, നമുക്ക് മാത്രം, ഒരുപാട് സ്നേഹത്തോടെ.
ജീ ആർ കവിയൂർ
04 09 2024
Comments