നിത്യതയിൽ ലയിക്കാം (ഗാനം)

നിത്യതയിൽ ലയിക്കാം (ഗാനം)

കദനങ്ങളിൽ പെട്ട് ഉലയുന്ന നേരത്ത്  
കണ്മണി നിന്നോർമകളാൽ കഴിയുന്നുതാ  
കാലമെത്ര കഴിഞ്ഞാലും മോഹമൊട്ടും കുറയില്ല  
കാമിനിന്നെ മറക്കാനാവില്ലയിന്നും പൊന്നെ  


മിഴിനീർപ്പൂക്കളിറ്റു വീഴുന്ന  
നിൻ മുഖം കാണുമ്പോൾ,  
ഓമലേ, നീ എൻ കരളേ,  
നിൻ സ്മരണയാലെ ജീവിക്കുന്നു.  


നിൻ ചിരിയിൽ ഞാനെല്ലാം മറക്കുന്നു,  
ദുഖങ്ങൾ എല്ലാം മറന്നുപോകുന്നു.  
നിൻ കൈകളിൽ മയങ്ങാൻ കൊതിക്കുന്നു,  
പ്രിയതെ, നീ എന്റെ സ്വപ്നം.  


കാലം കടന്നുപോകുമ്പോഴും,  
നിൻ സ്നേഹം എനിക്ക് പോരാ.  
നിന്റെ സാന്നിധ്യം എപ്പോഴും,  
എൻ ജീവിതാശ്വാസം മാത്രം.  


നിന്റെ കാതിൽ പാടാം ഞാൻ,  
പ്രണയാർദ്രമാം ഗാനം.  
വരിക സ്നേഹമാകും വഞ്ചി,  
തുഴഞ്ഞു നിത്യതയിൽ ലയിക്കാം.  

ജീ ആർ കവിയൂർ
15 09 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “